• HOME
  • »
  • NEWS
  • »
  • india
  • »
  • Rafale Jets| റഫാൽ യുദ്ധവിമാനങ്ങളുടെ ആദ്യ ബാച്ച് ഫ്രാൻസിൽ നിന്ന് യാത്ര തിരിച്ചു

Rafale Jets| റഫാൽ യുദ്ധവിമാനങ്ങളുടെ ആദ്യ ബാച്ച് ഫ്രാൻസിൽ നിന്ന് യാത്ര തിരിച്ചു

ഫ്രാന്‍സില്‍നിന്ന് പുറപ്പെട്ട വിമാനങ്ങള്‍ക്ക് യു.എ.ഇയില്‍ മാത്രമാകും ഇന്ധനം നിറയ്ക്കാനായി ഇറങ്ങേണ്ടി വരിക. യു.എ.ഇയിലെ അല്‍ ധഫ്ര വ്യോമതാവളത്തിലാകും റഫാല്‍ വിമാനങ്ങള്‍ ഇറങ്ങുക.

News18 Malayalam

News18 Malayalam

  • Last Updated :
  • Share this:
    ന്യൂഡല്‍ഹി: ഫ്രാന്‍സില്‍നിന്ന് വ്യോമസേനയ്ക്കായി വാങ്ങിയ റഫാല്‍ യുദ്ധവിമാനങ്ങളുടെ ആദ്യ ബാച്ച് ഇന്ത്യയിലേക്ക് യാത്ര തിരിച്ചു. 36 റഫാല്‍ വിമാനങ്ങള്‍ വാങ്ങാനാണ് കരാര്‍ ഒപ്പിട്ടിരിക്കുന്നത്. ഇതിലെ നിര്‍മാണം പൂര്‍ത്തിയാക്കിയ അഞ്ചെണ്ണമാണ് ഇന്ത്യലെത്തുക. ഫ്രാന്‍സില്‍നിന്ന് പുറപ്പെട്ട വിമാനങ്ങള്‍ക്ക് യു.എ.ഇയില്‍ മാത്രമാകും ഇന്ധനം നിറയ്ക്കാനായി ഇറങ്ങേണ്ടി വരിക. യു.എ.ഇയിലെ അല്‍ ധഫ്ര വ്യോമതാവളത്തിലാകും റഫാല്‍ വിമാനങ്ങള്‍ ഇറങ്ങുക. വിമാനങ്ങൾ ബുധനാഴ്ച ഇന്ത്യയിലെത്തും.

    ഇന്ധനം നിറച്ചതിന് ശേഷം അവിടെനിന്ന് ഇന്ത്യയിലെ അംബാല വ്യോമസേനാ താവളത്തിലേക്ക് വിമാനങ്ങളെത്തും. 7000 കിലോമീറ്റർ സഞ്ചരിച്ചാകും വിമാനങ്ങൾ ഇന്ത്യയിലെത്തുക. നിലവില്‍ 12 പൈലറ്റുമാര്‍ റഫാല്‍ പറത്താനുള്ള പരിശീലനം നേടിയിട്ടുണ്ട്. 36 വിമാനങ്ങളില്‍ 30 എണ്ണം യുദ്ധമുഖത്തുപയോഗിക്കാനുള്ളതും ആറെണ്ണം പരിശീലനങ്ങള്‍ക്കുവേണ്ടിയുമാകും ഉപയോഗിക്കുക.

    Related News- Rafale| റഫാൽ യുദ്ധവിമാനങ്ങൾ ഈ മാസം എത്തും; റഫാൽ ജെറ്റ് ഇന്ത്യയെ കരുത്തരാക്കുന്നത് ഇങ്ങനെ

    വിമാനങ്ങള്‍ കൊണ്ടുപോകാനെത്തിയ വ്യോമസേന പൈലറ്റുകള്‍ക്ക് ഫ്രാന്‍സിലെ ഇന്ത്യന്‍ അംബാസഡര്‍ ആശംസകള്‍ നേര്‍ന്നു. ഇദ്ദേഹം വിമാനങ്ങളുടെ ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്.

    ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാകുന്ന വിമാനങ്ങളെ വൈകാതെ ലഡാക്ക് മേഖലയിൽ വിന്യസിക്കുമെന്നാണ് റിപ്പോർട്ടുകൾ. നേരത്തെ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് 36 റഫാൽ വിമാനങ്ങൾ ഫ്രാൻസിൽ നിന്ന് ഏറ്റുവാങ്ങിയിരുന്നു. ഇന്ത്യൻ വ്യോമസേനയുടെ സ്ഥാപക ദിനത്തിലാണ് വിമാനങ്ങൾ രാജ്നാഥ് സിംഗ് ഏറ്റുവാങ്ങിയത്. വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് റഫാല്‍ യുദ്ധവിമാനം ഇന്ത്യയ്ക്ക് സ്വന്തമാകുന്നത്. ഇന്ത്യ ആവശ്യപ്പെട്ട ഫീച്ചറുകളും പുതിയ റഫാലില്‍ ഉണ്ട് എന്നതാണ് പ്രധാന പ്രത്യേകത.



    മീഡിയം മൾട്ടിറോൾ പോർവിമാനമാണ് ഫ്രാൻസിലെ ഡാസാൾട്ട് കമ്പനി വികസിപ്പിച്ചെടുത്ത റഫാൽ. ഇത്തരം വിമാനങ്ങള്‍ സേനയുടെ ഭാഗമാക്കുവാന്‍ ഇന്ത്യന്‍ വ്യോമ സേന ആവശ്യപ്പെടാന്‍ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. അമേരിക്കയുടെ എഫ്-16, എഫ്-18, റഷ്യയുടെ മിഗ്-35, സ്വീഡന്റെ ഗ്രിപെൻ, യൂറോപ്യൻ രാജ്യങ്ങളുടെ സംയുക്‌ത സംരംഭമായ യൂറോഫൈറ്റർ എന്നിവയോട് കിടപിടിക്കുന്ന യുദ്ധ വിമാനമാണ് റഫാല്‍.

    റഫാല്‍ ഇന്ന് ലോകത്ത് ഉപയോഗിക്കുന്നത് ഫ്രഞ്ച് വ്യോമ നാവിക സേനകള്‍, ഈജിപ്ത് , ഖത്തർ വ്യോമസേനകള്‍ എന്നിവരാണ്. ഒന്നോ രണ്ടോ പേർക്ക് പറത്താവുന്ന വിമാനത്തിന്റെ നീളം 15.27 മീറ്ററാണ്. റഫാലിന്റെ വേഗം മണിക്കൂറിൽ 1912 കിലോമീറ്റർ. 3700 കിലോമീറ്റർ പരിധിവരെ പറക്കാൻ കഴിയുന്ന വിമാനത്തിൽ മൂന്ന് ഡ്രോപ് ടാങ്കുകളുണ്ട്.

    ത്രിതലശേഷിയുള്ള യുദ്ധവിമാനമാണ് റഫാൽ. വായുവില്‍ നിന്നും വായുവിലേക്ക്, വായുവില്‍ നിന്ന് കരയിലേക്ക്, എയർ ടു സർഫസ് ആക്രമണ ശേഷിയുള്ള യുദ്ധവിമാനമാണ് റഫാല്‍. പ്രയോഗിക രംഗത്ത് കഴിവ് തെളിയിച്ച വിമാനമാണ് റഫാല്‍ ലിബിയയിലും സിറിയയിലും ആക്രമണം നടത്താൻ ഫ്രാൻസ് ഉപയോഗിച്ച റഫാലിന്‍റെ പ്രവര്‍ത്തനം മികച്ചതായിരുന്നു.

    TRENDING:ഡോ. എപിജെ അബ്ദുൾ കലാമിന്റെ 30 അപൂർവ ചിത്രങ്ങൾ[NEWS]Gold Smuggling Case | എൻ.ഐ.എ ചോദ്യം ചെയ്യലിന് ഹാജരാകാൻ ശിവശങ്കർ കൊച്ചിയിലേക്ക്: സർക്കാരിനും നിർണായകദിനം[NEWS]Ayodhya Temple | രാമക്ഷേത്ര നിർമ്മാണത്തിനായുള്ള തറക്കല്ലിടീൽ ചടങ്ങ് വൻ ആഘോഷമാക്കാനൊരുങ്ങി യുപി സർക്കാർ[NEWS]

    നിലവിൽ സുഖോയ് 30, മിഗ് 29 യുദ്ധവിമാനങ്ങളാണ് അതിർത്തിയോടു ചേർന്നുള്ള താവളങ്ങളിൽ ചൈനയെ ലക്ഷ്യമിട്ടു നിലയുറപ്പിച്ചിരിക്കുന്നത്. റഫാൽ വിമാനം പറത്താൻ ഇന്ത്യയുടെ 7 വ്യോമസേനാ പൈലറ്റുമാർ ഫ്രാൻസിൽനിന്നു പ്രത്യേക പരിശീലനം നേടി. 9.3 ടൺ ആയുധങ്ങൾ വഹിക്കാൻ റഫാലിന് ശേഷിയുണ്ട്. എയർ ടു എയർ, എയർ ടു ഗ്രൗണ്ട് മിസൈലുകൾ വഹിക്കാം. ആണവമിസൈൽ കൊണ്ടുള്ള ആക്രമണത്തിനും ശേഷി. അത്യാധുനിക റഡാർ സംവിധാനം എന്നിവയും പ്രത്യേകതയാണ്.

    ശത്രുവിന്റെ റഡാറുകൾ നിശ്ചലമാക്കാനുള്ള സംവിധാനമാണ് മറ്റൊന്ന്. ലഡാക്ക് പോലെ ഉയർന്ന മേഖലകളിൽനിന്ന് ടേക്ക് ഓഫ് ചെയ്യാനുള്ള കരുത്തും റഫാലിനുണ്ട്. ആക്രമിക്കാനെത്തുന്ന ശത്രുമിസൈലുകൾ വഴിതിരിച്ചു വിടാനും സംവിധാനമുണ്ട്. ഇന്ത്യയിൽനിന്നുതന്നെ അയൽരാജ്യത്തെ ലക്ഷ്യങ്ങൾ തകർക്കാനാവും.
    Published by:Rajesh V
    First published: