• HOME
 • »
 • NEWS
 • »
 • india
 • »
 • Jammu Kashmir | രാജ്യവിരുദ്ധ പ്രവർത്തനം: കശ്മീരിൽ പൊലീസ് ഉദ്യോഗസ്ഥനുൾപ്പെടെ അഞ്ചു സർക്കാർ ഉദ്യോ​ഗസ്ഥരെ പിരിച്ചുവിട്ടു

Jammu Kashmir | രാജ്യവിരുദ്ധ പ്രവർത്തനം: കശ്മീരിൽ പൊലീസ് ഉദ്യോഗസ്ഥനുൾപ്പെടെ അഞ്ചു സർക്കാർ ഉദ്യോ​ഗസ്ഥരെ പിരിച്ചുവിട്ടു

ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 311 പ്രകാരമാണ് അഞ്ചുപേരെയും പിരിച്ചുവിട്ടതെന്ന് സർക്കാർ

ലഷ്കർ-ഇ-തൊയ്ബ (LeT), ഹിസ്ബുൾ മുജാഹിദീൻ എന്നീ ഭീകര സംഘടനകളുടെ ഓവർ ഗ്രൗണ്ട് വർക്കർ (OGW) ആയും അന്ദ്രാബി പ്രവർത്തിച്ചിട്ടുണ്ട് (Pic: News18)

ലഷ്കർ-ഇ-തൊയ്ബ (LeT), ഹിസ്ബുൾ മുജാഹിദീൻ എന്നീ ഭീകര സംഘടനകളുടെ ഓവർ ഗ്രൗണ്ട് വർക്കർ (OGW) ആയും അന്ദ്രാബി പ്രവർത്തിച്ചിട്ടുണ്ട് (Pic: News18)

 • Last Updated :
 • Share this:
  ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ (anti-national activities) ഏർപ്പെട്ടുവെന്നാരോപിച്ച് ഒരു പോലീസുകാരൻ ഉൾപ്പെടെ നാല് സർക്കാർ ജീവനക്കാരെയും ബാങ്ക് മാനേജരെയും സർവീസിൽ നിന്ന് പിരിച്ചുവിട്ട് ജമ്മു കശ്മീർ സർക്കാർ. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 311 പ്രകാരമാണ് അഞ്ചുപേരെയും പിരിച്ചുവിട്ടതെന്ന് സർക്കാർ അറിയിച്ചു. ഒരു യൂണിയന്റെയോ സംസ്ഥാനത്തിന്റെയോ കീഴിലുള്ള സിവിൽ വകുപ്പുകളിൽ ജോലി ചെയ്യുന്നവരെ പിരിച്ചുവിടാൻ വ്യവസ്ഥ ചെയ്യുന്നതാണ് ആർട്ടിക്കിൾ 311.

  ഈ ജീവനക്കാരുടെ പ്രവർത്തനങ്ങൾ നിയമപാലകരുടെയും രഹസ്യാന്വേഷണ ഏജൻസികളുടെയും ശ്രദ്ധയിൽപ്പെട്ടിരുന്നു എന്നും അവർ സംസ്ഥാനത്തിന്റെ സുരക്ഷയെ ബാധിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായി കണ്ടെത്തിയതായും സർക്കാർ വക്താവ് പറഞ്ഞു.

  ബാരാമുള്ള സെൻട്രൽ കോഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ് മാനേജർ അഫാഖ് അഹമ്മദ് വാനി, ജമ്മു കശ്മീർ പോലീസിലെ കോൺസ്റ്റബിൾ തൻവീർ സലീം ദാർ, ഗ്രാമതല പ്രവർത്തകൻ സയ്യിദ് ഇഫ്തിഖർ അന്ദ്രാബി, ജൽ ശക്തി വകുപ്പിലെ ചൗക്കിദാർ ഇർഷാദ് അഹമ്മദ് ഖാൻ, ഹന്ദ്വാരയിലെ പബ്ലിക് ഹെൽത്ത് എഞ്ചിനീയറിംഗ് സബ് ഡിവിഷനിലെ അസിസ്റ്റന്റ് ലൈൻമാൻ, അബ്ദുൽ മോമിൻ പീർ എന്നിവരെയാണ് പിരിച്ചു വിട്ടത്. ഇതോടെ സംസ്ഥാനത്ത് രാജ്യവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ സർവീസിൽ നിന്ന് പിരിച്ചുവിട്ട ജീവനക്കാരുടെ ആകെ എണ്ണം 44 ആയി.

  ഇൻപുട്ടുകൾ, രേഖകൾ, മറ്റു മെറ്റീരിയലുകൾ എന്നിവ സൂക്ഷ്മമായി പരിശോധിക്കുന്നതിനായി 2020 ജൂലൈ 30 ന് സർക്കാർ പ്രത്യേകം കമ്മിറ്റി രൂപീകരിച്ചിരുന്നു. ഇവരുടെ അന്വേഷണത്തിനു ശേഷം ഈ അഞ്ച് പേരെയും പിരിച്ചുവിടാൻ ശുപാർശ ചെയ്തതായി വക്താവ് പറഞ്ഞു. കഴിഞ്ഞ വർഷം ഏപ്രിലിലാണ് പിരിച്ചുവിടൽ നടപടികൾ ആരംഭിച്ചത്. സർക്കാർ സർവീസിൽ നിന്ന് പിരിച്ചുവിട്ടവരിൽ പാകിസ്ഥാൻ ആസ്ഥാനമായുള്ള ഹിസ്ബുൾ മുജാഹിദ്ദീൻ മേധാവി സയ്യിദ് സല്ലാഹുദ്ദീന്റെ മൂന്ന് മക്കളും മോസ്റ്റ് വാണ്ടഡ് ലിസ്റ്റിലുള്ള തീവ്രവാദിയുമായുമൊത്ത് യാത്ര ചെയ്യുന്നതിനിടെ പിടിക്കപ്പെട്ട മുൻ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ദേവേന്ദർ സിംഗ് എന്നിവരും ഉൾപ്പെടുന്നു.

  2020 ജൂൺ 11 ന് വടക്കൻ കശ്മീരിലെ കുപ്‌വാര ജില്ലയിൽ നിന്ന് കണ്ടെത്തിയ ഒരു പ്രധാന മയക്കുമരുന്ന്-ഭീകര റാക്കറ്റുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ച നിരവധി വ്യക്തികളിൽ അഫാഖ് അഹമ്മദ് വാനി, സയ്യിദ് ഇഫ്തിഖർ അന്ദ്രാബി, അബ്ദുൾ മോമിൻ പീർ എന്നിവരും ഉൾപ്പെടുന്നു. മൊത്തം 21 കിലോഗ്രാം ഹെറോയ്നും 1.35 കോടിയിലധികം രൂപയുമാണ് ഈ റെയ്ഡിൽ കണ്ടെടുത്തത്. ഒരു നാർക്കോ-ടെറർ മൊഡ്യൂളിന്റെ ഭാഗമാണ് അഫാഖ് അഹമ്മദ് വാനിയെന്നും ഹെറോയിൻ വിൽപന, വാങ്ങൽ, ഗതാഗതം, സംഭരണം, കൈവശം വയ്ക്കൽ എന്നിവയിൽ ഏർപ്പെട്ടിട്ടുണ്ടെന്നും അന്വേഷണവുമായി ബന്ധപ്പെട്ട വക്താക്കളിലൊരാൾ പറഞ്ഞു.

  ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരോട് സഹിഷ്ണുതയില്ലാത്ത നയമാണ് ഭരണകൂടം സ്വീകരിച്ചിരിക്കുന്നതെന്നും ഭാവിയിലും ഇത്തരം ദേശവിരുദ്ധർക്കെതിരെ കർശന നടപടിയെടുക്കാൻ മടിക്കില്ലെന്നും സർക്കാർ വക്താവ് കൂട്ടിച്ചേർത്തു.

  Summary: Five government employees in Kashmir fired for anti-national activities
  Published by:user_57
  First published: