• HOME
  • »
  • NEWS
  • »
  • india
  • »
  • Bajrang Dal | ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ക്ക് വെടിവെപ്പ് പരിശീലനം; ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിൽ, വിവാദം

Bajrang Dal | ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ക്ക് വെടിവെപ്പ് പരിശീലനം; ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിൽ, വിവാദം

ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ക്ക് പുറമേ വിശ്വ ഹിന്ദു പരിഷത്ത്, ആര്‍എസ്എസ് എന്നിവയുടെ പ്രവര്‍ത്തകരും പരിശീലനത്തിൽ പങ്കെടുത്തു.

  • Share this:
    മൈസൂരു: 'ശൗര്യ പ്രശിക്ഷണ വര്‍ഗ' പരിപാടിയുടെ ഭാഗമായി ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ക്കായി (Bajrang Dal Activists) നടത്തിയ അനുബന്ധ പരിപാടിയായ 'ത്രീശൂല ദീക്ഷെ' വിവാദത്തിൽ. ഇതിൽ പ്രവർത്തകർക്ക് വെടിവെപ്പ് പരിശീലനം (Fire arms training) നൽകിയതാണ് വിവാദത്തിന് കാരണമായത്. പരിശീലനത്തിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

    കുടകിലെ (Kodagu) പൊന്നംപേട്ടിലെ സായി ശങ്കര സ്‌കൂളിലാണ് ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ക്കായി എട്ട് ദിവസത്തെ 'ശൗര്യ പ്രശിക്ഷണ വര്‍ഗ' പരിപാടി നടത്തിയത്. പ്രവർത്തകർക്ക് നൽകുന്ന പരിശീലനം വീക്ഷിക്കാൻ കുടകിലെ ബിജെപി (BJP) എംഎല്‍എമാരായ എം പി അപ്പാച്ചു രഞ്ജന്‍, കെ ജി ഭോപ്പയ്യ, സുജ കുശാലപ്പ എംഎല്‍സി എന്നിവര്‍ എത്തിയിരുന്നതായി റിപ്പോർട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ക്ക് പുറമേ വിശ്വ ഹിന്ദു പരിഷത്ത് (VHP), ആര്‍എസ്എസ് (RSS) എന്നിവയുടെ പ്രവര്‍ത്തകരും പരിശീലനത്തിൽ പങ്കെടുത്തു.

    അതേസമയം സ്കൂളിൽ വെടിവെപ്പ് പരിശീലനം നൽകിയതിനെ കുറിച്ച് തനിക്ക് അറിവില്ലെന്ന് സായി ശങ്കര സ്കൂൾ പ്രസിഡന്റ് ചാരു ജ്ഞാനപതി പറഞ്ഞു. 'സ്കൂൾ പരിസരം കഴിഞ്ഞ 10 വർഷമായി പ്രശിക്ഷണ വർഗ പരിപാടിക്കായി ഉപയോഗിക്കുന്നു. എന്നാൽ ഇതിൽ വെടിവെപ്പ് പരിശീലനം നൽകിയിരുന്നതിനെ കുറിച്ച് എനിക്ക് അറിവില്ല. സ്കൂൾ അവധിയായിരുന്നതിനാൽ പരിശീലനം നടത്താൻ സംഘാടകർക്ക് സ്ഥലം വിട്ടുനൽകി. പരിപാടിയിൽ പങ്കെടുത്തവർക്ക് ഭക്ഷണവും താമസവും മറ്റും സംഘാടകർ തന്നെ ഒരുക്കിയിരുന്നു. അതിൽ ഞങ്ങൾക്ക് ഒരു പങ്കുമില്ല. കുറച്ച് വർഷങ്ങൾക്ക് മുമ്പ്, ദേശീയ തലത്തിലുള്ള പരിശീലന പരിപാടിയും സ്കൂളിൽ നടന്നിരുന്നു.' - അദ്ദേഹം പറഞ്ഞു.

    Also read- ശരദ് പവാറിനെതിരെ ഫേസ്ബുക്ക് പോസ്റ്റ്‌; BJP നേതാവിന്റെ കരണത്തടിച്ച് NCP പ്രവർത്തകൻ - വീഡിയോ

    എസ്ഡിപിഐ (SDPI) സംസ്ഥാന ജനറല്‍ സെക്രട്ടറി അപ്സര്‍ കൊഡ്‌ലിപേട്ട് സംഭവത്തെ ശക്തമായി അപലപിച്ചു. ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ക്ക് വെടിവെപ്പ് പരിശീലനത്തിന് സ്ഥലം വിട്ടുനൽകിയ സ്കൂളിനെതിരെ സംസ്ഥനത്തെ വിദ്യാഭ്യാസമന്ത്രി ബി സി നാഗേഷ് എന്ത് നടപടിയാണ് സ്വീകരിക്കുമെന്ന് അദ്ദേഹം ചോദിച്ചു.

    ബുദ്ധപൂർണിമ; പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നേപ്പാളില്‍; ഷേർ ബഹാദൂർ ദുബെയുമായി കൂടിക്കാഴ്ച നടത്തും

    പ്രധാനമന്ത്രി നരേന്ദ്രമോദി (PM Narendra Modi) ഇന്ന് നേപ്പാൾ സന്ദർശിക്കും. ബുദ്ധപൂർണിമയോട് അനുബന്ധിച്ചാണ് സന്ദർശനം. നേപ്പാളിലെ ശ്രീബുദ്ധന്റെ ജന്മസ്ഥലമായ ലുംബിനിയിൽ എത്തുന്ന പ്രധാനമന്ത്രി മായാദേവി ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തും. യുപിയിലെ കുശിനഗറിൽ നിന്ന് ഹെലികോപ്റ്റർ മാർഗം ലുംബിനിയിലെത്തുന്ന മോദിയെ നേപ്പാൾ പ്രധാനമന്ത്രി ഷേർ ബഹാദൂർ ദുബെ സ്വീകരിക്കും.

    Also read- NCP നേതാവ് ശരദ് പവാറിനെതിരെ അപകീർത്തികരമായ ഫേസ്ബുക്ക് പോസ്റ്റ്; നടി കേതകി ചിതലെ റിമാൻഡിൽ

    കേന്ദ്ര സർക്കാർ 100 കോടി ചെലവിട്ടു നിർമിക്കുന്ന ബുദ്ധ ആശ്രമത്തിന്റെ ശിലാസ്ഥാപനവും ഇരു നേതാക്കളും നിർവഹിക്കും. സാംസ്കാരിക മന്ത്രാലയത്തിന് കീഴിലുള്ള രാജ്യാന്തര ബുദ്ധിസ്റ്റ് കോൺഫെഡറേഷൻ മുഖേനയാണ് ഇന്ത്യ സഹായം ചെയ്യുന്നത്. ലുംബിനിയിലെ അശോക സ്തംഭവും ബോധിവൃക്ഷവും മോദി സന്ദർശിക്കും. 2014ന് ശേഷമുള്ള മോദിയുടെ അഞ്ചാമത്തെ നേപ്പാൾ സന്ദർശനമാണിത്. ലുംബിനിയിലെത്തുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി കൂടിയാണ് മോദി.
    Published by:Naveen
    First published: