• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

രാമായണ പരാമര്‍ശം: മത വികാരം വ്രണപ്പെടുത്തിയെന്ന പരാതിയില്‍ യെച്ചൂരിക്കെതിരെ കേസെടുത്തു

ബാബാ രാംദേവിന്റെ പരാതിയില്‍ ഹരിദ്വാര്‍ പൊലീസാണ് കേസെടുത്തത്.

news18
Updated: May 5, 2019, 9:29 AM IST
രാമായണ പരാമര്‍ശം: മത വികാരം വ്രണപ്പെടുത്തിയെന്ന പരാതിയില്‍ യെച്ചൂരിക്കെതിരെ കേസെടുത്തു
sitaram-yechury
  • News18
  • Last Updated: May 5, 2019, 9:29 AM IST IST
  • Share this:
ന്യൂഡല്‍ഹി: മത വികാരം വ്രണപ്പെടുത്തിയെന്ന പരാതിയില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കെതിരെ കേസെടുത്തു. ബാബാ രാംദേവിന്റെ പരാതിയില്‍ ഹരിദ്വാര്‍ പൊലീസാണ് കേസെടുത്തത്. രാമായണത്തിലും മഹാഭാരതത്തിലും പോലും യുദ്ധവും അക്രമവും ഉണ്ടെന്ന യെച്ചൂരിയുടെ പ്രസ്താവന ഹിന്ദുമത വിശ്വാസികളെ അവഹേളിയ്ക്കുന്നതാണ് എന്നാണു പരാതി.

ഹിന്ദുക്കള്‍ ഒരിയ്ക്കലും അക്രമം നടത്താറില്ലെന്ന സാധ്വി പ്രഗ്യാ സിങിന്റെ പ്രസ്താവനയ്ക്കെതിരെ സംസാരിക്കുമ്പോഴായിരുന്നു യെച്ചൂരിയുടെ വിവാദ പരാമര്‍ശം. ഹൈന്ദവ ഇതിഹാസങ്ങളായ മഹാഭാരതത്തിലും രാമായണത്തിലും നിറയെ അക്രമം മാത്രമാണുള്ളതെന്നായിരുന്നു ഭോപ്പാലില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ യെച്ചൂരി പറഞ്ഞത്.

Also Read: മഹാഭാരതത്തിലും രാമായണത്തിലും നിറയെ അക്രമം മാത്രം: സീതാറാം യെച്ചൂരി

'സാധ്വി പ്രഗ്യാ സിങ് ടാക്കൂറിനെ ഭോപ്പാലില്‍നിന്ന് മത്സരിപ്പിക്കുന്നതിലൂടെ ബിജെപി നല്‍കുന്ന സന്ദേശം വ്യക്തമാണ്. പണ്ടുകാലങ്ങളില്‍ രാജാക്കന്‍മാര്‍ അഹിംസാ മാര്‍ഗം തെരഞ്ഞെടുത്തതും. ഒരാള്‍ മറ്റൊരു സമൂഹത്തെ ആക്രമിക്കുമ്പോള്‍, അയാളുടെ തന്നെ സമൂഹത്തിന് നാശം സംഭവിക്കുന്നുവെന്നതിന്റെ ഉദാഹരണമാണിത്. കലിംഗ യുദ്ധത്തിനുശേഷം അശോക ചക്രവര്‍ത്തി ബുദ്ധമതം സ്വീകരിച്ചു. നമ്മുടെ പാരമ്പര്യം ഇതാണ്. അല്ലാതെ ബിജെപി പ്രചരിപ്പിക്കുന്നതല്ല' എന്നും യെച്ചൂരി പറഞ്ഞിരുന്നു.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: May 5, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍