• HOME
  • »
  • NEWS
  • »
  • india
  • »
  • JNU സ്റ്റുഡന്റ്സ് യൂണിയൻ പ്രസിഡന്റ് ഐഷെ ഘോഷ് ഉൾപ്പടെ 19 പേർക്കെതിരെ കേസ്

JNU സ്റ്റുഡന്റ്സ് യൂണിയൻ പ്രസിഡന്റ് ഐഷെ ഘോഷ് ഉൾപ്പടെ 19 പേർക്കെതിരെ കേസ്

യൂണിവേഴ്സിറ്റിയുടെ സര്‍വർ റൂം തകർത്ത് ഓണ്‍ലൈൻ രജിസ്ട്രേഷൻ സംവിധാനം തകരാറിലാക്കിയെന്ന പരാതിയിലാണ് കേസ്

Aishe Khosh

Aishe Khosh

  • Last Updated :
  • Share this:
    ന്യൂഡൽഹി: JNU സ്റ്റുഡന്റ്സ് യൂണിയൻ പ്രസിഡന്റ് ഐഷെ ഘോഷിനെതിരെ കേസെടുത്ത് പൊലീസ്. യൂണിവേഴ്സിറ്റി അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഡൽഹി പൊലീസ് കേസെടുത്തിരിക്കുന്നത്. യൂണിവേഴ്സിറ്റിയുടെ സര്‍വർ റൂം തകർത്ത് ഓണ്‍ലൈൻ രജിസ്ട്രേഷൻ സംവിധാനം തകരാറിലാക്കിയെന്ന പരാതിയിലാണ് ഐഷെ ഉൾപ്പെടെ 19 പേർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തത്.

    ജനുവരിലെ 5ന് ആക്രമണം ഉണ്ടാകുന്നതിന് മുമ്പുണ്ടായ സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പരാതികളാണ് യൂണിവേഴ്സിറ്റി അധികൃതർ നൽകിയത്. ഇതിലൊന്നിലാണ് ഐഷെയുടെ പേരും ഉൾപ്പെട്ടിരുന്നത്. അന്ന് അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

    Also Read-JNU കമ്മ്യൂണിസ്റ്റ് കേന്ദ്രം; ഇത്തരം കേന്ദ്രങ്ങൾ വെച്ചു പൊറുപ്പിക്കാനാകില്ല: അക്രമത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഹിന്ദുരക്ഷാദൾ

    അതേസമയം യൂണിവേഴ്സ്റ്റിയിൽ അതിക്രമിച്ച് കയറി വിദ്യാര്‍ഥികളെയും അധ്യാപകരെയും ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പ്രതികളെ പിടികൂടാത്ത പൊലീസ് ഐഷെക്കെതിരെ കേസെടുത്തത് വിമർശനം ഉയർത്തിയിട്ടുണ്ട്. അക്രമം നടത്തുന്നവരുടെ വീഡിയോ ദൃശ്യങ്ങൾ ലഭിച്ചിട്ടും അതിക്രമം നടന്ന് മൂന്ന് ദിവസം പിന്നിട്ടിട്ടും നടപടിയെടുക്കാത്തതിനെതിരെയാണ് പ്രതിഷേധം. ഈ അക്രമത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഐഷെ കഴിഞ്ഞ ദിവസമാണ് ആശുപത്രിയിൽ നിന്ന് മടങ്ങിയെത്തിയത്.

    Also Read-ആക്രമണം നോക്കി നിന്ന ജെഎന്‍യു വിസിയെ  മാറ്റണം: ആവശ്യവുമായി എൻഡിഎ സഖ്യകക്ഷിയും

    ഐഷെക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത പൊലീസ് നടപടിക്കെതിരെ പ്രശസ്ത സംഗീത സംവിധായകൻ ജാവേദ് അക്തർ രംഗത്തെത്തിയിട്ടുണ്ട്. 'JNUSU പ്രസിഡന്റിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തത് പൂർണ്ണമായും മനസിലാക്കാവുന്ന കാര്യമാണ്.. എത്ര ധൈര്യമുണ്ടായിട്ടാണ് അവൾ ഒരു ദേശീയവാദിയുടെ ദേശപ്രേമിയുടെ ഇരുമ്പ് ദണ്ഡ് തല കൊണ്ട് തടഞ്ഞത്.. ഇതു പോലുള്ള ദേശവിരുദ്ധർ പാവം ഗുണ്ടകൾക്ക് അവരുടെ ലാത്തി നല്ലതു പോലെ ആഞ്ഞു വീശാനുള്ള അവസരം പോലും നൽകാതെ അവരുടെ ശരീരം കൊണ്ടു തടുക്കുന്നു.. എന്നിക്കറിയാം അവർ മുറിവേല്‍ക്കാൻ ഇഷ്ടപ്പെടുന്നു..' എന്നാണ് അദ്ദേഹം പൊലീസ് നടപടിയെ വിമർശിച്ച് ട്വിറ്ററിൽ കുറിച്ചത്.
    Published by:Asha Sulfiker
    First published: