വളര്‍ത്തുനായയുമായി കേദാര്‍നാഥ് ക്ഷേത്രത്തിലേക്ക് പോയ യുവാവിനെതിരെ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തു. നോയിഡ സ്വദേശിയായ 33കാരന് വികാശ് ത്യാഗി എന്ന വ്ലോഗര്‍ക്കെതിരെയാണ് കേസെടുത്തത്. ക്ഷേത്രത്തിന് സമീപം നായയുമായി നില്ക്കുന്ന വീഡിയോ കഴിഞ്ഞദിവസം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
ചാര് ധാം യാത്രക്ക് ഇടയിലാണ് സംഭവം. ഹസ്കി ഇനത്തില്‍പ്പെട്ട വളര്‍ത്തുനായ നവാബുമായിട്ടാണ് യുവാവ് യാത്ര ചെയ്യുന്നത്. യാത്രയ്ക്കിടെ കേദാര്‍നാഥ് ക്ഷേത്രത്തിലും ഇവര്‍ എത്തിയിരുന്നു. നായയുമായി ക്ഷേത്രത്തിന് മുന്നില്‍ നില്ക്കുന്നതും 'നന്തി' പ്രതിഷ്ഠയില്‍ തൊട്ട് നമസ്കരിക്കുന്നതും വീഡിയോയില്‍ കാണാം. പുരോഹിതന് നായയുടെ നെറുകില്‍ കുങ്കുമം തൊടുന്നതും വീഡിയോയിലുണ്ട്.
View this post on Instagram
വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ യുവാവിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. ഇത് മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടി ബദരീനാഥ്-കേദാര്‍നാഥ് ക്ഷേത്ര കമ്മിറ്റിയാണ് പരാതി നല്‍കിയതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
എന്നാല്‍ കഴിഞ്ഞ നാലുവര്‍ഷമായി താനും നായയും ഇത്തരത്തില്‍ യാത്ര ചെയ്യാറുണ്ടെന്നും ക്ഷേത്രങ്ങളില്‍ പോകാറുണ്ടെന്നും യുവാവ് പറയുന്നു. ഇപ്പോള്‍ എന്തിനാണ് ഈ നാടകമെന്നും നായയും ദൈവത്തിന്റെ സൃഷ്ടിയല്ലേ എന്നും യുവാവ് ചോദിക്കുന്നു.
R Madhavan | 'ഇതാണ് പുതിയ ഇന്ത്യ'; കാന്‍ ചലച്ചിത്രമേളയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് മാധവന്
കാന്‍ ചലച്ചിത്രമേളയില്‍ പ്രധാനമന്ത്രിയെ പ്രശംസിച്ച് നടന് മാധവന്. പ്രധാനമന്ത്രിയുടെ മൈക്രോ എക്കോണമി നയത്തെയാണ് താരം പ്രശംസിച്ചത്. കേന്ദ്ര വാര്‍ത്ത വിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാക്കൂര്‍ മാധവന് ചലച്ചിത്ര മേളയില്‍ സംസാരിക്കുന്ന ദൃശ്യം പങ്കുവെച്ചിട്ടുണ്ട്.
കാന്‍ ചലച്ചിത്ര മേളയില്‍ മാധവനൊപ്പം കമല്‍ ഹാസന്, അനുരാഗ് ഠാക്കൂര്‍ എന്നിവര്‍ അതിഥികളാണ്. പ്രധാനമന്ത്രി ഡിജിറ്റലൈസേഷന് അവതരിപ്പിച്ചപ്പോള്‍ അതൊരു വലിയ പരാജയമായി തീരുമെന്ന് ലോകം സംശയിച്ചുവെന്നും എന്നാല്‍ ആ ധാരണകള്‍ മാറിമറിഞ്ഞുവെന്നും മാധവന് പറഞ്ഞു.
ഇന്ത്യയിലെ ഉള്‍ഗ്രാമത്തിലെ കര്‍ഷകര്‍ക്ക് സ്മാര്‍ട്ടഫോണും അക്കൗണ്ടുകളും കൈകാര്യം ചെയ്യാന്‍ സാധിക്കുമോ എന്ന ധാരണയില്‍ നിന്നാണ് ആ സംശയം ഉയര്‍ന്ന് വന്നത്. എന്നാല്‍ രണ്ടു വര്‍ഷം കൊണ്ട് ആ ധാരണ മാറിമറിഞ്ഞെന്ന് മാധവന് പറഞ്ഞു. മൈക്രോ എക്കണോമി ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന രാജ്യങ്ങളിലൊന്നായി മാറിയിരിക്കുകയാണ് ഇന്ത്യ. അതാണ് പുതിയ ഇന്ത്യ- മാധവന് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kedarnath Temple, Travel Vlogger