• HOME
  • »
  • NEWS
  • »
  • india
  • »
  • Accident | മംഗളൂരുവിലെ അഞ്ച് തൊഴിലാളികൾ മരിച്ചു; മത്സ്യസംഭരണ യൂണിറ്റിലെ മാലിന്യസംസ്കരണ ടാങ്കിൽ വീണ്

Accident | മംഗളൂരുവിലെ അഞ്ച് തൊഴിലാളികൾ മരിച്ചു; മത്സ്യസംഭരണ യൂണിറ്റിലെ മാലിന്യസംസ്കരണ ടാങ്കിൽ വീണ്

മാലിന്യ ടാങ്കിലേക്ക് വീണ തൊഴിലാളി ബോധരഹിതനാവുകയായിരുന്നു. ടാങ്കിൽ വീണയാളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മറ്റ് ഏഴ് പേര്‍ കൂടി ടാങ്കിലകപ്പെടുകയായിരുന്നു

  • Share this:
    മംഗളൂരുവിലെ(Mangaluru) തോക്കൂരില്‍ മത്സ്യസംഭരണ യൂണിറ്റിൽ (Fish Processing Factory) അപകട൦. യൂണിറ്റിലെ മാലിന്യസംസ്‌കരണ ടാങ്കിലേക്ക് വീണ് അഞ്ച് തൊഴിലാളികൾ മരിച്ചു (Death). ടാങ്കിലേക്ക് വീണ തൊഴിലാളിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയായിരുന്നു ഇവർ മരണപ്പെട്ടത്. അപകടത്തിൽ മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരണപ്പെട്ട അഞ്ച് പേരും ബംഗാളില്‍ നിന്നുള്ള തൊഴിലാളികളാണ്.

    ബജ്‌പെ പോലീസ് സ്‌റ്റേഷന്‍ പരിധിയിലുള്‍പ്പെട്ട തോക്കൂരിലെ ഉല്‍ക എല്‍എല്‍പി യൂണിറ്റില്‍ ഞായറാഴ്ച വൈകുന്നേരം ആറ് മണിയോടെയായിരുന്നു അപകടം. മാലിന്യ ടാങ്കിലേക്ക് വീണ തൊഴിലാളി ബോധരഹിതനാവുകയായിരുന്നു. ടാങ്കിൽ വീണയാളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മറ്റ് ഏഴ് പേര്‍ കൂടി ടാങ്കിലകപ്പെടുകയായിരുന്നു. ബോധരഹിതരായ ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചിരുന്നു.

    ചികിത്സയിലിരിക്കെയാണ് എല്ലാവരും മരണപ്പെട്ടത്. പരിക്കേറ്റവര്‍ അപകടനില തരണംചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. തൊഴിലാളികളുടെ മരണത്തിന്റെ കാരണം സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ലെങ്കിലും ടാങ്കിനുള്ളിലെ വിഷവാതകം ശ്വസിച്ചാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. മരണപ്പെട്ടവരുടെ വായില്‍ നിന്നും മൂക്കില്‍ നിന്നും മത്സ്യത്തിന്റെ അവശിഷ്ടങ്ങള്‍ ലഭിച്ചതായും തൊഴിലാളികളെ ചികിത്സിച്ച ഡോക്ടർമാർ വ്യക്തമാക്കി.

    Also read- Lakhimpur Kheri Case| കർഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്; കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്റെ ജാമ്യം സുപ്രീം കോടതി റദ്ദാക്കി

    നൂറോളം തൊഴിലാളികള്‍ ജോലി ചെയ്യുന്ന യൂണിറ്റില്‍ ആര്‍ക്കും സുരക്ഷാവസ്ത്രങ്ങളോ ഉപകരണങ്ങളോ നല്‍കിയിരുന്നില്ലെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. സംഭവുമായി ബന്ധപ്പെട്ട് യൂണിറ്റ് അധികൃതര്‍ക്കെതിരെ പോലീസ് കേസെടുത്തു. പോലീസ് നടപടിയെ തുടര്‍ന്ന് യൂണിറ്റ് അടച്ചുപൂട്ടി.

    Palliyodam| ഇറിഗേഷൻ വകുപ്പിന്റെ പാലം പണി പാരയായി; പള്ളിയോടം നീരണിയാൻ എത്തിച്ചത് റോഡിലൂടെ

    പത്തനംതിട്ട: പള്ളിയോടങ്ങൾക്ക് (Palliyodam) കടന്നുപോകാൻ കഴിയുംവിധമുള്ള കമാനമുള്ള പാലം നിർമ്മിക്കാമെന്ന ഉറപ്പ് ഇറിഗേഷൻ വകുപ്പ് (PWD) ലംഘിച്ചതോടെ പുതിയ പള്ളിയോടം നീരണിയാൻ റോഡിലൂടെ എത്തിക്കേണ്ടിവന്നു. ഓതറ പുതുക്കുളങ്ങരയുടെ പുതിയ പള്ളിയോടമാണ് നീരണിയാൻ വേണ്ടി അര കിലോമീറ്ററോളം റോഡിലൂടെ കൊണ്ടുവന്നത്.

    2018ലെ പ്രളയത്തിൽ കേടുപാട് പറ്റിയതോടെയാണ് ഓതറ പുതുക്കുളങ്ങരക്കാർ പുതിയ പള്ളിയോടം നിർമ്മിച്ചത്. കുട്ടനാടൻ മാതൃകയിൽ മധ്യഭാഗം ഉയർന്നുനിൽക്കുന്ന പാലം നിർമ്മിക്കാമെന്നായിരുന്നു ഇറിഗേഷൻ വകുപ്പ് അറിയിച്ചിരുന്നത്. ഇതോടെയാണ് പാലത്തിന് സമീപം മാലിപ്പുര കെട്ടി പള്ളിയോടത്തിന്‍റെ നിർമ്മാണം തുടങ്ങിയത്. എന്നാൽ പാലം പണി പുരോഗമിക്കുന്നതിനിടെ ഉയരക്കുറവ് പല തവണ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നെങ്കിലും പള്ളിയോടം കടന്നുപോകുമെന്ന മറുപടിയാണ് ലഭിച്ചത്.

    ഒടുവിൽ പാലം നിർമ്മാണം പൂർത്തിയാപ്പോൾ പള്ളിയോടത്തിന്‍റെ അമരപ്പൊക്കം പോലുമില്ലാത്ത പാലമാണ് ഇവിടെ നിർമ്മിച്ചത്. പാലത്തിന് അടിയിലൂടെ പള്ളിയോടം കൊണ്ടുപോകാനാകില്ലെന്ന് വ്യക്തമായതോടെയാണ്, പള്ളിയോടം കരയിലൂടെ അര കിലോമീറ്ററോളം ദൂരം പച്ചമടലുകൾ നിരത്തി അതിലൂടെ നിരക്കി പമ്പാ തീരത്ത് എത്തിച്ചത്.
     പള്ളിയോടം ആദിപമ്പയുടെ തീരത്തേക്ക് എത്തിക്കാൻ പുതുക്കുളങ്ങര ദേവി ക്ഷേത്രത്തിന്‍റെ മതിൽ ഒരു വശം പൊളിക്കേണ്ടിയുന്നു വന്നു. ഓഗസ്റ്റ് 21ന് ആണ് നീരണിയൽ ചടങ്ങ് നടക്കുക. അവസാനവട്ട മിനുക്കുപണികൾ ആദിപമ്പയുടെ തീരത്തുവെച്ച് പൂർത്തിയാക്കും.
    Published by:Naveen
    First published: