ഇന്റർഫേസ് /വാർത്ത /India / മുഗൾ സാമ്രാജ്യ ചരിത്രം അടയാളപ്പെടുത്തിയിട്ടുള്ള അഞ്ച് പുസ്തകങ്ങൾ

മുഗൾ സാമ്രാജ്യ ചരിത്രം അടയാളപ്പെടുത്തിയിട്ടുള്ള അഞ്ച് പുസ്തകങ്ങൾ

ബീർബൽ കഥകളും അമർചിത്രകഥകളും താൻസെൻറെ ഈണങ്ങളും ഗസലുകളുമൊക്കെയായി മുഗൾ ചരിത്രം ഇന്ത്യയിൽ നിലനിന്നു പോകും എന്ന് പ്രതീക്ഷിക്കാമെന്ന് ചരിത്രവിദഗ്ധർ അഭിപ്രായപ്പെടുന്നു.

ബീർബൽ കഥകളും അമർചിത്രകഥകളും താൻസെൻറെ ഈണങ്ങളും ഗസലുകളുമൊക്കെയായി മുഗൾ ചരിത്രം ഇന്ത്യയിൽ നിലനിന്നു പോകും എന്ന് പ്രതീക്ഷിക്കാമെന്ന് ചരിത്രവിദഗ്ധർ അഭിപ്രായപ്പെടുന്നു.

ബീർബൽ കഥകളും അമർചിത്രകഥകളും താൻസെൻറെ ഈണങ്ങളും ഗസലുകളുമൊക്കെയായി മുഗൾ ചരിത്രം ഇന്ത്യയിൽ നിലനിന്നു പോകും എന്ന് പ്രതീക്ഷിക്കാമെന്ന് ചരിത്രവിദഗ്ധർ അഭിപ്രായപ്പെടുന്നു.

  • Share this:

സ്കൂൾ വിദ്യാഭ്യാസകാലത്തെ ചരിത്ര പാഠങ്ങളിൽ നിറഞ്ഞു നിന്നിരുന്നതാണ് മുഗൾ സാമ്രാജ്യ ചരിത്രം. ഇക്കഴിഞ്ഞ ദിവസങ്ങളിൽ ഈ ചരിത്രപാഠങ്ങൾ വീണ്ടും രാജ്യം ഓർക്കാൻ കാരണം NCERT പാഠപുസ്തകങ്ങളിൽ നിന്നും മുഗൾ സാമ്രാജ്യത്തെ സംബന്ധിച്ച പാഠഭാഗങ്ങൾ നീക്കാനുള്ള തീരുമാനമാണ്. പതിനാറാം നൂറ്റാണ്ടിനും പതിനെട്ടാം നൂറ്റാണ്ടിനും ഇടയിലെ ഇന്ത്യയെക്കുറിച്ച് പുസ്തകങ്ങൾക്ക് യാതൊരു പഞ്ഞവുമില്ല. ആളുകളെയും സ്ഥലങ്ങളെയും സംഭവങ്ങളെയും കുറിച്ചുള്ള വിവരണങ്ങൾ, രാഷ്ട്രീയ, സാമ്പത്തിക ചരിത്രങ്ങൾ, വിശദമായ മോണോഗ്രാഫുകൾ, കല, വാസ്തുവിദ്യ, സംഗീതം, പാചകരീതി എന്നിവയെക്കുറിച്ചുള്ള സാംസ്കാരിക പഠനങ്ങൾ എന്നിവ അനവധിയാണ്. നമ്മുടെ സംസ്കാരത്തിന്മേൽ മുഗൾ സാമ്രാജ്യത്തിന്റെ സ്വാധീനത്തിന്റെ തെളിവാണ് ഈ വിശാലമായ ഗ്രന്ഥശേഖരം. അവയിൽ നിന്നും സവിശേഷമായ അഞ്ചു പുസ്തകങ്ങളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

അമേരിക്കയിലെ റട്ജർസ് സർവകലാശാലയിലെ പ്രൊഫസറായ ഓഡ്രി ട്രൂഷ്‌കെ എഴുതിയ ‘കൾച്ചർ ഓഫ് എൻകൌണ്ടേഴ്‌സ്’ പറയുന്നത് മുഗൾ രാജസദസ്സുകളിൽ സംസ്കൃതത്തിനുണ്ടായിരുന്ന സ്ഥാനത്തെക്കുറിച്ച് ആണ്. മുഗളന്മാർ സംസ്‌കൃത ഗ്രന്ഥങ്ങളോടും ആശയങ്ങളോടും ഇടപഴകിയ രീതികളും, ഇന്ത്യൻ ആഖ്യാനങ്ങൾക്കായുള്ള ആവശ്യം ഉയർന്നുവന്നപ്പോൾ സംസ്‌കൃത ബുദ്ധിജീവികൾ അതിനോട് എങ്ങനെയാണ് പ്രതികരിച്ചത് എന്നും ഓഡ്രി വിവരിക്കുന്നു. മഹാഭാരതത്തിന്റെയും രാമായണത്തിന്റെയും പേർഷ്യൻ ഭാഷയിലേക്കുള്ള വിവർത്തനങ്ങളും അക്ബർനമയുടെ കോപോസിഷനുകളും അവർ എടുത്തുകാട്ടിയിട്ടുണ്ട്.

Also Read-‘മുഗള്‍ സാമ്രാജ്യം’ ഇല്ലാതെ 12-ാം ക്ലാസ് ചരിത്രപാഠപുസ്തകം; NCERT സിലബസ് പരിഷ്കരിച്ചു

ശങ്കർ നായരുടെ ‘ട്രാൻസ്ലേറ്റിങ് വിസ്‌ഡ’മെന്ന പുസ്തകമാകട്ടെ സംസ്‌കൃതത്തിൽ നിന്നുള്ള പേർഷ്യൻ വിവർത്തനങ്ങൾ വിശകലനം ചെയ്യുന്നു, ആദ്യകാല ആധുനിക മുസ്ലീം-ഹിന്ദു പണ്ഡിതന്മാർ അവരുടെ ബൗദ്ധിക പാരമ്പര്യങ്ങൾ തമ്മിലുള്ള സംവാദം സാധ്യമാക്കുന്നതിനുള്ള വാക്കുകളും വഴികളും എങ്ങനെ കണ്ടെത്തി എന്നത് യോഗ-വസിഷ്ഠയുടെ പശ്ചാത്തലത്തിൽ വിവരിക്കുന്നതാണ് ഈ പുസ്തകം.

റിച്ചാർഡ് ഈറ്റൺ എഴുതിയ ‘ഇന്ത്യ ഇൻ ദി പേർഷ്യനെറ്റ് ഏജ്‘ 1000 മുതൽ 1765 വരെയുള്ള ഇന്ത്യയുടെ ചരിത്രം വിശദമായി പറയുന്ന ഗ്രന്ഥമാണ്. അതിൽ പകുതിയിലേറെയും മുഗൾ സാമ്രാജ്യത്തിനു വേണ്ടി നീക്കി വെച്ചിരിക്കുന്നു.

വില്യം ഡാൽറിമ്പിലിന്റെ പ്രശസ്തമായ ‘വൈറ്റ് മുഗൾസ്‘ എന്ന പുസ്തകം പത്തൊൻപതാം നൂറ്റാണ്ടിന്റെ ചരിത്രം – പ്രത്യേകിച്ചും വെള്ളക്കാരും ഇന്ത്യക്കാരും തമ്മിലുണ്ടായ വിവാഹബന്ധങ്ങളെക്കുറിച്ചും അവരുടെ അനന്തര തലമുറകളെക്കുറിച്ചും – ആണ് പറയുന്നത്.

Also Read-പാഠപുസ്തകങ്ങളില്‍ നിന്ന് മുഗള്‍ ചരിത്രം പൂര്‍ണമായി ഒഴിവാക്കിയിട്ടില്ല; വിദ്യാര്‍ത്ഥികളുടെ പഠനഭാരം കുറയ്ക്കാനുള്ള നടപടിയെന്ന് NCERT

കുറച്ചുകൂടി പുതിയ പുസ്തകമായ നന്ദിനി ദാസിന്റെ ‘കോർട്ടിങ് ഇന്ത്യ‘ ഇന്ത്യയുമായും മുഗൾ സാമ്രാജ്യവുമായി അഴിച്ചെടുക്കാനാവാതെ പിണഞ്ഞുകിടക്കുന്ന ബ്രിട്ടീഷ് സാമ്രാജ്യത്വചരിത്രത്തിന്റെ തുടക്കത്തിലേക്ക് തിരിച്ചു പോകുന്നു. ജഹാംഗീറിന്റെ കൊട്ടാരത്തിൽ ജെയിംസ് ഒന്നാമന്റെ ആദ്യ അംബാസഡറായി 1615-ൽ സൂററ്റിലെത്തിയ സർ തോമസ് റോയുടെ യാത്രകളെക്കുറിച്ചാണ് ദാസ് വിവരിക്കുന്നത്. ബീർബൽ കഥകളും അമർചിത്രകഥകളും താൻസെൻറെ ഈണങ്ങളും ഗസലുകളുമൊക്കെയായി മുഗൾ ചരിത്രം ഇന്ത്യയിൽ നിലനിന്നു പോകും എന്ന് പ്രതീക്ഷിക്കാമെന്ന് ചരിത്രവിദഗ്ധർ അഭിപ്രായപ്പെടുന്നു.

First published:

Tags: Books, History, NCERT