നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • അടൂർ ഗോപാലകൃഷ്ണനും രേവതിയും ഉൾപ്പടെ പ്രധാനമന്ത്രിക്ക് കത്തയച്ച അമ്പതോളം സാംസ്ക്കാരികപ്രവർത്തകർക്കെതിരെ എഫ്.ഐ.ആർ

  അടൂർ ഗോപാലകൃഷ്ണനും രേവതിയും ഉൾപ്പടെ പ്രധാനമന്ത്രിക്ക് കത്തയച്ച അമ്പതോളം സാംസ്ക്കാരികപ്രവർത്തകർക്കെതിരെ എഫ്.ഐ.ആർ

  രാജ്യത്തിന്റെ പ്രതിച്ഛായക്ക് കളങ്കമുണ്ടാക്കുകയും പ്രധാനമന്ത്രിയുടെ പ്രകടനത്തെ മോശപ്പെടുത്തുകയും ചെയ്യുകയാണ് കത്തിലൂടെ ഉദ്ദേശിക്കുന്നതെന്ന് ഹർജിക്കാരൻ ആരോപിക്കുന്നു

  പ്രധാനമന്ത്രി നരേന്ദ്ര മോദി

  പ്രധാനമന്ത്രി നരേന്ദ്ര മോദി

  • Share this:
   മുസാഫർപൂർ (ബീഹാർ): ആൾക്കൂട്ടക്കൊല ഉൾപ്പടെയുള്ള പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് കത്തയച്ച അമ്പതോളം സാംസ്ക്കാരിക പ്രവർത്തകർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. അടൂർ ഗോപാലകൃഷ്ണൻ, രേവതി,മണിരത്നം, അപർണ സെൻ എന്നിവരുൾപ്പെടെ 50 ഓളം പേർക്കെതിരെയാണ് വ്യാഴാഴ്ച എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്.

   അഭിഭാഷകനായ സുധീർ കുമാർ ഓജ സമർപ്പിച്ച ഹർജിയിലാണ് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് സൂര്യ കാന്ത് തിവാരി ഉത്തരവിട്ടതിനെ തുടർന്നാണ് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. ഓഗസ്റ്റ് 20നാണ് സിജെഎം ഉത്തരവ് പുറപ്പെടുവിച്ചത്. കത്തിൽ 50 ഓളം പേരാണ് ഒപ്പിട്ടിട്ടുള്ളത്. രാജ്യത്തിന്റെ പ്രതിച്ഛായക്ക് കളങ്കമുണ്ടാക്കുകയും പ്രധാനമന്ത്രിയുടെ പ്രകടനത്തെ മോശപ്പെടുത്തുകയും ചെയ്യുകയാണ് കത്തിലൂടെ ഉദ്ദേശിക്കുന്നതെന്ന് ഹർജിക്കാരൻ ആരോപിക്കുന്നു. കൂടാതെ വിഘടനവാദ പ്രവണതകളെ ഇവർ പിന്തുണയ്ക്കുന്നുവെന്നും ഹർജിയിൽ ആരോപിക്കുന്നു.

   രാജ്യദ്രോഹം, പൊതുജനങ്ങളുടെ ശല്യം, മതവികാരങ്ങളെ വ്രണപ്പെടുത്തുക, സമാധാന ലംഘനത്തിന് പ്രേരിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ അപമാനിക്കൽ എന്നിവയുൾപ്പെടെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകൾ പ്രകാരമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു.

   ഈ വർഷം ജൂലൈയിലാണ് ചലച്ചിത്ര പ്രവർത്തകരായ അടൂർ ഗോപാലകൃഷ്ണൻ, രേവതി, മണിരത്നം, അനുരാഗ് കശ്യപ്, ശ്യാം ബെനഗൽ, നടൻ സൗമിത്ര ചാറ്റർജി, ഗായകൻ ശുഭാ മുദ്ഗൽ എന്നിവരുൾപ്പെടെ 49 പ്രമുഖരാണ് കത്ത് എഴുതിയത്. മുസ്ലീങ്ങൾക്കും ദളിതർക്കും മറ്റ് ന്യൂനപക്ഷ വിഭാഗങ്ങൾക്കുമെതിരായ ആൾക്കൂട്ട ആക്രമണത്തിനെതിരെ നടപടിയെടുക്കണമെന്നതായിരുന്നു കത്തിലെ പ്രധാന ആവശ്യം. ജയ് ശ്രീ റാമിനെ പ്രകോപനപരമായ യുദ്ധവിളി ആയി ചുരുക്കിയിട്ടുണ്ടെന്നും കത്തയച്ചവർ പറഞ്ഞിരുന്നു.
   First published:
   )}