• HOME
  • »
  • NEWS
  • »
  • india
  • »
  • FIR LODGED IN FAKE E PASSES WITH NAMES OF DONALD TRUMP AND AMITABH BACHCHAN USED TO ENTER HIMACHAL

LockDown | അമിതാഭ് ബച്ചന്റെ പേരിലും ട്രംപിന്റെ പേരിലും ഇ-പാസ്; FIR ഫയൽ ചെയ്തു

സംഭവവുമായി ബന്ധപ്പെട്ട് ഷിംല ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്തു. ഹിമാചൽ പ്രദേശ് ഡിപ്പാർട്ട്മെന്റ് ഓഫ് ഇൻഫർമേഷൻ ടെക്നോളജിയുടെ നൽകിയ പരാതിയെ തുടർന്നാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്.

amitabh bachan, donald trump

amitabh bachan, donald trump

  • News18
  • Last Updated :
  • Share this:
    ഷിംല: കോവിഡ് രണ്ടാം വ്യാപനം ശക്തമായതോടെ രാജ്യത്ത് മിക്ക സംസ്ഥാനങ്ങളിലും ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ചില സംസ്ഥാനങ്ങളിൽ പുറത്തു നിന്ന് ആളുകൾ പ്രവേശിക്കുന്നതിന് കർശന വിലക്കുണ്ട്. ഇ-പാസ് ഉണ്ടെങ്കിൽ മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ. ഹിമാചൽ പ്രദേശിൽ പ്രവേശിക്കുന്നതിന് ഇ-പാസ് നിർബന്ധമാണ്. അതുകൊണ്ടു തന്നെ വ്യാജ ഇ-പാസുകളും പ്രചാരത്തിലുണ്ട്.

    ഇത്തരത്തിലെത്തിയ ഒരു ഇ-പാസ് ആണ് പൊലീസിനെ കുഴക്കിയത്. സംഭവത്തിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു. ബോളിവുഡ് സൂപ്പർ താരം അമിതാഭ് ബച്ചന്റെയും യു എസ് മുൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെയും പേരിലാണ് ഇ-പാസ്. രണ്ടു പേരുടെയും പേരിലുള്ള ഇ-പാസ് ഇഷ്യു ചെയ്തിട്ടുണ്ട്.

    'തെരഞ്ഞെടുപ്പ് കാലത്ത് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചിരുന്നെങ്കിൽ കേരളത്തിൽ രണ്ടാം തരംഗം
    ഉണ്ടാകില്ലായിരുന്നു' - ഹൈക്കോടതി

    അതേസമയം, രണ്ടു ഇ - പാസുകളും എടുത്തിരിക്കുന്നത് ഒരേ മൊബൈൽ നമ്പറും ഒരേ ആധാർ നമ്പറും ഉപയോഗിച്ചാണ്. കോവിഡ് 19 വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ ഏപ്രിൽ 27 മുതൽ സംസ്ഥാനത്തേക്ക് പുറത്തു നിന്ന് പ്രവേശിക്കുന്നതിന് ഹിമാചൽ പ്രദേശ് ഇ-പാസ് നിർബന്ധമാക്കിയിരിക്കുകയാണ്.

    'അയൽക്കാരോട് സംസാരിക്കുമ്പോൾ ഡബിൾ മാസ്ക് ഉപയോഗിക്കണം; വീടിനുള്ളിൽ പൊതു ഇടങ്ങൾ
    കുറയ്ക്കണം': മുഖ്യമന്ത്രി

    HP-2563825, HP-2563287 എന്നിങ്ങനെ രണ്ട് ഇ-പാസുകളാണ് എടുത്തിരിക്കുന്നത്. യു എസ് മുൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ പേരിലും ബോളിവുഡ് താരം അമിതാഭ് ബച്ചന്റെ പേരിലുമാണ് ഇ-പാസ് എടുത്തിരിക്കുന്നതെന്ന് പൊലീസ് വക്താവ് പറഞ്ഞു. രണ്ടു ഇ - പാസുകളിലും നൽകിയിരിക്കുന്നത് ഒരേ മൊബൈൽ നമ്പറും ആധാർ നമ്പറുമാണ്.

    LockDown | സംസ്ഥാനത്ത് ലോക്ക്ഡൗൺ ആരംഭിച്ചു; നിരത്തിലിറങ്ങിയാൽ കർശന നടപടി

    സംഭവവുമായി ബന്ധപ്പെട്ട് ഷിംല ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്തു. ഹിമാചൽ പ്രദേശ് ഡിപ്പാർട്ട്മെന്റ് ഓഫ് ഇൻഫർമേഷൻ ടെക്നോളജിയുടെ നൽകിയ പരാതിയെ തുടർന്നാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്. തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ജില്ലാ ഭരണകൂടം ഇ-പാസുകൾ വിതരണം ചെയ്യുന്നതിനെക്കുറിച്ച് സോഷ്യൽ മീഡിയയിലും വാർത്താ ചാനലുകളിലും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നുണ്ടെന്നും വക്താവ് പറഞ്ഞു. ഇക്കാര്യങ്ങളിൽ അന്വേഷണം നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

    'ലോക്ക്ഡൗണിൽ ആരും പട്ടിണി കിടക്കില്ല; ആവശ്യക്കാര്‍ക്ക് ഭക്ഷണം വീട്ടിലെത്തിച്ച് നല്‍കും': മുഖ്യമന്ത്രി

    ഏപ്രിൽ 26ന് ഹിമാചൽ പ്രദേശ് സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം സംസ്ഥാനത്ത് പ്രവേശിക്കാൻ ആഗ്രഹിക്കുന്ന എല്ലാവരും https://covid19epass.hp.gov.in/applications/epass/apply എന്ന വിലാസത്തിൽ രജിസ്റ്റർ ചെയ്യണമെന്നും അവരുടെ ആഗമനത്തിന്റെ വിശദാംശങ്ങൾ ക്വാറന്റീൻ ആവശ്യകതയ്ക്കും കോൺടാക്റ്റ് ട്രെയ്‌സിംഗിനുമായി ബന്ധപ്പെട്ട എല്ലാവരുമായും പങ്കുവെയ്ക്കുമെന്നും അറിയിച്ചിരുന്നു.
    Published by:Joys Joy
    First published:
    )}