Bihar Election | ആദ്യഘട്ട പ്രചാരണത്തിന് കൊടിയിറങ്ങി; ബുധനാഴ്ച ബിഹാറിൽ ആദ്യഘട്ട വിധിയെഴുത്ത് നടക്കും

ഒരു ബൂത്തിൽ ആയിരം പേർക്കാണ് പരമാവധി വോട്ട് ചെയ്യാനാകുക. ബൂത്തുകളുടെ എണ്ണം 45% വർദ്ധിപ്പിച്ചിട്ടുണ്ട്. 31,380 പോളിംഗ് ബൂത്തുകളാണ് ക്രമീകരിച്ചിട്ടുള്ളത്.

News18 Malayalam | news18
Updated: October 26, 2020, 10:35 PM IST
Bihar Election | ആദ്യഘട്ട പ്രചാരണത്തിന് കൊടിയിറങ്ങി; ബുധനാഴ്ച ബിഹാറിൽ ആദ്യഘട്ട വിധിയെഴുത്ത്   നടക്കും
News 18
  • News18
  • Last Updated: October 26, 2020, 10:35 PM IST
  • Share this:
പാട്ന: വീറും വാശിയും നിറഞ്ഞ ആദ്യഘട്ട പ്രചാരണത്തിന് കൊടിയിറങ്ങി. ബുധനാഴ്ച ബിഹാറിൽ ആദ്യഘട്ട വിധിയെഴുത്ത് നടക്കും. 16 ജില്ലകളിലെ 71 മണ്ഡലങ്ങളിൽ വോട്ടെടുപ്പ് നടക്കും. ഇതിൽ 61 മണ്ഡലങ്ങൾ മാവോയിസ്റ്റ് ഭീഷണിയുള്ള മേഖലകളിൽ ആയതിനാൽ കനത്ത സുരക്ഷയിലാകും വോട്ടെടുപ്പ്.

മൂന്ന് ഘട്ടമായി നടക്കുന്ന വോട്ടെടുപ്പിൽ ആദ്യം വിധി എഴുതുന്നത് 16 ജില്ലകളിലെ 71 മണ്ഡലങ്ങളാണ്. ആദ്യഘട്ടത്തിൽ ജനവിധി തേടുന്ന 1066 സ്ഥാനാർത്ഥികളിൽ ഏഴു പേർ സംസ്ഥാന മന്ത്രിമാരാണ്. 114 വനിതകളും മത്സര രംഗത്തുണ്ട്. 2,14,84,787 വോട്ടർമാരാണ് സമ്മതിദാന അവകാശം വിനിയോഗിക്കുക.

You may also like:100 കോടി രൂപയ്ക്ക് മോഹിച്ച വീട് സ്വന്തമാക്കി ബോളിവുഡ് താരം ഹൃതിക് റോഷൻ [NEWS]വിജയദശമി ദിനത്തിൽ കൊച്ചുമകൾക്ക് ആദ്യാക്ഷരം കുറിച്ച് ആരോഗ്യമന്ത്രി ശൈലജ ടീച്ചർ
[NEWS]
വിജയദശമിനാളിൽ പേരക്കുട്ടിക്ക് ആദ്യാക്ഷരം കുറിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ [NEWS]

1,12,76,369 പുരുഷ വോട്ടർമാരും 1,01,29,101 സ്ത്രീ വോട്ടര്‍മാരുമാണ് ഉളളത്. കോവിഡ് മഹാമാരി രാജ്യത്ത് പടർന്നു പിടിച്ചതിനു ശേഷം നടക്കുന്ന ഏറ്റവും വലിയ തെരഞ്ഞെടുപ്പാണ് ബിഹാറിലേത്. മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചു വേണം തെരഞ്ഞെടുപ്പ് പ്രചാരണം എന്ന കമ്മീഷൻ മാർഗനിർദ്ദേശങ്ങൾ എല്ലാം കാറ്റിൽ പറത്തിയായിരുന്നു രാഷ്ട്രീയപാർട്ടികളുടെ പ്രചാരണം.

ജെ ഡി യുവും ബി ജെ പിയും  ഉൾപ്പെടുന്ന  എൻ ഡി എ സഖ്യവും ആർ ജെ ഡിയും കോൺഗ്രസും ഉൾപ്പെടുന്ന പ്രതിപക്ഷ മഹാസഖ്യവും തമ്മിലാണ് പ്രധാന പോരാട്ടം. എൻ ഡി എ സീറ്റ് ചർച്ചയിൽ പരാജയപ്പെട്ട എൽ ജെ പി ഒറ്റയ്ക്കാണ് പോരാട്ടത്തിന് ഇറങ്ങിയിട്ടുള്ളത്.



അസദുദ്ദിൻ ഒവൈസിയും ഉപേന്ദ്ര ഖുശ്വാഹയും നേതൃത്വം നൽകുന്ന മൂന്നാം മുന്നണിയും ചില മണ്ഡലങ്ങളിൽ വിധിയെഴുത്തിൽ നിർണായകമാകും. ഫലത്തിൽ പല മണ്ഡലങ്ങളിലും ചതുഷ്കോണ മത്സരമാണ് നടക്കുന്നത്. ജെ ഡി യുവിന്റെ 35 ഉം ബി ജെ പിയുടെ  29 ഉം സ്ഥാനാർത്ഥികൾ ആദ്യ ഘട്ടത്തിൽ ജനവിധി തേടുന്നുണ്ട്.

ആർ ജെ ഡി - 42, കോണ്‍ഗ്രസ് -  21, ഇടത് പാര്‍ട്ടികള്‍ - 8 മണ്ഡലങ്ങളിലും മത്സരിക്കുന്നു. എൽ ജെ പിയുടെ - 42 സ്ഥാനാർത്ഥികളും ആദ്യ ഘട്ടത്തിലുണ്ട്. കോവിഡ് പശ്ചാത്തലത്തിൽ പ്രത്യേക സൗകര്യങ്ങളും സുരക്ഷ മാനദണ്ഡങ്ങളും പാലിച്ചാണ്  വോട്ടെടുപ്പ്.

ഒരു ബൂത്തിൽ ആയിരം പേർക്കാണ് പരമാവധി വോട്ട് ചെയ്യാനാകുക. ബൂത്തുകളുടെ എണ്ണം 45% വർദ്ധിപ്പിച്ചിട്ടുണ്ട്. 31,380 പോളിംഗ് ബൂത്തുകളാണ് ക്രമീകരിച്ചിട്ടുള്ളത്. വോട്ടെടുപ്പ് നടക്കുന്ന 71 മണ്ഡലങ്ങളിൽ 61 ഉം മാവോയിസ്റ്റ് ഭീഷണിയുള്ള മണ്ഡലങ്ങളാണ്. കനത്ത സുരക്ഷയിലാണ് വോട്ടെടുപ്പ് നടക്കുക. നവംബർ മൂന്ന്, നവംബർ ഏഴ് എന്നീ ദിവസങ്ങളിലാണ് രണ്ടും മൂന്നും ഘട്ട വോട്ടെടുപ്പ് നടക്കുക. നവംബർ പത്തിനാണ് വോട്ടെണ്ണൽ.
Published by: Joys Joy
First published: October 26, 2020, 10:34 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading