• HOME
 • »
 • NEWS
 • »
 • india
 • »
 • അത്താഴവിരുന്നിനിടെ അപമര്യാദയായി പെരുമാറി; ബിജെപി വനിതാ നേതാവിന്‍റെ പരാതിയിൽ ബിഎസ്പി മുൻ എംപിക്കെതിരെ കേസ്

അത്താഴവിരുന്നിനിടെ അപമര്യാദയായി പെരുമാറി; ബിജെപി വനിതാ നേതാവിന്‍റെ പരാതിയിൽ ബിഎസ്പി മുൻ എംപിക്കെതിരെ കേസ്

ബിജെപി നേതാവിന്‍റെ പരാതി ലഭിച്ചതായി ഡിസിപി ഇങ്കിത് പ്രതാപ് സിംഗ് സ്ഥിരീകരിച്ചിട്ടുണ്ട്. വിഷയത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

 Shazia Ilmi

Shazia Ilmi

 • Last Updated :
 • Share this:
  ന്യൂഡൽഹി: മോശമായി പെരുമാറിയെന്ന ബിജെപി വനിതാ നേതാവിന്‍റെ പരാതിയിൽ ബഹുജൻ സമാജ് പാർട്ടി (BSP) മുതിർന്ന അംഗവും മുൻ എംപിയുമായ അക്ബർ അഹമ്മദിനെതിരെ കേസ്. ബിജെപി ഡൽഹി വൈസ് പ്രസിഡന്‍റ് ഷാസിയ ഇൽമി ആണ് അക്ബറിനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്. ഇക്കഴിഞ്ഞ ഫെബ്രുവരി അഞ്ചിന് ഡൽഹിയിൽ നടന്ന ഒരു അത്താഴ വിരുന്നിനിടെ തന്നോട് അപമര്യാദയായി പെരുമാറി എന്നാരോപിച്ചാണ് ഷസിയയുടെ പരാതി.

  Also Read-യുവതി വെടിയേറ്റ് മരിച്ചു; തലയ്ക്ക് വെടിയേറ്റ സഹപാഠി ഗുരുതരാവസ്ഥയിൽ: ത്രികോണപ്രണയം ദുരന്തത്തിൽ കലാശിച്ചെന്ന് സംശയം

  വസന്ത് കുഞ്ച് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഭീഷണിപ്പെടുത്തൽ, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങി വിവിധ വകുപ്പുകൾ പ്രകാരമാണ് മുൻ എംപിക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. വ്യവസായി ആയ ചേതൻ സേത്ത്  ഫെബ്രുവരി അഞ്ചിന് നടത്തിയ ഒരു അത്താഴവിരുന്നിൽ തനിക്ക് ക്ഷണമുണ്ടായിരുന്നു. അവിടെ വച്ചാണ് അക്ബർ അഹമ്മദ് മോശമായി പെരുമാറിയത്. ഇതിന് പിന്നാലെയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചതെന്നാണ് ഷസിയ പറയുന്നത്.

  Also Read-നിരോധിത ലഹരിമരുന്നുമായി യുവമോർച്ച വനിതാ നേതാവ് ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ; ഗൂഢാലോചനയെന്ന് ബിജെപി

  'വിഷയം പരസ്യപ്പെടുത്തണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നില്ല. മോശം പെരുമാറ്റത്തിനാണ് അഹമ്മദിനെതിരെ പരാതി നൽകിയത്. അവിടെയുണ്ടായിരുന്ന ആളുകൾ തടയാന്‍ ശ്രമിച്ചെങ്കിലും എന്നെ അധിക്ഷേപിക്കുന്നത് അദ്ദേഹം തുടർന്നു കൊണ്ടേയിരുന്നു. ഇത്തരം കാര്യങ്ങൾ ചെയ്ത് ആർക്കും രക്ഷപ്പെടാൻ കഴിയില്ല എന്ന് കാട്ടിക്കൊടുക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്' ഇന്ത്യൻ എക്സ്പ്രസിനോട് ഷസിയ പ്രതികരിച്ചു.

  Also Read-വിവാഹമോചനം നേടാതെ നാല് വിവാഹങ്ങൾ; ആദ്യഭാര്യയുടെ പരാതിയിൽ 45കാരനായ അധ്യാപകൻ അറസ്റ്റിൽ


  ബിജെപി നേതാവിന്‍റെ പരാതി ലഭിച്ചതായി ഡിസിപി ഇങ്കിത് പ്രതാപ് സിംഗ് സ്ഥിരീകരിച്ചിട്ടുണ്ട്. വിഷയത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. അതേസമയം സംഭവത്തിൽ പ്രതികരിക്കാൻ ബിഎസ്പി നേതാവ് അഹമ്മദ് ഇതുവരെ തയ്യാറായിട്ടില്ല.  അതേസമയം മറ്റൊരു സംഭവത്തിൽ നിരോധിത മയക്കുമരുന്ന് കൈവശം വച്ച കുറ്റത്തിന് രണ്ട് യുവമോര്‍ച്ച നേതാക്കൾ അറസ്റ്റിലായിട്ടുണ്ട്.  യുവമോർച്ച പശ്ചിമ ബംഗാൾ യൂണിറ്റ് നേതാവ് പമേല ഗോസ്വാമി, സുഹൃത്ത് പ്രബീർ ഡെ എന്നിവരാണ് അറസ്റ്റിലായത്. നിരോധിത ലഹരി വസ്തുവാണ് ആണ് ഇവരില്‍ നിന്നും പിടിച്ചെടുത്തതെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.

  100 ഗ്രാം കൊക്കൈയ്ൻ ആണ് ഇവരിൽ നിന്ന് കണ്ടെടുത്തത്. വിപണിയിൽ ഇതിന് 10ലക്ഷം രൂപ വിലമതിക്കുമെന്നും പൊലീസ്.  നാർക്കോട്ടിക്സ് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റാൻസ് (NSPD) ആക്ട് അനുസരിച്ചാണ് അറസ്റ്റ് എന്നാണ് ന്യൂഅലിപോർ സ്റ്റേഷൻ ഉദ്യോഗസ്ഥർ അറിയിച്ചിരിക്കുന്നത്. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തില്‍ പമേലയുടെ കാറിൽ നിന്നാണ് ഒളിപ്പിച്ച നിലയിൽ കൊക്കെയ്ൻ കണ്ടെത്തിയത്. യുവമോർച്ച നേതാവും സുഹൃത്തും ഈ സമയം വാഹനത്തിലുണ്ടായിരുന്നു.  Published by:Asha Sulfiker
  First published: