• HOME
  • »
  • NEWS
  • »
  • india
  • »
  • Ukraine War | റസിയയുടെ മകൻ അന്ന് കുടുങ്ങിയത് കോവിഡ് ലോക്ക്ഡൗണിൽ; ഇന്ന് യുക്രെയ്നിലെ യുദ്ധത്തിൽ

Ukraine War | റസിയയുടെ മകൻ അന്ന് കുടുങ്ങിയത് കോവിഡ് ലോക്ക്ഡൗണിൽ; ഇന്ന് യുക്രെയ്നിലെ യുദ്ധത്തിൽ

കോവിഡ് ലോക്ക്ഡൗൺ കാലത്ത് നെല്ലൂരില്‍ ഒറ്റപ്പെട്ടുപോയ മകനെ തിരികെ കൊണ്ടുവരാന്‍ ഇരുചക്രവാഹനത്തില്‍ 1400 കിലോമീറ്റര്‍ സഞ്ചരിച്ചതിനെ തുടര്‍ന്നാണ് റസിയ ബീഗം വാര്‍ത്തകളില്‍ ഇടം നേടിയത്.

  • Share this:
    കോവിഡ് 19 മഹാമാരിയുടെ ആദ്യ തരംഗത്തില്‍ (Covid First Wave) വാര്‍ത്തകളില്‍ ഇടം നേടിയിരുന്ന അധ്യാപികയാണ് റസിയ ബീഗം (Razia Begum). തെലങ്കാനയിലെ (Telangana) നിസാമാബാദിലെ സ്‌കൂള്‍ അധ്യാപികയായിരുന്നു (School Teacher) അവര്‍. ആന്ധ്രാപ്രദേശിലെ നെല്ലൂരില്‍ ഒറ്റപ്പെട്ടുപോയ മകനെ തിരികെ കൊണ്ടുവരാന്‍ ഇരുചക്രവാഹനത്തില്‍ 1400 കിലോമീറ്റര്‍ സഞ്ചരിച്ചതിനെ തുടര്‍ന്നാണ് റസിയ ബീഗം വാര്‍ത്തകളില്‍ ഇടം നേടിയത്. ഇപ്പോഴിതാ യുക്രെയ്‌നില്‍ (Ukraine) കുടുങ്ങിക്കിടക്കുന്ന എണ്ണമറ്റ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ ഒരാളാണ് അവരുടെ മകന്‍.

    ഇത്തവണ, റസിയയുടെ 19 വയസ്സുള്ള മകന്‍ നിസാമുദീന്‍ അമന്‍ വടക്ക്-കിഴക്കന്‍ യുക്രെയ്‌നിലെ സുമി എന്ന നഗരത്തിലാണ് കുടുങ്ങിക്കിടക്കുന്നത്. അതിനാല്‍ റസിയക്ക് കാര്യമായൊന്നും ചെയ്യാന്‍ കഴിയില്ല. റഷ്യയുടെ ആക്രമണത്തിനിരയായി ആയിരക്കണക്കിന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും പൗരന്മാരും യുക്രെയ്‌നില്‍ കുടുങ്ങിക്കിടക്കുകയാണ്.

    സുമിയില്‍ കുടുങ്ങിക്കിടക്കുന്ന 500 വിദ്യാര്‍ഥികള്‍ക്കൊപ്പമാണ് നിസാമുദീന്‍ ഉള്ളതെന്ന് റസിയ ബീഗം പറയുന്നു. മകനെ തിരികെ കൊണ്ടുവരാന്‍ സഹായം അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു, ആഭ്യന്തര മന്ത്രി മുഹമ്മദ് മഹമൂദ് അലി, മുതിര്‍ന്ന സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് ബുധനാഴ്ച കത്തെഴുതിയിട്ടുണ്ടെന്നും റസിയ പറഞ്ഞു.

    Also Read- Kamala Harris| ‌യുദ്ധം തുടരുന്നതിനിടെ യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ് യൂറോപ്പിലേക്ക്; പോളണ്ടും റുമാനിയയും സന്ദർശിക്കും

    അവിടെ നിന്നും പുറത്തിറങ്ങുന്നത് അവർക്ക് ഒട്ടും സുരക്ഷിതമല്ല. അവിടെ കുടുങ്ങിയ മറ്റ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം തന്റെ മകനെയും രക്ഷിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യര്‍ത്ഥിക്കുന്നതായി റസിയ ബീഗം ദ ഹിന്ദുവിനോട് പറഞ്ഞു. തന്റെ മകന്‍ ഇപ്പോള്‍ ബങ്കറുകളിലാണ് താമസിക്കുന്നത്. അവനുമായി ഫോണില്‍ ആശയവിനിമയം നടത്തുന്നുണ്ടെന്നും റസിയ ബീഗം പറഞ്ഞു. അമന്‍ താമസിക്കുന്ന സ്ഥലവുമായുള്ള ഗതാഗത ബന്ധങ്ങള്‍ വിച്ഛേദിക്കപ്പെട്ടതായും പറയപ്പെടുന്നു.

    റസിയയുടെ മുന്‍ രക്ഷാപ്രവര്‍ത്തനം:

    കോവിഡ് ലോക്ക്ഡൗണ്‍ കാരണം നെല്ലൂരില്‍ ഒറ്റപ്പെട്ടുപോയ മകനെ വീട്ടിലേക്ക് തിരികെ കൊണ്ടുവരാന്‍ 2020 മാര്‍ച്ചില്‍ റസിയ ഇരുചക്രവാഹനത്തില്‍ 1400 കിലോമീറ്ററാണ് യാത്ര ചെയ്തത്. മകനെ തിരികെ കൊണ്ടുവരാന്‍ റസിയ ബോധന്‍ എസിപി ജയ്പാല്‍ റെഡ്ഡിയെ സമീപിച്ച് സാഹചര്യം അദ്ദേഹത്തോട് വിശദീകരിച്ചു. എസിപി ഉടന്‍ തന്നെ റസിയക്ക് നെല്ലൂരിലേക്ക് പോകാനുള്ള അനുമതി കത്ത് നല്‍കുകയായിരുന്നു.

    ലോക്കല്‍ പോലീസില്‍ നിന്ന് അനുമതി ലഭിച്ചതിന് ശേഷമാണ് താന്‍ ഒറ്റയ്ക്ക് വാഹനമോടിച്ചതെന്ന് റസിയ പറയുന്നു. ലോക്ക്ഡൗണിന്റെ പേരില്‍ പോലീസ് തന്നെ പലയിടത്തും തടഞ്ഞെങ്കിലും ഔദ്യോഗിക കത്ത് കാരണം കടന്നുപോകാന്‍ അനുവദിച്ചതായും അവര്‍ പറഞ്ഞു.

    2020 ഏപ്രില്‍ 6 ന് രാവിലെ യാത്ര ആരംഭിച്ച റസിയ അടുത്ത ദിവസം ഉച്ചതിരിഞ്ഞാണ് നെല്ലൂരിലെത്തിയത്. തുടര്‍ന്ന് മകനെയും കൂട്ടി യാത്ര തിരിച്ചു. ഏപ്രില്‍ എട്ടോടെയാണ് അവര്‍ രണ്ട് പേരും നാട്ടിലേക്ക് തിരിച്ചെത്തി.
    Published by:Rajesh V
    First published: