നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • ജയ്റ്റ്ലിയുടെ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാനെത്തി മൊബൈൽ ഫോൺ കാണാതെ പോയി; അഞ്ചു പരാതി ലഭിച്ചെന്ന് ഡൽഹി പൊലീസ്

    ജയ്റ്റ്ലിയുടെ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാനെത്തി മൊബൈൽ ഫോൺ കാണാതെ പോയി; അഞ്ചു പരാതി ലഭിച്ചെന്ന് ഡൽഹി പൊലീസ്

    മൊബൈൽ ഫോൺ നഷ്ടമായവരിൽ കേന്ദ്രമന്ത്രി ബബുൽ സുപ്രിയോയും ഉൾപ്പെടുന്നു.

    • News18
    • Last Updated :
    • Share this:
      ന്യൂഡൽഹി: ശനിയാഴ്ച അന്തരിച്ച മുൻ കേന്ദ്രമന്ത്രിയും മുതിർന്ന ബി ജെ പി നേതാവുമായ അരുൺ ജയ്റ്റ്ലിയുടെ സംസ്കാരച്ചടങ്ങുകൾ ഞായറാഴ്ച നിഗംബോധ് ഘട്ടിൽ വെച്ചായിരുന്നു. സംസ്കാരച്ചടങ്ങുകൾ കഴിഞ്ഞ് രണ്ടു ദിവസം പിന്നിട്ടപ്പോൾ ചടങ്ങിൽ പങ്കെടുത്തവരിൽ ചിലർ പരാതിയുമായി പൊലീസിനെ സമീപിച്ചിരിക്കുകയാണ്.

      സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാനെത്തിയവരിൽ ചിലർ തങ്ങളുടെ മൊബൈൽ ഫോൺ നഷ്ടമായെന്ന് ഡൽഹി പൊലീസിൽ പരാതി നൽകി. ഇതുവരെ ഇത്തരത്തിലുള്ള അഞ്ചു പരാതികളാണ് ഡൽഹി പൊലീസിന് ലഭിച്ചിരിക്കുന്നത്. ഉദ്യോഗസ്ഥർ ചൊവ്വാഴ്ച അറിയിച്ചതാണ് ഇക്കാര്യം.

      തിങ്കളാഴ്ച പതഞ്ജലി വക്താവ് എസ് കെ തിജരവാലയാണ് ആദ്യമായി പരാതി ഉന്നയിച്ചത്. തന്‍റേതുൾപ്പെടെ 10 പേരുടെ മൊബൈൽ ഫോണുകൾ കാണാതെ പോയെന്നായിരുന്നു ആരോപണം. മൊബൈൽ ഫോൺ നഷ്ടമായവരിൽ കേന്ദ്രമന്ത്രി ബബുൽ സുപ്രിയോയും ഉൾപ്പെടുന്നു. ഞായറാഴ്ച ജയ്റ്റ്ലിയുടെ സംസ്കാരച്ചടങ്ങിനിടെ ആയിരുന്നു ഇവരുടെയെല്ലാം മൊബൈൽ ഫോൺ നഷ്ടമായത്.

      ആന്ധ്രയ്ക്ക് നാല് തലസ്ഥാനങ്ങൾ കൂടി വേണം; അമിത് ഷായ്ക്ക് മുമ്പിൽ നയം വ്യക്തമാക്കി ജഗൻ റെഡ്ഡി

      അതേസമയം, സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു. ഓൺലൈൻ ആയി കഷ്മീരി ഗേറ്റ് പൊലീസ് സ്റ്റേഷനിൽ അഞ്ച് പരാതികൾ ലഭിച്ചതായും പരാതിയുടെ അടിസ്ഥാനത്തിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്തതായും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. മൊബൈൽ ഫോണുകൾ ട്രാക്കിംഗ് മോഡിലേക്ക് മാറ്റിയെങ്കിലും ഇപ്പോഴും സ്വിച്ച് ഓഫ് ആണെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

      First published:
      )}