• HOME
  • »
  • NEWS
  • »
  • india
  • »
  • Hijab Row | ഹിജാബ് പ്രതിഷേധം; 10 പെൺകുട്ടികൾക്കെതിരെ കർണാടക പോലീസിന്റെ FIR

Hijab Row | ഹിജാബ് പ്രതിഷേധം; 10 പെൺകുട്ടികൾക്കെതിരെ കർണാടക പോലീസിന്റെ FIR

തുംകൂരിലെ ഗേൾസ് എംപ്രസ് ഗവൺമെന്റ് പിയു കോളേജിന് പുറത്ത് പ്രതിഷേധിച്ചവർക്കെതിരെയാണ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തത്

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
    ഹിജാബ് പ്രതിഷേധവുമായി ബന്ധപ്പെട്ട് 10 പെൺകുട്ടികൾക്കെതിരെ കർണാടക പോലീസ് എഫ്‌ഐആർ (FIR) രജിസ്റ്റർ ചെയ്തു. തുംകൂരിലെ ഗേൾസ് എംപ്രസ് ഗവൺമെന്റ് പിയു കോളേജിന് പുറത്ത് പ്രതിഷേധിച്ചവർക്കെതിരെയാണ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തത്. സിആർപിസി സെക്ഷൻ 144 പ്രകാരം പുറപ്പെടുവിച്ച നിരോധന ഉത്തരവുകൾ ലംഘിച്ചതിനാണ് കേസ്.

    ഹിജാബ് വിഷയത്തിൽ ഉത്തരവ് പുറപ്പെടുവിക്കും വരെ മതപരമായ വസ്ത്രങ്ങൾ ധരിച്ച് വിദ്യാലയങ്ങളിൽ എത്തരുത് എന്ന് കർണാടക ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. പ്രതിഷേധ സാധ്യതകൾ മുൻ നിർത്തിയാണ് കോളേജ് പരിസരത്ത് നിരോധനാജ്ഞ പുറപ്പെടുവിച്ചത്. എന്നാൽ ഇത് മറികടന്ന് പെൺകുട്ടികൾ പ്രതിഷേധവുമായി എത്തുകയായിരുന്നു.
    Published by:user_57
    First published: