സ്വാതന്ത്ര ദിനത്തിന് (Independence Day) മുന്നോടിയായി ഡൽഹിയിൽ 500 ദേശീയ പതാകകൾ (National Flag) സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് (Arvind Kejriwal). ഫ്ലാഗ് കോഡ് ഉറപ്പ് വരുത്താൻ അഞ്ചംഗ കമ്മിറ്റിയും രൂപീകരിച്ചതായി അദ്ദേഹം അറിയിച്ചു. ഇതിന് പുറമെ എല്ലാ ഞായറാഴ്ചകളിലും ദേശിയ ഗാനാലാപനം നടത്തുമെന്നും കെജ്രിവാള് പറഞ്ഞു.
പതാകകൾ സ്ഥാപിച്ചയിടത്ത് ഞായറാഴ്ചകളിൽ രാവിലെ 10 മണിക്ക് ‘തിരംഗ സമ്മാൻ സമിതി’ ജനങ്ങളെ വിളിച്ചുകൂട്ടുകയും അവിടെ വച്ച് ദേശിയഗാനം ആലപിക്കുകയും ചെയ്യാനാണ് തീരുമാനം. ഈ സന്നദ്ധ പ്രവർത്തകർ ഡൽഹിയിൽ ആരും പട്ടിണി കിടക്കില്ലെന്ന് ഉറപ്പ് വരുത്തുമെന്നും എല്ലാ കുട്ടികളിലും സ്കൂളിലും പോകുന്നുണ്ടെന്ന് ഉറപ്പ് വരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അവശ്യക്കാർക്ക് മരുന്ന് എത്തിക്കുക, വീടില്ലാത്തവരെ സർക്കാർ കേന്ദ്രങ്ങളിൽ എത്തിക്കുക, പരിസര ശുചിത്വം ഉറപ്പ് വരുത്തുക എന്നിവയും ഇവരുടെ കടമയാണ്.
സംഘത്തിലെ ഓരോരുത്തരും 100 സന്നദ്ധ പ്രവർത്തകരെ വീതം വിവിധ പ്രവർത്തനങ്ങൾക്കായി തയാറാക്കി കഴിഞ്ഞാൽ എല്ലാവർക്കുമായി താൻ സ്വവസതിയിൽ വിരുന്നൊരുക്കുമെന്നും കേജ്രിവാൾ പറഞ്ഞു. ഇവർ ആം ആദ്മി പാർട്ടിയുടേയോ, ബിജെപിയുടേയോ, കോൺഗ്രസിന്റെയോ വോളന്റിയർമാരായിരിക്കില്ല മറിച്ച് ഇന്ത്യയുടെ വോളന്റിയർമാരായിരിക്കുമെന്ന് കേജ്രിവാൾ പറഞ്ഞു.
ഡൽഹി സർക്കാർ ദേശഭക്തി ബജറ്റിന് കീഴിൽ നഗരത്തിലുടനീളം 115 അടി ഉയരമുള്ള 500 ത്രിവർണ്ണ പതാകകൾ സ്ഥാപിക്കുമെന്ന് കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നു.
'രാജ്യത്ത് ശക്തമായ പ്രതിപക്ഷം ഉണ്ടാകണം; കുടുംബവാഴ്ച മാറ്റിവെച്ച് പ്രവര്‍ത്തിക്കണം'; പ്രധാനമന്ത്രി മോദി
ലഖ്നൗ: രാജ്യത്ത് ശക്തമായ പ്രതിപക്ഷം ഉണ്ടാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി(PM Narendra Mod). ഉത്തര്‍പ്രദേശിലെ കാന്‍പുര്‍ ദേഹാത് ജില്ലയിലെ പരൗഖില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി. ജനാധിപത്യവ്യവസ്ഥിതി കൂടുതല്‍ ബലപ്പെടുത്താന്‍ സ്വജനപക്ഷപാതത്തില്‍ അകപ്പെട്ടുകിടക്കുന്ന രാഷ്ട്രീയകക്ഷികള്‍ അതില്‍ നിന്ന് പുറത്തുകടക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
'എനിക്കെതിരെയാണ് പരമ്പരാഗത രാഷ്ട്രീയ പ്രവര്‍ത്തനം. എനിയ്ക്ക് ആരുമായും വ്യക്തിപരമായ പ്രശ്നങ്ങളില്ല. രാജ്യത്ത് ശക്തമായ പ്രതിപക്ഷം ഉണ്ടാകണമെന്നാണ് ആഗ്രഹം. ജനാധിപത്യവ്യവസ്ഥ ശക്തിപ്പെടുത്താന്‍ കുടുംബവാഴ്ച മാറ്റിവെച്ച് പ്രവര്‍ത്തിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തയ്യാറാകണം' മോദി പറഞ്ഞു.
രാഷ്ട്രീയരംഗത്ത് മാത്രമല്ല എല്ലാ മേഖലകളിലും സ്വജനപക്ഷപാതം വികസനത്തെ തടസ്സപ്പെടുത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തിന്റെ മുക്കിലും മൂലയിലുമുള്ള സ്വജനപക്ഷപാതികള്‍ എനിക്കെതിരെ കോപ്പുകൂട്ടുകയാണെന്ന് മോദി ആരോപിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.