മുംബൈ: മഹാരാഷ്ട്രയിലെ ഷോപ്പിംഗ് സെന്ററിൽ വൻ തീപിടിത്തം. സംസ്ഥാന തലസ്ഥാനമായ മുബൈയിലെ ബൊരിവാലി വെസ്റ്റിലുള്ള കെട്ടിടത്തിലാണ് തീ പടർന്നത്.
ഇന്ന് പുലർച്ചെ 2.55 നായിരുന്നു സംഭവം. 15 അഗ്നിശമനസേനാ യൂണിറ്റുകൾ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. സംഭവത്തിൽ ആളപായമുണ്ടായിട്ടില്ലെന്നാണ് വിവരം.
You may also like:Covid 19 | നാല് ദിവസത്തിനിടെ മാത്രം ഒരുലക്ഷത്തോളം പോസിറ്റീവ് കേസുകള്‍; രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു [NEWS]മൂല്യനിർണയത്തിന് എത്തിയ അധ്യാപികയ്ക്ക് കോവിഡ് 19 [NEWS] TikTok| തെറ്റുപറ്റി; ടിക്ടോക് ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെട്ട ആമസോൺ തീരുമാനം പിൻവലിച്ചു [NEWS]
ഷോർട്ട് സർക്യൂട്ടാകാം തീ പിടിക്കാനുള്ള കാരണമെന്നാണ് സൂചന. 77ഓളം കടകളുള്ള ഷോപ്പിംഗ് സെന്ററിനാണ് തീപിടിച്ചത്. ഇതിൽ കൂടുതൽ മൊബൈൽ ഫോൺ കടകളാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Fire beak out, Fire in mumbai, Mumbai