ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രണ്ടാം സർക്കാരിലെ മന്ത്രിമാരുടെ ആദ്യ യോഗം വെള്ളിയാഴ്ച വൈകിട്ടെന്ന് സൂചന. ഔദ്യോഗിക വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. യോഗത്തിന് പ്രത്യേക അജണ്ടകളൊന്നും തന്നെയില്ലെന്നാണ് വിവരം.
also read:
Modi Govt 2.0: രണ്ടാം മോദി സർക്കാർ അധികാരമേറ്റു; സത്യപ്രതിജ്ഞ ചെയ്തത് 58 മന്ത്രിമാർലോക്സഭ സമ്മേളനങ്ങൾ വിളിച്ച് ചേർക്കുന്നതിനുള്ള സാധ്യമായ തീയതി നിശ്ചയിക്കും. പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ലോക്സഭ അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്യേണ്ടതുണ്ട്.
വരും ദിവസങ്ങളിൽ വിവിധ മന്ത്രിസഭ യോഗങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി തീരുമാനിച്ചിട്ടുണ്ട്. സുരക്ഷ, പാർലമെന്ററി കാര്യം, രാഷ്ട്രീയ കാര്യം എന്നിവയിൽ പ്രത്യേകം പ്രത്യേകം യോഗങ്ങൾ നടക്കും.
വ്യാഴാഴ്ച വൈകിട്ടാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള 58 അംഗ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.