• HOME
  • »
  • NEWS
  • »
  • india
  • »
  • മുംബൈയിലെ ആശുപത്രിയില്‍ തീപിടുത്തം: 5 മരണം; നൂറിലധികം പേര്‍ക്ക് പൊള്ളലേറ്റു

മുംബൈയിലെ ആശുപത്രിയില്‍ തീപിടുത്തം: 5 മരണം; നൂറിലധികം പേര്‍ക്ക് പൊള്ളലേറ്റു

  • Last Updated :
  • Share this:
    മുംബൈ: മഹാരാഷ്ട്രയില്‍ ആശുപത്രി കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ അഞ്ചു പേര്‍ മരിച്ചു. നൂറിലധികം പേര്‍ക്ക് പൊള്ളലേറ്റു. ഇതിനകം 47 ഓളം പേരെ കെട്ടിടത്തില്‍ നിന്നും രക്ഷിച്ചതായും വിവരമുണ്ട്.

    അന്ധേരിക്ക് സമീപമുള്ള മാറോളിലെ ഇ.എസ്.ഐ.സി കാംഗര്‍ ആശുപത്രിയിലാണ് തീപിടിത്തമുണ്ടായത്. വൈകീട്ട് നാലുമണിയോടെയാണ് തീപിടുത്തമുണ്ടായെന്ന സന്ദേശം ലഭിച്ചതെന്ന് അഗ്നിശമന സേന ഉദ്യോഗസ്ഥര്‍ അറിയിച്ചു.

    അതേസമയം അഗ്നിശമന സേനയുടെ എന്‍ഒ.സി ഇല്ലാതെയാണ് ആശുപത്രി പ്രവര്‍ത്തിക്കുന്നതെന്ന വാര്‍ത്തയും പുറത്തുവന്നിട്ടുണ്ട്. ആശുപത്രിയുടെ നാലാം നിലയിലാണ് അഗ്നിബാധയുണ്ടായത്.

    First published: