നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • കോവിഡ് വാക്സിൻ നിർമ്മാതാക്കളായ സെറം ഇൻസ്റ്റിറ്റ്യൂട്ട് പൂനെ പ്ലാന്‍റിൽ വീണ്ടും തീപിടുത്തം; അഞ്ചുപേർ മരിച്ചു

  കോവിഡ് വാക്സിൻ നിർമ്മാതാക്കളായ സെറം ഇൻസ്റ്റിറ്റ്യൂട്ട് പൂനെ പ്ലാന്‍റിൽ വീണ്ടും തീപിടുത്തം; അഞ്ചുപേർ മരിച്ചു

  ഉച്ചയ്ക്കുശേഷമാണ് ആദ്യ തീപിടുത്തമുണ്ടായത്. ഈ തീപിടുത്തത്തിലാണ് അഞ്ചുപേർ മരിച്ചത്

  serum-institute-fire-5

  serum-institute-fire-5

  • Last Updated :
  • Share this:
   മുംബൈ: കോവിഡ് വാക്സിൻ നിർമ്മാതാക്കളായ സെറം ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ പൂനെ പ്ലാന്‍റിൽ രണ്ടുതവണ വൻ തീപിടുത്തമുണ്ടായി. പുനെയിലെ മഞ്ചി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന പ്ലാന്റിലാണ് തീപ്പിടിത്തമുണ്ടായത്. ഉച്ചയ്ക്കുശേഷമുണ്ടായ ആദ്യ തീപിടുത്തത്തിൽ അഞ്ചുപേർ മരിച്ചു. ടെർമിനൽ- 1-ലെ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിലെ നാലാമത്തെയും അഞ്ചാമത്തെയും നിലകളിലാണ് തീപിടുത്തമുണ്ടായത്. ഇവിടെ ജോലി ചെയ്തിരുന്ന കെട്ടിടം നിർമ്മാണ തൊഴിലാളികളാണ് മരിച്ചത്. സംഭവസ്ഥലത്തുനിന്ന് ആറു പേരെ രക്ഷപെടുത്തി.

   വൈദ്യുതി ലൈനിൽനിന്നാണ് തീപടർന്നതെന്ന് റിപ്പോർട്ടുണ്ട്. അഗ്നിരക്ഷാസേനയുടെ പത്തോളം യൂണിറ്റുകൾ സ്ഥലത്തെത്തിയതോടെയാണ് തീകെടുത്താൻ സാധിച്ചത്. ഉച്ചയ്ക്കുശേഷമാണ് ആദ്യ തീപിടുത്തമുണ്ടായത്. ഈ തീപിടുത്തത്തിലാണ് അഞ്ചുപേർ മരിച്ചത്. രക്ഷാപ്രവർത്തനം നടത്തിയശേഷമാണ് വൈകീട്ടോടെ രണ്ടാമതും തീപിടുത്തമുണ്ടാകുകയായിരുന്നു.

   തീപിടുത്തമുണ്ടായത് കോവിഷീൽഡ് വാക്സിൻ നിർമ്മാണ യൂണിറ്റുകളുടെ സമീപത്തല്ലെന്നാണ് റിപ്പോർട്ട്. അതുകൊണ്ടുതന്നെ വാക്സിൻ ഉൽപാദനത്തെ തീപിടുത്തം ഒരുതരത്തിലും ബാധിച്ചിട്ടില്ലെന്ന് പറയപ്പെടുന്നു.

   Also Read- കൊറോണ വാക്‌സിൻ കയറ്റുമതി തുടർന്ന് ഇന്ത്യ; നേപ്പാളിലും ബംഗ്ലാദേശിലും എത്തിക്കും

   കോവിഡ് പ്രതിരോധ വാക്സിനായ ഓക്സ്ഫോർഡ് അസ്ട്രസെനെക്ക കോവിഷീൽഡ് എന്ന പേരിൽ ഇന്ത്യയിലെ നിർമ്മിച്ചു വിതരണം ചെയ്യുന്നത് സെറംഇൻസ്റ്റിറ്റ്യൂട്ട് ആണ്. ജനുവരി 16 മുതൽ രാജ്യത്ത് കോവിഷീൽഡ് വിതരണം ആരംഭിച്ചിരുന്നു.

   യുകെ, ബ്രസീല്‍ എന്നിവിടങ്ങളിൽ നടന്ന ട്രയൽ അനുസരിച്ച് കോവിഷീല്‍ഡ് വാക്സീന് 62% മുതല്‍ 90% വരെ ഫലപ്രാപ്തിയുണ്ടെന്നായിരുന്നു വിലയിരുത്തൽ. ഇതേത്തുടർന്നാണ് കോവിഷീൽഡ് വാക്സിന് ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിനുള്ള അനുമതി നൽകിയത്. ഇതിന് പുറമെ ഭാരത് ബയോടെക്കിന്‍റെയും വിദേശ സ്വകാര്യകമ്പനിയായ ഫൈസറിന്‍റെയും മറ്റ് രണ്ട് വാക്സിനുികൾക്കു കൂടി അനുമതി നൽകുന്നത് സംബന്ധിച്ചും വിദഗ്ധ സമിതി പരിശോധിച്ച് വരുന്നുണ്ട്.

   രാജ്യത്ത് ഈ മാസം പതിനാറ് മുതലാണ് വാക്സിന്‍ വിതരണം ആരംഭിച്ചത്. മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെട്ട മുപ്പത് കോടി ആളുകളിൽ മൂന്ന് കോടി പേർക്കാണ് ആദ്യ ഘട്ടത്തിൽ വാക്സിൻ നൽകുന്നത്. ഇതിൽ ഒരുകോടി ആരോഗ്യപ്രവർത്തകരാണ്. പൊലീസുകാരും ശുചീകരണ പ്രവർത്തകരും ഉൾപ്പെടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുൻനിരയിൽ വരുന്ന വിഭാഗങ്ങളാണ് ബാക്കി രണ്ടു കോടിയിൽ വരുന്നത്.

   വാക്സിന്‍:

   ഓക്സഫഡ് സര്‍വകലാശാല വികസിപ്പിച്ച് പൂനെ സീറം ഇൻസ്റ്റിറ്റ്യൂട്ട് ഉത്പ്പാദിപ്പിക്കുന്ന കോവിഷീൽഡ്, ഭാരത് ബയോടെക്കിന്‍റെ കോവാക്സിൻ എന്നിവയ്ക്കാണ് നിലവിൽ ഉപയോഗത്തിന് അനുമതിയുള്ളത്. ഇതിൽ കോവാക്സിന്‍ നൽകാൻ ഗുണഭോക്താവിന്‍റെ പ്രത്യേക അനുമതിയും തുടർനിരീക്ഷണവും ആവശ്യമായതിനാൽ ഇതിന് പരീക്ഷണാടിസ്ഥാനത്തിലാണ് അനുമതിയുള്ളത്.

   അതുകൊണ്ട് തന്നെ കോവിഷീൽഡ് തന്നെയാകും ആദ്യം നൽകിത്തുടങ്ങുക. ഏത് വാക്സിന്‍ ആയാലും ആദ്യ ഡോസ് സ്വീകരിച്ച് നിശ്ചിത ഇടവേളയ്ക്കുള്ളിൽ രണ്ടാമത്തെ ഡോസും സ്വീകരിക്കണം.

   കോവിഷീൽഡ്:

   ട്രയലുകളിൽ 70.42% വരെ ഫലപ്രദമെന്ന് കണ്ടെത്തൽ

   തോളിനെ താഴെ കയ്യിലെ പേശിയിലാണ് കുത്തിവയ്പ്പ്

   രണ്ട് ഡോസുകളാണ് സ്വീകരിക്കേണ്ടത്. ആദ്യ ഡോസിന് ശേഷം നാല് മുതൽ ആറ് ആഴ്ചത്തെ ഇടവേളയ്ക്കു ശേഷം രണ്ടാമത്തെ ഡോസ് സ്വീകരിക്കണം

   വാക്സിന്‍ സ്വീകരിച്ച് കഴിഞ്ഞാൽ പനി, തടിപ്പ് തുടങ്ങി നേരിയ ലക്ഷണങ്ങളുണ്ടായേക്കാം. ഗുരുതര പാര്‍ശ്വഫലങ്ങളില്ല

   2 മുതൽ 8 ഡിഗ്രി സെല്‍ഷ്യസ് വരെയുള്ള താപനിലയിൽ സൂക്ഷിക്കണം.

   പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

   വിതരണം സർക്കാർ സംവിധാനങ്ങളിലൂടെ മാത്രം. സ്വന്തം നിലയിൽ വാക്സിൻ സ്വീകരിക്കാൻ കഴിയില്ല.

   വാക്സിന്‍റെ പേരിലുള്ള വ്യാജ വാഗ്ദാനങ്ങളിൽ വഞ്ചിതരാകാതെ കരുതിയിരിക്കുക

   ആദ്യം സ്വീകരിച്ച വാക്സിൻ തന്നെയാണ് രണ്ടാമതും ലഭിക്കുന്നതെന്ന് ഉറപ്പാക്കുക

   വാക്സിൻ നിർബന്ധമല്ല. എന്നാൽ കോവിഡിനെതിരായ ഏറ്റവും മികച്ച പ്രതിരോധമെന്ന് സർക്കാർ

   കോവിഡ് വന്നു പോയവരും വാക്സിന്‍ സ്വീകരിക്കണം

   കോവിഡ് ബാധിതരും, രോഗലക്ഷണങ്ങൾ ഉള്ളവരും വാക്സിൻ കേന്ദ്രങ്ങളിലേക്ക് പോകരുത്.

   കാൻസർ, പ്രമേഹം, രക്താതിമർദ്ദം എന്നിവയുള്ളവർക്കും വാക്സിൻ സ്വീകരിക്കാം

   18 വയസിന് മുകളിലുള്ളവർക്ക് മാത്രം നൽകാനാണ് അനുമതി

   വാക്സിൻ സംബന്ധിച്ച് എന്ത് അടിയന്തിര സാഹചര്യത്തിനും ഹെൽപ്പ് ലൈൻ നമ്പറായ 104 ൽ വിളിക്കാം.
   Published by:Anuraj GR
   First published:
   )}