'ആരുടെ മകനായാലും മോശം സ്വഭാവം ക്ഷമിക്കില്ല'; ബി.ജെ.പി എംപിമാരുടെ ആദ്യയോഗത്തിൽ സ്വരം കടുപ്പിച്ച് പ്രധാനമന്ത്രി

അവരവരുടെ മണ്ഡലങ്ങളിലെ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും നവീനമായ ആശയങ്ങളുമായി എത്താനും പ്രധാനമന്ത്രി നിർദ്ദേശം നൽകി.

news18
Updated: July 16, 2019, 2:09 PM IST
'ആരുടെ മകനായാലും മോശം സ്വഭാവം ക്ഷമിക്കില്ല'; ബി.ജെ.പി എംപിമാരുടെ ആദ്യയോഗത്തിൽ സ്വരം കടുപ്പിച്ച് പ്രധാനമന്ത്രി
പ്രധാനമന്ത്രി നരേന്ദ്രമോദി
  • News18
  • Last Updated: July 16, 2019, 2:09 PM IST
  • Share this:
ന്യൂഡൽഹി: മൃഗക്ഷേമത്തിലും മാനുഷികപ്രശ്നങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ ബിജെപി എംപിമാർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദ്ദേശം. ചൊവ്വാഴ്ച പാർലമെന്‍ററി പാർട്ടി മീറ്റിംഗിലാണ് മോദി എംപിമാരോട് ഇക്കാര്യം ആവശ്യപ്പെട്ടത്. അവരവരുടെ മണ്ഡലങ്ങളിലെ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും നവീനമായ ആശയങ്ങളുമായി എത്താനും പ്രധാനമന്ത്രി നിർദ്ദേശം നൽകി. ആദ്യത്തെ ധാരണയാണ് അവസാനത്തെ ധാരണയെന്ന് എംപിമാരെ ഓർമപ്പെടുത്താനും അദ്ദേഹം മറന്നില്ല.

ഉദ്യോഗസ്ഥരുമായി ചേർന്ന് ഒരു ടീമായി എംപിമാർ ജോലി ചെയ്യണം. മൃഗങ്ങൾക്ക് രോഗങ്ങൾ വരുന്ന സീസണാണ് ഇപ്പോൾ. അതുകൊണ്ടു തന്നെ മൃഗക്ഷേമത്തിൽ കൂടുതൽ ശ്രദ്ധ നൽകണമെന്നും പ്രധാനമന്ത്രി എംപി മാർക്ക് നിർദ്ദേശം നൽകി. പാർലമെന്‍റിൽ കൃത്യമായി എത്താനും ജോലികൾ കൃത്യമായി ചെയ്യണമെന്നും പ്രധാനമന്ത്രി നിർദ്ദേശിച്ചു.

മുംബൈയിൽ നാലുനില കെട്ടിടം തകർന്നുവീണു; അൻപതോളംപേർ കുടുങ്ങിക്കിടക്കുന്നതായി സംശയം

2015 വരെ സർക്കാർ സാമൂഹ്യപരമായ പ്രശ്നങ്ങളിലാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മാനുഷിക പ്രശ്നങ്ങളായ ടിബി, ലെപ്രസി, വൈകല്യം എന്നിവയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനും പ്രധാനമന്ത്രി നിർദ്ദേശം നൽകി. ഇതാദ്യമായിട്ടല്ല, എംപിമാരോട് ജോലിയെ ഗൗരവമായി സമീപിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെടുന്നത്.

ഈ മാസമാദ്യം വിളിച്ചു ചേർത്ത എംപിമാരുടെ യോഗത്തിലും പ്രധാനമന്ത്രി ഇങ്ങനെ പറഞ്ഞിരുന്നു. പാർട്ടിയുടെ ഇമേജിന് കളങ്കം വരുത്തുന്ന രീതിയിൽ ചിലർ പെരുമാറിയതിനെയും പ്രധാനമന്ത്രി വിമർശിച്ചിരുന്നു. മുതിർന്ന ബിജെപി നേതാവ് കൈലാഷ് വിജയ് വർഗിയയുടെ മകൻ ആകാശ് വിജയ് വർഗിയയുടെ പെരുമാറ്റത്തിലുള്ള അതൃപ്തിയും പ്രധാനമന്ത്രി വ്യക്തമാക്കി.

ഇൻഡോറിൽ ഒരു ഡിമോളിഷൻ ഡ്രൈവിനിടെ ഉദ്യോഗസ്ഥനെ ആകാശ് വിജയ് വർഗിയ മർദ്ദിച്ചിരുന്നു. തലമുറകളുടെ വർഷങ്ങൾ നീണ്ട അദ്ധ്വാനമാണ് ബി ജെ പി ഇന്ന് അനുഭവിക്കുന്നതെന്നും ഇത്തരത്തിലുള്ള സംഭവങ്ങൾ പാർട്ടിക്ക് മോശം പേരാണ് നേടി തരുന്നതെന്നും പ്രധാനമന്ത്രി വിമർശിച്ചു. ആരുടെ മകനായാലും ഇത്തരത്തിലുള്ള മോശം പെരുമാറ്റങ്ങൾ ഇനി ഉണ്ടായാൽ ക്ഷമിക്കാൻ കഴിയില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

First published: July 16, 2019, 2:09 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading