HOME » NEWS » India »

ഇന്ത്യയിലെ ആദ്യ ട്രയിൻ യാത്രക്ക് 168 വയസ്; ഇന്ത്യൻ റയിൽവേയെക്കുറിച്ചുള്ള ചില രസകരമായ വസ്തുതകൾ

1.3 മില്യൺ ജോലിക്കാരാണ് ഇന്ത്യൻ റെയിൽവേയിൽ ജോലി ചെയ്യുന്നത്. 2015ൽ പുറത്തുവന്ന ഡാറ്റ പ്രകാരം ലോകത്തിലെ ഏറ്റവും വലിയ തൊഴിൽ ദാതാവാണ് ഇന്ത്യൻ റെയിൽവേ.

News18 Malayalam | news18
Updated: April 16, 2021, 2:45 PM IST
ഇന്ത്യയിലെ ആദ്യ ട്രയിൻ യാത്രക്ക് 168 വയസ്; ഇന്ത്യൻ റയിൽവേയെക്കുറിച്ചുള്ള ചില രസകരമായ വസ്തുതകൾ
പ്രതീകാത്മക ചിത്രം
  • News18
  • Last Updated: April 16, 2021, 2:45 PM IST
  • Share this:
ഇന്ത്യൻ റയിൽ ട്രാൻസ്പോർട്ട് ദിനമാണ് ഇന്ന്. ലോകത്തെ തന്നെ ഏറ്റവും വിശാലമായ റയിൽവേ നെറ്റ് വർക്കുള്ള രാജ്യമാണ് ഇന്ത്യ. നമ്മുടെ റയിൽവേയെക്കുറിച്ച് പലർക്കും അറിയാത്ത രസകരമായ ചില വസ്തുതകൾ എന്തൊക്കെയെന്ന് പരിശോധിക്കാം.

ഇന്ത്യയിലെ ആദ്യ ഔദ്യോഗിക പാസഞ്ചർ ട്രയിൻ യാത്ര തുടങ്ങിയത് 1853 ഏപ്രിൽ 16നാണ്. മുംബൈയിലെ ബോരിബണ്ഡറിനും താനെക്കും ഇടയിലൂടെ 34 കിലോമീറ്ററായിരുന്നു യാത്ര. ലോകത്തിലെ തന്നെ ഏറ്റവും വലിയ യാത്രാ സംവിധാനമാണ് ഇന്നത്തെ ഇന്ത്യൻ റയിൽവേ. രാജ്യത്തിന്റെ മുക്കിലും മൂലയിലും വ്യാപിച്ചു കിടക്കുന്നതിനാൽ തന്നെ ഇന്ത്യയുടെ ഏറ്റവും വലിയ ആസ്തികളിൽ ഒന്നും റയിൽവേയാണ്.

ഓടിക്കൊണ്ടിരിക്കുന്ന പഴയ എഞ്ചിൻ എന്ന നിലയിൽ ഇന്ത്യയുടെ ഫെയറി ക്വീൻ 1998ൽ ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം പിടിച്ചിരുന്നു.

Rajyasabha Election | ജോൺ ബ്രിട്ടാസ്, വി.ശിവദാസ് രാജ്യസഭയിലേക്ക്

22.5 മില്യൺ യാത്രക്കാരാണ് ഓരോ ദിവസവും ഇന്ത്യൻ റയിൽവേയെ ആശ്രയിക്കുന്നത്. ഒരു വർഷത്തെ റയിൽവേയിലെ യാത്രക്കാരുടെ കണക്ക് എടുത്താൽ ഏകദേശം 8.224 ബില്യൺ വരും. ലോക ജനസംഖ്യയേക്കാൾ വളരെ വലുതാണിത്.

ഇന്ത്യൻ റയിൽവേയുടെ ആകെ നീളം എന്ന് പറയുന്നത് ഏകദേശം 66, 030 കിലോമീറ്ററാണ്. ഭൂമിക്ക് ചുറ്റുമുള്ള നീളത്തേക്കാൾ വരും ഇത്.

കള്ളൻമാരുടെ പിടിയിൽ നിന്ന് യജമാനത്തിയുടെ ജീവൻ രക്ഷിച്ച 'സൂപ്പ‍ർ സ്റ്റാ‍‍‍ർ', ആക്രമണകാരിയെ കടിച്ച് ഓടിച്ച് വളർത്തു നായ

മറ്റൊരു രസകരമായ വസ്തുത എന്തെന്നാൽ, ആദ്യത്തെ ഔദ്യോഗിക ട്രെയിൻ തുടങ്ങിയത് 1853 ഏപ്രിൽ 16ന് ആണെങ്കിലും 1851 ഡിസംബറിൽ തന്നെ ആദ്യമായി ഇന്ത്യയിൽ ട്രയിൻ ഓടിയിരുന്നു. റൂർക്കേ - പിരാൻ കല്യാൺ എന്നിവയെ ബന്ധിപ്പിക്കുന്നതായിരുന്നു ഈ സർവ്വീസ്.

രാജ്യത്തെ ഉൾനാടൻ പ്രദേശങ്ങളെപ്പോലും ബന്ധിപ്പിക്കുന്നതാണ് ഇന്ത്യൻ റയിൽവേ. 24 മണിക്കൂറും പ്രവർത്തിക്കുന്ന 7137 സ്റ്റേഷനുകൾ റയിൽവേ സംവിധാനത്തിന്റ് ഭാഗമായുണ്ട്

ദക്ഷിണ റെയിൽവേയിൽ ഉൾപ്പെടുന്ന അറക്കോണം - റെനിഗുണ്ഡ റൂട്ടിലെ ‘ഡബ്ല്യു ആർ വെങ്കടനരസിംഹാർജുവരിപേട്ട’ എന്ന സ്റ്റേഷനാണ് നീളമേറിയ പേരുള്ള റയിൽവേ സ്റ്റേഷൻ. ഹൗറ - നാഗ്പൂർ റൂട്ടിലെ ജർസ്ഗുഡക്ക് അടുത്തുള്ള ഐബിയാണ് ഏറ്റവും ചെറിയ പേരിലുള്ള സ്റ്റേഷൻ.

'അധിക്ഷേപിക്കാൻ ശ്രമിച്ചു'; മന്ത്രി സുധാകരന് എതിരെ പരാതിയുമായി പേഴ്സണൽ സ്റ്റാഫ് അംഗത്തിന്റെ ഭാര്യ

ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്ന സമയത്ത് 42 സ്വതന്ത്ര റയിൽവേ സ്റ്റേഷനുകൾ ഉണ്ടായിരുന്നു. 1951ൽ ഇവയെ ദേശസാൽക്കരിച്ച് ആറ് വ്യത്യസ്ത റെയിൽവേ സോണുകളാക്കി മാറ്റി. നിലവിൽ ഇന്ത്യൻ റയിൽവേയുടെ ഭാഗമായി 69 ഡിവിഷനുകളും 16 സോണുകളുമുണ്ട്.

1.3 മില്യൺ ജോലിക്കാരാണ് ഇന്ത്യൻ റെയിൽവേയിൽ ജോലി ചെയ്യുന്നത്. 2015ൽ പുറത്തുവന്ന ഡാറ്റ പ്രകാരം ലോകത്തിലെ ഏറ്റവും വലിയ തൊഴിൽ ദാതാവാണ് ഇന്ത്യൻ റെയിൽവേ.

വിവേക് എക്സ്പ്രസാണ് ഏറ്റവും നീളമേറിയ സർവീസ് നടത്തുന്ന ഇന്ത്യയിലെ ട്രയിൻ. അസാമിലെ ദിബ്രുഗഡിൽ നിന്നും തുടങ്ങി തമിഴ്നാട്ടിലെ കന്യാകുമാരി വരെയാണ് വിവേക് എക്സ്പ്രസ് സർവ്വീസ് നടത്തുന്നത്.
Published by: Joys Joy
First published: April 16, 2021, 2:45 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories