ശ്രീനഗർ: ജമ്മു കശ്മീരിൽ സൈനിക വാഹനത്തിന് തീപിടിച്ച് അഞ്ച് സൈനികർക്ക് വീരമൃത്യു. പുഞ്ച്- ജമ്മു ദേശീയപാതയിൽ വച്ചാണ് കരസേനയുടെ ട്രക്കിന് തീപിടിച്ചത്. ഉന്നത സൈനിക ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. പൂഞ്ചിലെ ഭീംബർ ഗലിയിൽ നിന്ന് ടോട്ട ഗാലിയിലെ സൈനിക യൂണിറ്റിലേക്ക് മണ്ണെണ്ണ കൊണ്ടുപോകുമ്പോഴായിരുന്നു സംഭവം.
ഇടിമിന്നലേറ്റാണ് വാഹനത്തിന് തീപിടിച്ചതെന്നാണ് സംശയം. കുന്നിന്‍പ്രദേശമായ ഇവിടെ കനത്ത മഴയുണ്ടായിരുന്നു. പൂഞ്ച് ഹൈവേയില്‍ കത്തിക്കൊണ്ടിരിക്കുന്ന നിലയിലായിരുന്നു വാഹനം. ഉടന്‍തന്നെ ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തി തീയണച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.