• HOME
  • »
  • NEWS
  • »
  • india
  • »
  • Gyanvapi | ഗ്യാൻവാപി ക്ഷേത്രമാണെന്നതിന്റെ തെളിവാണ് മസ്ജിദിൽ കണ്ടെത്തിയ ശിവലിംഗം; എല്ലാവരും അംഗീകരിക്കണം; VHP

Gyanvapi | ഗ്യാൻവാപി ക്ഷേത്രമാണെന്നതിന്റെ തെളിവാണ് മസ്ജിദിൽ കണ്ടെത്തിയ ശിവലിംഗം; എല്ലാവരും അംഗീകരിക്കണം; VHP

ഇതിന്റെ മതപരമായ അടിസ്ഥാന ഘടന 1947ലും ക്ഷേത്രമായിരുന്നെന്നും അലോക് കുമാർ പറഞ്ഞു

വിശ്വഹിന്ദു പരിഷത്ത് വര്‍ക്കിങ്ങ് പ്രസിഡന്റ് അലോക് കുമാര്‍ (Image: ANI)

വിശ്വഹിന്ദു പരിഷത്ത് വര്‍ക്കിങ്ങ് പ്രസിഡന്റ് അലോക് കുമാര്‍ (Image: ANI)

  • Share this:
    വാരണസിയിലെ (Varanasi) ഗ്യാന്‍വാപി മസ്ജിദിനുള്ളിൽ (Gyanvapi Mosque) ശിവലിംഗം (Shivling) കണ്ടെത്തിയത് അത് ക്ഷേത്രമാണെന്ന് വെളിവാക്കുന്നതായി വിശ്വഹിന്ദു പരിഷത്ത് (VHP) വര്‍ക്കിങ്ങ് പ്രസിഡന്റ് അലോക് കുമാര്‍. ശിവലിംഗം കണ്ടെത്തിയ സ്ഥലം ക്ഷേത്രമാണെന്ന് രാജ്യത്തെ എല്ലാ പൗരന്മാരും അംഗീരിക്കണമെന്നും അദ്ദേഹം പറഞ്ഞതായി ദേശീയ വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.

    'മസ്ജിദിനുള്ളിലെ റൂമുകളിൽ ഒന്നിൽ നിന്ന് സർവേയ്ക്കിടെയാണ് ശിവലിംഗം കണ്ടെത്തിയത്. ഇത് അതീവ സന്തോഷകരമായ വാർത്തയാണ്. ഇരു പാർട്ടികളുടെയും അഭിഭാഷകരുടെ സാന്നിധ്യത്തിലാണ് ശിവലിംഗം കണ്ടെത്തിയത്. ശിവലിംഗം കണ്ടെത്തിയതോടെ സ്ഥലം ക്ഷേത്രമാണെന്ന് സ്വയം തെളിഞ്ഞിരിക്കുകയാണെന്നും കൂടാതെ ഇതിന്റെ മതപരമായ അടിസ്ഥാന ഘടന 1947ലും ക്ഷേത്രമായിരുന്നു.' - അലോക് കുമാർ എഎൻഐയോട് പറഞ്ഞു.

    'ഗ്യാന്‍വാപി മസ്ജിദിൽ നടന്ന സര്‍വേയില്‍ കണ്ടെത്തിയ ഇക്കാര്യം എല്ലാവരും അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുമെന്ന് കരുതുന്നു. സംഭവത്തിൽ പ്രശ്നങ്ങൾ ഉടലെടുക്കാതെ നോക്കേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ്. അലഹബാദ് ഹൈക്കോടതിയില്‍ നിന്നുള്ള അന്തിമവിധി വന്നതിന് ശേഷം ഇനി എന്ത് നടപടികളാണ് സ്വീകരിക്കേണ്ടതെന്ന് വിശ്വഹിന്ദുപരിഷത്ത് ആലോചിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിയമപരമായ കാര്യമായതിനാൽ സംഭവത്തെ കുറിച്ച് കൂടുതൽ സംസാരിക്കുന്നത് അനുചിതമാകുമെന്നും അദ്ദേഹം പറഞ്ഞു.

    ഗ്യാന്‍വാപി മസ്ജിദിനുള്ളിൽ ശിവലിംഗം കണ്ടെത്തിയതോടെ ഒരു ഭാഗം അടച്ചിടാൻ കോടതി ഉത്തരവിട്ടിരുന്നു. മസ്ജിദിന്‍റെ വീഡിയോ സര്‍വേ പൂര്‍ത്തിയായതിന് പിന്നാലെയാണ് വാരണാസി ജില്ലാ സിവിൽ കോടതി ഉത്തരവിറക്കിയത്. മസ്ജിദിന് സിആർപിഎഫ് സുരക്ഷ ഒരുക്കാനും കോടതി നിർദേശം നൽകിയിരുന്നു. കൂടാതെ ശിവലിംഗം കണ്ടെത്തിയ മസ്ജിദിന്‍റെ ഭാഗത്ത് ഇരുപതിൽ കൂടുതൽ ആളുകളെ നമസ്ക്കരിക്കാൻ അനുവദിക്കരുതെന്നും കോടതി നിർദേശിച്ചിരുന്നു. മസ്ജിദിനുള്ളിലെ കിണറ്റില്‍ നിന്നും ശിവലിംഗം കണ്ടെത്തിയെന്നും ഇതിന് സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകനായ വിഷ്ണു ജെയിൻ നൽകിയ പരാതിയെ തുടര്‍ന്നായിരുന്നു കോടതി ഉത്തരവ്.

    Also read- Gyanvapi Mosque: മസ്ജിദിൽ ശിവലിംഗം കണ്ടെത്തി; ഒരു ഭാഗം അടച്ചിടാൻ ഉത്തരവിട്ട് ഹൈക്കോടതി

    വീഡിയോ സര്‍വേക്കെത്തിയ കമ്മീഷന്‍ മസ്ജിദില്‍ അംഗസ്നാനം നടത്താന്‍ ഉപയോഗിച്ചിരുന്ന കിണറ്റിലെ വെള്ളം വറ്റിച്ചിരുന്നു. ഇതിനിടെയാണ് ഇവിടെ ശിവലിംഗം കണ്ടെത്തിയതെന്നാണ് അഭിഭാഷകനായ വിഷ്ണു ജെയിന്റെ വാദം. ശിവലിംഗം സംരക്ഷിക്കാന്‍ കോടതിയെ സമീപിച്ചിട്ടുള്ളതായി അഭിഭാഷകന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

    അതേസമയം വാരാണസിയിലെ ഗ്യാൻവാപി മസ്ജിദിന്റെ സർവേ ചോദ്യം ചെയ്തുള്ള ഹർജി ചൊവ്വാഴ്ച സുപ്രീം കോടതി പരിഗണിക്കും. ഗ്യാൻവാപി മസ്ജിദ് സർവേ നടത്തണമെന്ന വാരാണസി കോടതി ഉത്തരവിനെതിരെ അഞ്ജുമൻ മസ്ജിദ് കമ്മിറ്റി സമർപ്പിച്ച ഹർജി ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും. കഴിഞ്ഞ വെള്ളിയാഴ്ച, സർവേയിൽ തൽസ്ഥിതിയുടെ ഇടക്കാല ഉത്തരവ് നൽകാൻ സുപ്രീം കോടതി വിസമ്മതിച്ചു, എന്നാൽ സർവേയ്‌ക്കെതിരായ ഒരു മുസ്ലീം പാർട്ടിയുടെ ഹർജി പരിഗണിക്കാൻ കോടതി സമ്മതിക്കുകയായിരുന്നു.
    Published by:Naveen
    First published: