നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • അമിതാഭ് ബച്ചനെതിരെ എഫ്ഐആർ; കേസ് 'കോൻ ബനേഗ ക്രോർപതി'യിലെ ഒരു ചോദ്യവുമായി ബന്ധപ്പെട്ട്

  അമിതാഭ് ബച്ചനെതിരെ എഫ്ഐആർ; കേസ് 'കോൻ ബനേഗ ക്രോർപതി'യിലെ ഒരു ചോദ്യവുമായി ബന്ധപ്പെട്ട്

  പരിപാടി ഹൈന്ദവ വികാരങ്ങളെ വ്രണപ്പെടുത്തി എന്നാണ് ഉയരുന്ന മുഖ്യവിമര്‍ശനം.

  Amitabh Bachchan

  Amitabh Bachchan

  • Share this:
   ന്യൂഡൽഹി: ബോളിവുഡ് താരം അമിതാഭ് ബച്ചനെതിരെ കേസ്. അദ്ദേഹം അവതാരകനായെത്തുന്ന 'കോൻ ബനേഗ ക്രോർപതി'എന്ന ടിവി ഷോയിലെ ഒരു ചോദ്യവുമായി ബന്ധപ്പെട്ടാണ് താരത്തിനും പരിപാടിയുടെ നിർമ്മാതാക്കൾക്കുമെതിരെ ലഖ്നൗവിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഈയടുത്തിടെ 'കരംവീർ'സ്പെഷൽ എപിസോഡിൽ മനുസ്മൃതിയുമായി ബന്ധപ്പെട്ട് ചോദിച്ച ഒരു ചോദ്യമാണ് വിവാദത്തിന് ഇടയാക്കിയത്.

   Also Read-US Election 2020| കമല ഹാരിസിന്റെ വിജയത്തിനായി തമിഴ്നാട്ടിലെ കുടുംബക്ഷേത്രത്തിൽ പ്രത്യേക പൂജ

   സോഷ്യൽ ആക്ടിവിസ്റ്റ് ബേസ്വാദ വിൽസൺ, അഭിനേതാവ് അനൂപ് സോണി എന്നിവരായിരുന്നു അന്നത്തെ എപ്പിസോഡിലെ മത്സാർഥികൾ. 1927 ഡിസംബർ 25ന് ഡോ.ബി.ആർ അംബേദ്കറും അദ്ദേഹത്തിന്‍റെ അനുയായികളും ചേർന്ന് ഏത് രചനയുടെ കോപ്പികളാണ് കത്തിച്ചതെന്നായിരുന്നു ചോദ്യം. ഉത്തരങ്ങളായി വിഷ്ണു പുരാണ, ഭഗവദ് ഗീത, ഋഗ്വേദ്, മനുസ്മൃതി തുടങ്ങിയ ഓപ്ഷനുകളും നല്‍കി. മത്സരാർഥികൾ 'മനുസ്മൃതി' എന്ന് ശരിയായ ഉത്തരവും നല്‍കി. ഉത്തരം ശരിയാണെന്ന് അറിയിച്ച അവതാരകൻ അമിതാഭ് ബച്ചൻ, പുരാണ ഹൈന്ദവ കൃതിയായ മനുസ്മൃതിയെ അംബേദ്കർ എതിർത്തിരുന്നുവെന്നും അതിന്‍റെ കോപ്പികൾ കത്തിച്ചിരുന്നുവെന്ന് വിശദീകരിക്കുകയും ചെയ്തു.   എപ്പിസോഡ് സംപ്രേഷണം ചെയ്തതിന് പിന്നാലെയാണ് വിവാദം കത്തിപ്പടർന്നത്. പരിപാടി ഹൈന്ദവ വികാരങ്ങളെ വ്രണപ്പെടുത്തി എന്നാണ് ഉയരുന്ന മുഖ്യവിമര്‍ശനം. ചോദ്യത്തെക്കാള്‍ ബച്ചന്‍റെ വിശദീകരണമാണ് ആളുകളെ ചൊടിപ്പിച്ചത്. കെബിസി ബഹിഷ്കരിക്കുക (#BoycottKBC) എന്ന ഹാഷ്ടാഗും ട്വിറ്ററിൽ ട്രെൻഡിംഗ് ആയി.
   Published by:Asha Sulfiker
   First published:
   )}