ലാഹോർ: ഇന്ത്യയിലെ സിഖ് തീർഥാടകർക്കായി വാതിൽ തുറന്നിട്ട് പാകിസ്ഥാനിലെ ഗുരുദ്വാര. പഞ്ചാബ് പ്രവിശ്യയിലെ സിയാൽകോട്ടിലുള്ള 500 വർഷം പഴക്കമുള്ള ബാബെ-ഡേ-ബെർ ഗുരുദ്വാരയാണ് ഇന്ത്യൻ തീർഥാടകരെ വരവേൽക്കാൻ ഒരുങ്ങുന്നത്.
മുമ്പ് ഇന്ത്യക്കാർക്ക് ഇവിടെ പ്രവേശനമില്ലായിരുന്നു. അതേസമയം മറ്റ് രാജ്യങ്ങളിലെ പൌരൻമാരായ ഇന്ത്യൻ സിഖ് വംശജർക്ക് ഇവിടെ പ്രവേശനമുണ്ടായിരുന്നു. പാകിസ്ഥാൻ, യൂറോപ്പ്, കാനഡ, അമേരിക്ക എന്നിവിടങ്ങളിലെ ഇന്ത്യൻ സിഖ് വംശജർ ഇവിടെ സന്ദർശിക്കാറുണ്ട്. ഇന്ത്യയിൽനിന്നുള്ള തീർഥാർകർക്ക് ഇവിടെ പ്രവേശനം നൽകണമെന്ന ആവശ്യം ഏറെക്കാലമായി നിലവിലുണ്ട്. അതിനിടെയാണ് പഞ്ചാബ് ഗവർണർ മുഹമ്മദ് സർവാർ ഇന്ത്യൻ തീർഥാടകരെയും പ്രവേശിപ്പിക്കണമെന്ന നിർദേശം ഗുരുദ്വാര അധികൃതർക്ക് നൽകുകയായിരുന്നു. ഗുരുനാനാക്കിന്‍റെ ജന്മദിനം, ചരമവാർഷിക ദിവസങ്ങളിലും ഗുരുവർ ജിൻ ദേവ്ജിയുടെ രക്തസാക്ഷിത്വദിനത്തിലും ബെസാഖി ഉത്സവത്തിനും മഹാരാജാ രഞ്ജിത് സിങിന്‍റെ ചരമവാർഷികത്തിനും നിരവധി ഇന്ത്യൻ സിഖ് തീർഥാടകർ പാകിസ്ഥാനിലെ ആരാധനലായങ്ങളിൽ എത്താറുണ്ടായിരുന്നു.
പതിനാറാം നൂറ്റാണ്ടിൽ ഗുരുനാനാക്ക് കശ്മീരിൽനിന്ന് സിയാൽകോട്ടിൽ എത്തിയിരുന്നെന്നും ബെറിമരത്തിന്‍റെ ചുവടട്ിൽ വസിച്ചിരുന്നുവെന്നുമാണ് സിഖ് ചരിത്രത്തിൽ പറയുന്നത്. ഇതിന്‍റെ ഓർമ്മയ്ക്കായി സർദാർ നാഥ സിങ് സിയാൽകോട്ടിൽ ഗുരുദ്വാര സ്ഥാപിച്ചുവെന്നുമാണ് വിശ്വാസം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Five Hundred-year-old Gurdwara in Pakistan, Gurdwara in Pakistan, Indian Sikh Pilgrims, പാകിസ്ഥാനിലെ ഗുരുദ്വാര, സിയാൽകോട്ടിലെ ഗുരുദ്വാര