• HOME
  • »
  • NEWS
  • »
  • india
  • »
  • UNION BUDGET 2019 | ആദായ നികുതി പരിധി മൂന്നു ലക്ഷമാക്കിയേക്കും

UNION BUDGET 2019 | ആദായ നികുതി പരിധി മൂന്നു ലക്ഷമാക്കിയേക്കും

. നികുതി പരിധി നിലവിലുള്ള രണ്ടര ലക്ഷത്തില്‍നിന്ന് മൂന്നു ലക്ഷം രൂപയായി ഉയര്‍ത്തിയേക്കും.

Piyush Goyal

Piyush Goyal

  • News18
  • Last Updated :
  • Share this:
    ന്യൂഡല്‍ഹി: ബജറ്റ് അവതരിപ്പാക്കാന്‍ നിമിഷങ്ങള്‍ ശേഷിക്കെ പൊതുതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ആദായനികുതി ഇളവ് ഉള്‍പ്പെടെയുള്ള ജനപ്രിയ പ്രഖ്യാപനങ്ങള്‍ ഉണ്ടായേക്കുമെന്നു സൂചന. ആദയ നികുതിയുടെ പരിധി ഉയര്‍ത്തുകയെന്നതാകും സുപ്രധാ തീരുമാനം. നികുതി പരിധി നിലവിലുള്ള രണ്ടര ലക്ഷത്തില്‍നിന്ന് മൂന്നു ലക്ഷം രൂപയായി ഉയര്‍ത്തിയേക്കും. ശമ്പളക്കാരെയും ഇടത്തരക്കാരെയും ലക്ഷ്യമിട്ടുള്ളതായിരിക്കും ഈ പ്രഖ്യാപനം.

    '80സി' പ്രകാരം നിലവില്‍ ഒന്നര ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങള്‍ക്കും ചെലവുകള്‍ക്കുമാണ് ഇളവുള്ളത്. ഇത് രണ്ടു ലക്ഷമായെങ്കിലും ഉയര്‍ത്താനും സാധ്യതയുണ്ട്. ഇതിനിടെ ആദായ നികുതി പരിധി അഞ്ച് ലക്ഷമായും 80സി പ്രകാരമുള്ള ആനുകൂല്യം രണ്ടര ലക്ഷം രൂപയായും ഉയര്‍ത്തണമെന്നാണ് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സി.ഐ.ഐ.) ആവശ്യപ്പെട്ടിട്ടുണ്ട്.

    Also Read അതീവ രഹസ്യമായി ബജറ്റ് തയാറാക്കിയത് നൂറോളം ഉദ്യോഗസ്ഥര്‍

    നിലവില്‍ രണ്ടര മുതല്‍ അഞ്ചു ലക്ഷം രൂപ വരെ വരുമാനത്തിന് അഞ്ചു ശതമാനവും 5-10 ലക്ഷം വരുമാനത്തിന് 20 ശതമാനവും 10 ലക്ഷത്തിനു മേലെ 30 ശതമാനവുമാണ് നികുതി.

     
    First published: