• HOME
  • »
  • NEWS
  • »
  • india
  • »
  • Manipur Assembly Election 2022 | മണിപ്പൂരിൽ ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി; ഇന്ന് പോളിങ് 5 ജില്ലകളിലെ 38 മണ്ഡലങ്ങളിൽ

Manipur Assembly Election 2022 | മണിപ്പൂരിൽ ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി; ഇന്ന് പോളിങ് 5 ജില്ലകളിലെ 38 മണ്ഡലങ്ങളിൽ

ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കുന്ന 38-ൽ 30 സീറ്റുകളും തങ്ങൾക്ക് ലഭിക്കുമെന്ന് മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് പറഞ്ഞു

തെരഞ്ഞെടുപ്പ്

തെരഞ്ഞെടുപ്പ്

  • Share this:
    ഇംഫാൽ: മണിപ്പൂർ നിയമസഭ തിരഞ്ഞെടുപ്പിന്റെ (Manipur Assembly Election) ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. അഞ്ച് ജില്ലകളിലെ 38 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. 173 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. ഇതിൽ 15 വനിതകളുമുണ്ട്. 12.94000ൽ അധികം വോട്ടർമാരാണുള്ളത്. 1721 പോളിംഗ് ബൂത്തുകളിലാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്. മുഖ്യമന്ത്രിയും ബിജെപി (BJP) സ്ഥാനാർഥിയുമായ എൻ ബിരേൻ സിങ് ഇംഫാലിലെ ശ്രിവാൻ ഹൈസ്കൂളിൽ വോട്ടു ചെയ്തു. ഹെയ്ഗാങ് മണ്ഡലത്തിൽ നിന്നുമാണ് ബിരേൻ സിങ് മത്സരിക്കുന്നത്.

    അതേസമയം ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കുന്ന 38-ൽ 30 സീറ്റുകളും തങ്ങൾക്ക് ലഭിക്കുമെന്ന് മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് പറഞ്ഞു. ഹിൻഗാംഗ് നിയമസഭാ സീറ്റിലെ ശ്രീവാൻ ഹൈസ്‌കൂളിൽ വോട്ട് രേഖപ്പെടുത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എൻ ബിരേൻ സിംഗ്. രണ്ടാം തവണയും താൻ മുഖ്യമന്ത്രിയാകുമെന്ന് സിംഗ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. 'എന്റെ മണ്ഡലത്തിൽ 75 ശതമാനം വോട്ട് എനിക്ക് ലഭിക്കും. ഇന്ന് വോട്ടെടുപ്പ് നടക്കുന്ന 38 സീറ്റിൽ 30 എണ്ണവും നമുക്ക് ലഭിക്കും... ഞാൻ രണ്ടാം തവണയും മുഖ്യമന്ത്രിയാകുമെന്ന് എനിക്ക് ഉറപ്പുണ്ട്," - അദ്ദേഹം പറഞ്ഞു.

    ഉപമുഖ്യമന്ത്രി യുമ്നാം ജോയ്കുമാർ സിങ് ഉറിപോകിലും സ്പീക്കർ ഖേംചന്ദ് സിങ്-സിംഗ്ജാമെ മണ്ഡലത്തിലും ജനവിധി തേടുന്നു. കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ലോകേഷ് സിങ് - നമ്പോൽ മണ്ഡലത്തിലും മത്സരിക്കുന്നുണ്ട്. 60 സീറ്റുകളുള്ള മണിപ്പൂരിലെ രണ്ടാം ഘട്ട വേട്ടെടുപ്പ് മാർച്ച് അഞ്ചിന് നടക്കും.

    മണിപ്പൂരിലെ 60 സീറ്റുകളിൽ ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കുന്ന മുപ്പത്തിയെട്ടിലും കനത്ത സുരക്ഷയിലാണ് പോളിങ് പുരോഗമിക്കുന്നത്. രണ്ടാം തവണയും അധികാരത്തിൽ വരുമെന്ന് പ്രതീക്ഷിക്കുന്നതായി ബിജെപി നേതൃത്വത്തിലുള്ള സഖ്യം അവകാശപ്പെടുന്നു. മണിപ്പൂരിലെ താഴ്‌വര ജില്ലകളായ ഇംഫാൽ വെസ്റ്റ്, ഇംഫാൽ ഈസ്റ്റ്, ബിഷ്ണുപൂർ എന്നിവിടങ്ങളിലെ 29 സീറ്റുകളിലേക്കാണ് ആദ്യഘട്ട വോട്ടെടുപ്പ്. ബാക്കിയുള്ളവ കാങ്‌പോക്‌പി, ചുരാചന്ദ്പൂർ, ഫെർസാൾ എന്നീ മലയോര ജില്ലകളിലാണ്.

    നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ബിജെപി അധ്യക്ഷൻ ജെപി നദ്ദ, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ, ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ്, നാഷണൽ പീപ്പിൾസ് പാർട്ടി (എൻപിപി) നേതാവ് കോൺറാഡ് കെ. സാങ്മ, കോൺഗ്രസ്. നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി വാദ്ര, രാജ്യസഭാ എംപി ജയറാം രമേഷ് എന്നിവർ രണ്ട് മാസത്തിലേറെയായി നടന്ന വിവിധ തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിൽ പങ്കെടുത്തിരുന്നു. വികസനം, മയക്കുമരുന്ന്, സായുധ സേന (പ്രത്യേക അധികാരം) നിയമം, 1958 (AFSPA) റദ്ദാക്കൽ, സ്ത്രീ ശാക്തീകരണം, തൊഴിലില്ലായ്മ, അഴിമതി തുടങ്ങിയ വിഷയങ്ങൾ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഏറെ പ്രാധാന്യം നേടി.

    Also Read- Explosion | നിയമസഭാ തിരഞ്ഞെടുപ്പിന് രണ്ട് ദിവസം ശേഷിക്കെ മണിപ്പൂരില്‍ സ്ഫോടനം; രണ്ടു പേര്‍ കൊല്ലപ്പെട്ടു; അഞ്ചുപേര്‍ക്ക് പരിക്ക്

    2017-ൽ നടന്ന മുൻ നിയമസഭാ തെരഞ്ഞെടുപ്പിൽ, ആകെയുള്ള 60 സീറ്റുകളിൽ 21 സീറ്റും ബിജെപി നേടി, നാല് എൻപിപി എംഎൽഎമാർ, നാല് നാഗാ പീപ്പിൾസ് ഫ്രണ്ട് (എൻപിഎഫ്) അംഗങ്ങൾ, ഒരു സ്വതന്ത്ര എംഎൽഎ എന്നിവരുടെ പിന്തുണയോടെ ആദ്യമായി ബിജെപി അധികാരത്തിലെത്തി. എന്നാൽ ഇത്തവണ എൻപിപിയും എൻപിഎഫും വെവ്വേറെ മത്സരിക്കുകയും അവരുടെ സ്ഥാനാർത്ഥികൾ പരസ്പരം ഏറ്റുമുട്ടുകയും ചെയ്യുന്നുവെന്ന സവിശേഷതയുമുണ്ട്. കൂടാതെ നിലവിൽ ബിജെപിക്ക് പിന്തുണ നൽകുന്ന സ്വതന്ത്ര അംഗവും പാർട്ടി സ്ഥാനാർഥിക്കെതിരെ മത്സരിക്കുന്നുണ്ട്.
    Published by:Anuraj GR
    First published: