നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • ബംഗാളിൽ കശ്മീർ സ്വദേശിയെ ആക്രമിച്ചവർ അറസ്റ്റിൽ; മമതയ്ക്ക് നന്ദി പറഞ്ഞ് ഒമർ അബ്ദുള്ള

    ബംഗാളിൽ കശ്മീർ സ്വദേശിയെ ആക്രമിച്ചവർ അറസ്റ്റിൽ; മമതയ്ക്ക് നന്ദി പറഞ്ഞ് ഒമർ അബ്ദുള്ള

    • News18
    • Last Updated :
    • Share this:
      കൊൽക്കത്ത: കശ്മീർ സ്വദേശികളായ കച്ചവടക്കാരനെ ആക്രമിച്ച അഞ്ചുപേർ ബംഗാളിൽ അറസ്റ്റിലായി. നാദിയയിലെ തഹേർപുർ ബസാറിൽവെച്ച് മൂന്നു ദിവസം മുമ്പാണ് കശ്മീർ സ്വദേശി ക്രൂരമായി അക്രമിക്കപ്പെട്ടത്. പുൽവാമ ഭീകരാക്രമണത്തിന്‍റെ പേരിലായിരുന്നു മർദ്ദനം. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരെ പൊലീസ് കസ്റ്റഡിയിൽവിട്ടു. ഇവരെ ചോദ്യം ചെയ്തുവരികയാണ്.

      സംഭവവുമായി ബന്ധപ്പെട്ട് പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് മുൻ കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള, ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയോട് ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്ന് പ്രതികളെ ഉടൻ പിടികൂടാൻ പൊലീസ് മേധാവിക്ക് മമത നിർദേശം നൽകിയിരുന്നു. അതിനുപിന്നാലെയാണ് അറസ്റ്റ് ഉണ്ടായത്. പ്രതികളെ പിടികൂടിയതിന് ഒമർ അബ്ദുള്ള, മമത ബാനർജിയെ അഭിനന്ദിച്ചു.

      ബംഗാളിൽ കശ്മീരികൾക്ക് സുരക്ഷിതമായി കഴിയാമെന്ന് മമത ബാനർജി നേരത്തെ വ്യക്തമാക്കിയിരുന്നു. സുരക്ഷയെക്കുറിച്ച് ഒരു ആശങ്കയുംവേണ്ടെന്ന് അവർ പറഞ്ഞു.

      ഫെബ്രുവരി 14ന് പുൽവാമയിലുണ്ടായ ഭീകരാക്രമണത്തെ തുടർന്നാണ് മറ്റ് സംസ്ഥാനങ്ങളിൽ കച്ചവടക്കാരായ കശ്മീരികൾ ആക്രമിക്കപ്പെട്ടത്. വസ്ത്രവ്യാപാരിയായ ജാവേദ് എന്നയാളാണ് ബംഗാളിൽവെച്ച് അക്രമിക്കപ്പെട്ടത്.
      First published: