• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

തമിഴ്നാട് ക്ഷേത്രത്തിൽ ആദ്യ അബ്രാഹ്മണ പൂജാരി: നടപ്പിലായത് കലൈഞ്ജറുടെ പരിഷ്കാരം

news18india
Updated: July 31, 2018, 1:43 PM IST
തമിഴ്നാട് ക്ഷേത്രത്തിൽ ആദ്യ അബ്രാഹ്മണ പൂജാരി: നടപ്പിലായത് കലൈഞ്ജറുടെ പരിഷ്കാരം
news18india
Updated: July 31, 2018, 1:43 PM IST
ചെന്നൈ: ജാതി തടസങ്ങൾ നീക്കി തമിഴ്നാട് ക്ഷേത്രത്തിൽ ആദ്യ അബ്രാഹ്മണ പൂജാരി നിയമിതനായി. മധുരയിലെ തലക്കുളം അയ്യപ്പ ക്ഷേത്രത്തിലാണ് മറൈസാമി (പേര് മാറ്റിയിട്ടുണ്ട്) എന്ന അബ്രാഹ്മണൻ പൂജാരിയായി നിയമിതനായിരിക്കുന്നത്.

അബ്രാഹ്മണരെ പൂജാരിമാരാക്കണമെന്നാവശ്യപ്പെട്ട് 1970 മുതൽ ഡിഎംകെ നേതാവ് എം കരുണാനിധി പോരാട്ടം ആരംഭിച്ചിരുന്നു . പൊതുക്ഷേത്രങ്ങളിലെ പൂജാരിമാരുടെ പദവി എല്ലാ ജാതിക്കാർക്കുമായി നൽകണമെന്നാവശ്യപ്പെട്ട് നടന്ന സാമൂഹ്യ നീതി പ്രസ്ഥാനത്തിന്റെ ഫലമായിട്ടാണ് ആദ്യമായി അബ്രാഹ്മണ പൂജാരിയെ നിയമിച്ചത്.

എല്ലാ ജാതിക്കാർക്കും പൂജാരിമാരാകാമെന്ന ഉത്തരവ് 1970ൽ കരുണാനിധി പുറപ്പെടുവിച്ചിരുന്നു. എന്നാൽ ഈ ഉത്തരവ് സുപ്രീംകോടതി തള്ളി. 2006ൽ കരുണാനിധി ഈ ഉത്തരവ് വീണ്ടും പാസാക്കി. എന്നാൽ ഇത്തവണ കോടതി ഉത്തരവ് ശരിവയ്ക്കുകയായിരുന്നു. സാമൂഹ്യ പരിഷ്കർത്താവ് പെരിയാറുടെ ഹൃദയത്തിലെ മുള്ളുകൾ നീക്കുന്നതാണ് ഈ ഉത്തരവെന്നാണ് കരുണാനിധി അന്ന് പറഞ്ഞ‍ത്.

ഈ ഉത്തരവിന്റെ അടിസ്ഥാനത്തിൽ എസ് സി/ എസ്ടി വിഭാഗത്തിൽ നിന്ന് 24 പേർ ഉൾപ്പെടെ 206 അബ്രാഹ്മണർ തമിഴ്നാട് സർക്കാരിന്റെ ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്മെന്റ് ഡിപ്പാർട്ട്മെന്റിന് കീഴിലെ ക്ഷേത്രങ്ങളിൽ പരിശീലനം നേടി ജൂനിയർ പ്രീസ്റ്റ് പഠനം പൂർത്തിയാക്കി.

പരിശീലനം നേടിയ 206 പേരിൽ ഒരാളായ മരൈസാമിയെ ഈ വർഷം മാർച്ച് 1ന് പൂജാരിയായി നിയമിക്കുകയായിരുന്നു. നിയമനം കാത്തിരിക്കുന്ന അബ്രാഹ്മണരായ പൂജാരിമാർക്ക് പ്രതീക്ഷ നൽകുന്നതാണ് ഈ നിയമനം. അതേസമയം അബ്രാഹ്മണനാണ് പൂജാരിയെന്ന് ജനങ്ങൾ തിരിച്ചറിയുമെന്ന് ഭയന്ന് പൂജാരിയുടെ പേര് മറച്ചുവെച്ചിരിക്കുകയാണ് സർക്കാർ.
Loading...
ക്ഷേത്ര ആചാരങ്ങളെയും ആരാധനയെയും കുറിച്ച് പറയുന്ന അഗ്മാസ് ശാസ്ത്ര അനുസരിച്ചാണ് പൂജാരിയുടെ നിയമനമെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു.
First published: July 31, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍