Fire Breaks Out at Mumbai| മുംബൈ നഗരത്തിലെ ഷോപ്പിംഗ് മാളില്‍ വന്‍ തീപിടിത്തം; സമീപ പ്രദേശങ്ങളിലെ 3500 ഓളം പേരെ ഒഴിപ്പിച്ചു
Fire Breaks Out at Mumbai Mall| മാളിലെ തീ അണക്കാനുള്ള പ്രവർത്തനത്തിനിടെ രണ്ട് അഗ്നിശമന സേനാംഗങ്ങൾക്ക് പരിക്കേറ്റു
News18 Malayalam
Updated: October 23, 2020, 10:23 AM IST

Fire Breaks Out at Mumbai Mall
- News18 Malayalam
- Last Updated: October 23, 2020, 10:23 AM IST
മുംബൈ: മുംബൈയിലെ ഷോപ്പിംഗ് മാളില്‍ വന്‍ തീപിടിത്തം. തീപിടിത്തത്തെ തുടര്‍ന്ന് മാളിന്റെ പരിസരത്ത് താമസിക്കുന്ന മൂവായിരത്തി അഞ്ഞൂറോളം പേരെ ഒഴിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു. ഇന്നലെ രാത്രിയാണ് ഷോപ്പിംഗ് മാളിൽ തീപിടത്തമുണ്ടായത്.
തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങൾ ഇപ്പോഴും തുടരുകയാണ്. മാളിലെ തീ അണക്കാനുള്ള പ്രവർത്തനത്തിനിടെ രണ്ട് അഗ്നിശമന സേനാംഗങ്ങൾക്ക് പരിക്കേറ്റു. തീപിടിത്തത്തെത്തുടർന്ന് 300 ഓളം പേരെ ബേസ്മെന്റിൽ നിന്നും മൂന്ന് നിലയുള്ള മാളിൽ നിന്നും ഒഴിപ്പിച്ചതായി ഉദ്യോഗസ്ഥൻ പറഞ്ഞു. Also Read 'ഉയിരു കൊടുത്തും മക്കളെ കാക്കും'; പെരുമ്പാമ്പിൽ നിന്നും കുഞ്ഞുങ്ങളെ രക്ഷിക്കുന്ന അമ്മത്താറാവ്
സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. മാളിനോട് ചേര്‍ന്നുളള 55 നില കെട്ടിടത്തിലെ താമസക്കാരെ അവരുടെ സുരക്ഷയെ കരുതിയാണ് മാറ്റിയതെന്ന് അധികൃതര്‍ അറിയിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. 24 ഫയര്‍ ട്രക്കുകളാണ് തീ അണയ്ക്കാനായി എത്തിയിട്ടുളളത്. മുംബൈ ചീഫ് ഫയര്‍ ഓഫീസര്‍ ശശികാന്ത് കേലെ ഉള്‍പ്പടെ 250ഓളം അഗ്നിശമന സേനാംഗങ്ങള്‍ തീ കെടുത്താനായി പ്രവര്‍ത്തിക്കുകയാണ്.
തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങൾ ഇപ്പോഴും തുടരുകയാണ്. മാളിലെ തീ അണക്കാനുള്ള പ്രവർത്തനത്തിനിടെ രണ്ട് അഗ്നിശമന സേനാംഗങ്ങൾക്ക് പരിക്കേറ്റു. തീപിടിത്തത്തെത്തുടർന്ന് 300 ഓളം പേരെ ബേസ്മെന്റിൽ നിന്നും മൂന്ന് നിലയുള്ള മാളിൽ നിന്നും ഒഴിപ്പിച്ചതായി ഉദ്യോഗസ്ഥൻ പറഞ്ഞു.