ഭാര്യയ്ക്ക് മറ്റൊരാളുമായി ഉറ്റബന്ധം; തെളിവുകൾ കുടുംബത്തിന് കൈമാറിയ ശേഷം യുവാവ് ജീവനൊടുക്കി

മരുമകള്‍ക്ക് മറ്റൊരാളുമായുണ്ടായ അടുപ്പത്തിൽ മനംനൊന്താണ് മകൻ ജീവനൊടുക്കിയതെന്നും ഇവർക്കും കാമുകനുമെതിരെ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കേസെടുക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പരാതി.

News18 Malayalam | news18-malayalam
Updated: September 24, 2020, 9:30 AM IST
ഭാര്യയ്ക്ക് മറ്റൊരാളുമായി ഉറ്റബന്ധം; തെളിവുകൾ കുടുംബത്തിന് കൈമാറിയ ശേഷം യുവാവ് ജീവനൊടുക്കി
പ്രതീകാത്മക ചിത്രം
  • Share this:
അഹമ്മദാബാദ്: യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ ഭാര്യക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ്. അഹമ്മദാബാദ് സ്വദേശിയായ ഭരത് എന്ന 31 കാരന്‍റെ മരണത്തിൽ മാതാവായ ഗൗരി മാരു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഭാര്യക്കെതിരെ കേസെടുത്തത്. മരുമകള്‍ക്ക് മറ്റൊരാളുമായുണ്ടായ അടുപ്പത്തിൽ മനംനൊന്താണ് മകൻ ജീവനൊടുക്കിയതെന്നും ഇവർക്കും കാമുകനുമെതിരെ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കേസെടുക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പരാതി.

Also Read-17കാരനെ ലൈംഗികമായി പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചു; കൗമാരക്കാരായ ഏഴു പേർ അറസ്റ്റിൽ

ഗൗരി നൽകിയ പരാതി അനുസരിച്ച് ഇവരുടെ മരുമകൾ ദക്ഷ രണ്ടര മാസം മുമ്പ് തന്നെ കുഞ്ഞുമൊത്ത് സ്വന്തം വീട്ടിലേക്ക് മടങ്ങിയിരുന്നു. ഇതിനു ശേഷം ഭരത് കടുത്ത വിഷാദത്തിലായിരുന്നു. വീട്ടുകാരോട് പോലും സംസാരിക്കുന്നത് കുറഞ്ഞു. തുടർന്ന് ഇക്കഴിഞ്ഞ സെപ്റ്റംബർ എട്ടിന് ഇയാളെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മരണവിവരം അറിയിച്ചെങ്കിലും അന്ത്യകര്‍മ്മങ്ങളിൽ പോലും പങ്കെടുക്കാൻ ഭാര്യ വിസമ്മതിച്ചു എന്നും ഇവർ ആരോപിക്കുന്നു.

Also Read-വൈപ്പിൻ കൊലപാതകം: കാരണം കാമുകിയെച്ചൊല്ലിയുള്ള തർക്കം; മൂന്നുപേർ അറസ്റ്റിൽ

മരിക്കുന്നതിന് തലേദിവസം ഭരത് ഒരു പെൻ ഡ്രൈവും മൊബൈൽ ഫോണും അമ്മയെ ഏൽപ്പിച്ചിരുന്നു. ഇത് സഹോദരന് നൽകണമെന്ന് അറിയിച്ചു കൊണ്ടായിരുന്നു നൽകിയത്. ഇയാളുടെ മരണാനന്തര ചടങ്ങുകളൊക്കെ പൂര്‍ത്തിയായ ശേഷം അമ്മ ഇത് മൂത്ത മകനെ ഏൽപ്പിച്ചു. ഇയാൾ നടത്തിയ പരിശോധനയിൽ ദക്ഷയും കാലു മഖ്വാന എന്ന യുവാവും തമ്മിലുള്ള സംഭാഷണങ്ങളായിരുന്നു പെൻഡ്രൈവിലുണ്ടായിരുന്നത്. ഭരതിന്‍റെ സുഹൃത്ത് കൂടിയായ ഈ യുവാവ് ഇവർ താമസിച്ചിരുന്ന അതേ സൊസൈറ്റിയിൽ തന്നെയാണ് കഴിഞ്ഞിരുന്നത്.പിന്നാലെ ദക്ഷയും കാലുവും തമ്മിലുള്ള ബന്ധമാണ് മകനെ മരണത്തിലേക്ക് നയിച്ചതെന്നും ഇരുവർക്കുമെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുക്കണമെന്നും ആവശ്യപ്പെട്ട് ഭരതിന്‍റെ മാതാവ് പൊലീസിനെ സമീപിക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ കാലുവിനെ കസ്റ്റഡയിലെടുത്തുവെന്നും ദക്ഷയെയും വൈകാതെ തന്നെ കസ്റ്റഡിയിലെടുക്കുമെന്നുമാണ് കഗ്ഡപിത്ത് പൊലീസ് ഇൻസ്പെക്ടർ എം.എ.സിംഗ് അറിയിച്ചത്. സംഭാഷണങ്ങളില്‍ നിന്നും ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്ന് വ്യക്തമായെന്നും പെൻ ഡ്രൈവും രണ്ട് മൊബൈൽ ഫോണുകളും തെളിവിനായി എടുത്തിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി ) -048-42448830,  മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )-  011-23389090,  കൂജ് (ഗോവ )- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)
Published by: Asha Sulfiker
First published: September 24, 2020, 9:30 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading