• HOME
  • »
  • NEWS
  • »
  • india
  • »
  • Fire Break Out| ഡൽഹി ഗോകുൽപുരിയിൽ തീപിടിത്തം; 7 പേർ മരിച്ചു; 60 കുടിലുകൾ കത്തിനശിച്ചു

Fire Break Out| ഡൽഹി ഗോകുൽപുരിയിൽ തീപിടിത്തം; 7 പേർ മരിച്ചു; 60 കുടിലുകൾ കത്തിനശിച്ചു

പുലർച്ചെ നാലുമണിയോടെയാണ് തീ പൂർണമായി നിയന്ത്രണവിധേയമാക്കാനായത്.

Photo - ANI

Photo - ANI

  • Share this:
    ന്യൂഡൽഹി: ഗോകുൽപുരിയിലുണ്ടായ (Gokulpuri) തീപിടിത്തത്തിൽ (Fire) ഏഴു പേർ മരിച്ചു. 60 കുടിലുകൾ കത്തി നശിച്ചു. ഇന്ന് പുലർച്ചെയോടെയാണ് തീപിടിത്തം ഉണ്ടായതെന്നാണ് വിവരം. സ്ഥലത്തെത്തിയ ഡൽഹി അഗ്നിശമനസേനാ ഉദ്യാഗസ്ഥർ പുലർച്ചെ നാലോടെയാണ് തീ നിയന്ത്രണവിധേയമാക്കിയത്.

    ‘പുലർച്ചെ ഒരു മണിയോടെയാണ് തീപിടിത്തമുണ്ടായ വിവരം അറിഞ്ഞത്. അപ്പോൾ തന്നെ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള നടപടികൾ ആരംഭിച്ചു. തീ നിയന്ത്രണവിധേയമാക്കുകയും ഏഴു മൃതദേഹങ്ങൾ അവിടെനിന്നും കണ്ടെടുക്കുകയും ചെയ്തു’– അഗ്നിശമനസേന അറിയിച്ചു.

    Also Read- Four terrorists killed| ജമ്മു കശ്മീരിൽ അഞ്ചിടത്തുണ്ടായ ഏറ്റുമുട്ടലിൽ നാലു ഭീകരരെ സുരക്ഷാസേന വധിച്ചു

    പുലർ‌ച്ചെ ഒരുമണിയോടെയാണ് തീപിടിത്തം സംബന്ധിച്ച വിവരങ്ങൾ ലഭിച്ചതെന്നും ഉടൻ തന്നെ പൊലീസ്, അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തുകയും ചെയ്തതായി നോർത്ത് ഈസ്റ്റ് അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ ദേവേഷ് കുമാർ മഹ്ല പറഞ്ഞു. രാവിലെ നാലുമണിയോടെ തീ പൂർണമായി നിയന്ത്രണവിധേയമായി.



    ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ സംഭവത്തിൽ അഗാതമായ ദുഃഖം രേഖപ്പെടുത്തി. പുലർച്ചെയോടെയാണ് ദുഃഖവാർത്ത അറിഞ്ഞു. സ്ഥലത്തേക്ക് ഉടൻ പോകും. ദുരിതബാധിതരെ നേരിട്ടുകാണും- കെജ്രിവാൾ ഹിന്ദിയിൽ ട്വീറ്റ് ചെയ്തു.

    English Summary: Seven people were killed after a fire broke out in shanties in northeast Delhi’s Gokulpuri area in the early hours of Saturday, officials said. A senior official of the Delhi Fire Services said information regarding the blaze near pillar number 12 of Gokulpuri village was received at 1.03 am. Thirteen fire-tenders were rushed to the site. Seven charred bodies were recovered.
    Published by:Rajesh V
    First published: