നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ട്രാഫിക് നിയമലംഘനത്തിന് പലതവണകളായി 4800 രൂപ പിഴ; ബൈക്ക് കത്തിച്ച് യുവാവിന്റെ പ്രതിഷേധം

  ട്രാഫിക് നിയമലംഘനത്തിന് പലതവണകളായി 4800 രൂപ പിഴ; ബൈക്ക് കത്തിച്ച് യുവാവിന്റെ പ്രതിഷേധം

  ക്വാറി തൊഴിലാളിയായ യുവാവിന് പലതവണയായി 12 തവണ പിഴ ചുമത്തിയുള്ള ചെല്ലാൻ ലഭിച്ചത്.

  News18 Malayalam

  News18 Malayalam

  • Share this:
   ഹൈദരാബാദ്: ഗതാഗത നിയമലംഘനത്തിന്​ തുടർച്ചയായി ​പൊലീസ്​ 4800 രൂപ പിഴ ഈടാക്കിയതിൽ പ്രതിഷേധിച്ച്​ ബൈക്ക്​ കത്തിച്ച്​ യുവാവ്​. തെലങ്കാനയിലെ വികരാബാദ്​ ജില്ലയിലാണ്​ സംഭവം. ക്വാറി തൊഴിലാളിയായ തളരി സങ്കപ്പയാണ്​ പല തവണകളായി പൊലീസ് 4800 രൂപ പിഴ ഈടാക്കിയതില്‍ കുപിതനായി ബൈക്ക് കത്തിച്ചത്​. 12 തവണയാണ് യുവാവിന് പിഴ അടയ്ക്കാൻ ചെല്ലാൻ ലഭിച്ചത്.

   Also Read- ജനനത്തീയതിയും മരണദിവസവും ഫേസ്ബുക്കിൽ പങ്കുവെച്ച ശേഷം യുവാവ് ജീവനൊടുക്കി

   ഹെൽമറ്റ്​ ഇല്ലാതെ ബൈക്കോടിച്ച്, അനുമതിയില്ലാത്തിടത്ത് പാർക്ക് ചെയ്തു, ലോക്ക്ഡൗൺ ചട്ടം ലംഘിച്ചു എന്നിങ്ങനെയുള്ള നിയമലംഘനങ്ങൾക്കാണ് യുവാവിന് പിഴ ചുമത്തിയത്. പലതവണ പൊലീസ്​ പരിശോധനയിൽ പിടിയിലായപ്പോഴാണ്​ സങ്കപ്പക്ക്​ ഇത്രയധികം തുക പിഴ വന്നത്​. ഇതിൽ പലതും അടച്ചിരുന്നില്ല. 2019 ഓഗസ്റ്റിലെ ഫൈനാണ് ഒടുക്കാനുള്ള ഏറ്റവും പഴയത്. ഏറ്റവും അവസാനമായി ഫൈൻ ലഭിച്ചത് ജൂലൈ 11നും.

   Also Read- കോട്ടയത്ത് പതിനാലുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയത് രണ്ടാനച്ഛൻ; നിർണായകമായത് DNA പരിശോധന

   കഴിഞ്ഞ ദിവസം പെഡ്​ഡമുൽ ഗ്രാമത്തില്‍നിന്ന് തന്തൂരിലേക്ക് ബൈക്കില്‍ പോകുന്നതിനിടെ സങ്കപ്പയെ പൊലീസ് വീണ്ടും പിടികൂടി. തുടര്‍ന്ന് ഇതുവരെ അടയ്ക്കാതിരുന്ന പിഴത്തുക മുഴുവന്‍ അടയ്ക്കണമെന്നും അതിനു ശേഷമേ പോകാന്‍ അനുവദിക്കുകയുള്ളൂവെന്നും പറഞ്ഞു. ഇതോടെ സങ്കപ്പ ബൈക്കുമായി അതിവേഗത്തില്‍ രക്ഷപ്പെടുകയായിരുന്നു.

   Also Read- താലികെട്ടി രണ്ടാംദിനം ഭാര്യയെ കൊന്ന് പെട്രോളൊഴിച്ച് കത്തിച്ചു; 22 കാരൻ അറസ്റ്റിൽ

   തുടർന്ന് ബൈക്ക്​ കർഷക സഹകരണ സംഘം ഓഫീസിന്‍റെ പിന്നി​ൽ നിർത്തിയശേഷം പെട്രോൾ ഒഴിച്ച്​ കത്തിക്കുകയായിരുന്നു. പിന്തുടര്‍ന്നെത്തിയ പൊലീസ് എന്തിനാണ് ബൈക്ക് കത്തിച്ചതെന്ന് ചോദിച്ചപ്പോള്‍ നിരന്തരം പിഴ ഈടാക്കുന്നതില്‍ കുപിതനായാണ് താന്‍ ഇത് ചെയ്തതെന്ന്​ യുവാവ് പറയുകയും ചെയ്​തു. മദ്യ ലഹരിയിലായിരുന്നു യുവാവ് ബൈക്കിന് തീയിട്ടതെന്ന് പൊലീസ് പറഞ്ഞു. പൊതുസ്ഥലത്ത് ശല്യമുണ്ടാക്കിയതിന് യുവാവിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

   English Summary: A Quarry labourer who had accumulated 12 traffic challans for various violations set his bike ablaze at Peddemul in Vikarabad on Sunday after he was warned again and told to clear pending dues. The upset labourer was drunk when he torched the two-wheeler, cops said. A nuisance case has been registered against him.
   Published by:Rajesh V
   First published:
   )}