ന്യൂഡല്‍ഹി: മലയാളികളായ അഞ്ച് അംഗങ്ങള്‍ അടക്കം 72 എംപിമാര്‍ ഇന്ന് രാജ്യസഭയില്‍ നിന്ന് വിമരിക്കുന്നു.സുരേഷ് ഗോപി (Suresh Gopi), എ.കെ ആന്റണി (AK Antony), കെ സോമപ്രസാദ്, എംവി ശ്രേയാംസ് കുമാര്‍, അല്‍ഫോണ്‍സ് കണ്ണന്താനം തുടങ്ങിയവരാണ് വിരമിക്കുന്നത്.
ബി.ജെ.പിയുടെ 30 അംഗങ്ങളും, കോണ്‍ഗ്രസിന്റെ പതിമൂന്നും, ബിജു ജനതാദള്‍, അകാലിദള്‍, ഡി.എം.കെ, ശിവസേന തുടങ്ങിയ കക്ഷി അംഗങ്ങളുമാണ് വിരമിക്കുന്നത്. ഇതേത്തുടര്‍ഡന്ന് കാലാവധി കഴിഞ്ഞ രാജ്യസഭാംഗങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി (Narendra Modi) യാത്രയയപ്പ് നല്കി. രാജ്യസഭയില്‍ നിന്നു വിമരിച്ചാലും രാജ്യ സേവനം തുടരണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. അറിവിനേക്കാള്‍ അനുഭവ സമ്പത്തിനാണ് വിലയെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ന് പ്രത്യേക അജണ്ടകളില്ലാതെ വിട നല്കല് ചടങ്ങിനായാണ് രാജ്യസഭ ചേര്‍ന്നത്.
'ദീര്‍ഘകാലം നാം പാര്‍ലമെന്റില്‍ ചെലവഴിച്ചു. പാലര്‍ലമെന്റ് അംഗങ്ങളെന്ന നിലയില്‍ നാം ആര്‍ജ്ജിച്ച അനുഭവ സമ്പത്ത് രാജ്യം മുഴുവന്‍ എത്തിക്കണം. നമ്മുടെ രാജ്യസഭ അംഗങ്ങളുടെ അനുഭവ പരിചയം അക്കാദമിക് അറിവിനെക്കാള്‍ മൂല്യമുള്ളതാണ്. സഭ അംഗങ്ങളുടെ അറിവ് സമൂഹത്തിന് മുതല്‍കൂട്ടാകണം. വലിയൊരു വിഭാഗം അംഗങ്ങള്‍ പുറത്തേയ്ക്ക് പോകുന്നത് ആദ്യമായാണ്'- ആമുഖമായി പ്രസംഗിച്ച ഉപരാഷ്ട്രതി വെങ്കയ്യ നായിഡു.
ചരിത്രമെഴുതി ഫാങ്നോൺ കൊന്യാക്; ഒരു വനിതാ MLAയും ഉണ്ടാകാത്ത നാഗാലാൻഡിൽ നിന്ന് രാജ്യസഭയിലേക്ക്
നാഗാലാൻഡിൽ (nagaland) നിന്ന് ആദ്യമായി ഒരു വനിത ഇത്തവണ രാജ്യസഭയിലെത്തും. ബിജെപി നേതാവ് എസ് ഫാങ്നോൺ കൊന്യാക് (phangnon konyak) ആണ് ചരിത്രത്തിന്റെ ഭാഗമാകുന്നത്. മറ്റാരും പത്രിക നൽകാത്തതിനാൽ എതിരില്ലാതെയാണ് അവർ തെരഞ്ഞെടുക്കപ്പെടുന്നത്.
Also Read-
Arrest | പാകിസ്ഥാൻ റിപ്പബ്ലിക് ദിനത്തിൽ ആശംസകൾ നേർന്ന് വാട്സ്ആപ്പ് സ്റ്റാറ്റസ്; കർണാടകയില്‍ 25കാരി അറസ്റ്റിൽ
1977ൽ സ്വതന്ത്രയായി ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട റാണോ എം ഷൈസയ്ക്ക് ശേഷം സംസ്ഥാനത്ത് നിന്നുള്ള രണ്ടാമത്തെ വനിതാ പാർലമെന്റേറിയൻ കൂടിയാണ് അവർ. നാഗാലാൻഡിൽ നിന്ന് പാർലമെന്റിലേക്ക് അയക്കപ്പെടുന്ന ആദ്യ ബിജെപി അംഗം കൂടിയാണെന്ന പ്രത്യേകതയുമുണ്ട്.
നാഗാലാൻഡ് നിയമസഭയിൽ ഇന്നുവരെ ഒരു വനിതാ എംഎൽഎ പോലും തെരഞ്ഞെടുക്കപ്പെട്ടിട്ടില്ല. സംസ്ഥാനത്തെ രാഷ്ട്രീയത്തിൽ ഒരു സ്ത്രീക്ക് മുന്നേറാൻ എത്ര ബുദ്ധിമുട്ടാണെന്ന് ഇതിൽ നിന്ന് വ്യക്തമാണ്. രാജ്യസഭയിലേക്കുള്ള കൊന്യാകിന്റെ തെരഞ്ഞെടുപ്പ് നാഗാലാൻഡിലെ സ്ത്രീകൾക്ക് രാഷ്ട്രീയത്തിൽ മുന്നോട്ട് വരാൻ പ്രചോദനമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Summary- A total of 72 MPs, including five Malayalee members, are retiring from the Rajya Sabha today. Suresh Gopi, AK Antony, AK Somaprasad, MV Shreyams Kumar and Alphonse Kannanthanam are retiring.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.