• HOME
  • »
  • NEWS
  • »
  • india
  • »
  • തെങ്കാശിയിൽ ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങിയ കുടുംബം സഞ്ചരിച്ച കാറും സ്കൂൾ ബസ്സും കൂട്ടിയിടിച്ചു; അഞ്ച് മരണം

തെങ്കാശിയിൽ ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങിയ കുടുംബം സഞ്ചരിച്ച കാറും സ്കൂൾ ബസ്സും കൂട്ടിയിടിച്ചു; അഞ്ച് മരണം

അപകടത്തിൽ കാർ പൂർണമായും തകർന്നു

  • Share this:

    ചെന്നൈ: ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങിയ കുടുംബം സഞ്ചരിച്ച കാർ സ്കൂൾ ബസ്സുമായി കൂട്ടിയിടിച്ച് അഞ്ചു പേർ മരിച്ചു. തെങ്കാശി ജില്ലയിലെ ശങ്കരൻകോവിലിനു സമീപം ഇന്ന് വൈകിട്ടാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്നവരാണ് മരിച്ചത്.

    നാല് പേർ സംഭവ സ്ഥലത്തു വെച്ചും ഒരാൾ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയുമാണ് മരിച്ചത്. ഗുരുസ്വാമി, വെളുത്തൈ, ഉദയമ്മാൾ, മനോജ് കുമാർ എന്നിവരാണ് സംഭവ സ്ഥലത്തു വെച്ച് മരിച്ചത്. തിരുച്ചെന്തൂർ ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങി വരികയായിരുന്നു ഇവർ. അപകടത്തിൽ കാർ പൂർണമായും തകർന്നു.

    Also Read- മലപ്പുറം കരുവാരക്കുണ്ടിൽ ട്രക്കിങ്ങിനു പോയ രണ്ടു പേർ മലയിൽ കുടുങ്ങി; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു
    തെങ്കാശി ജില്ലാ കളക്ടർ ദുരൈ രവിചന്ദ്രൻ അന്വേഷണത്തിന് ഉത്തരവിട്ടു. തെങ്കാശി ജില്ലാ പോലീസ് സൂപ്രണ്ട് സാംസൺ അപകടസ്ഥലത്തെത്തി. മരിച്ചവരുടെ മൃതദേഹങ്ങൾ ശങ്കരൻകോവിൽ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

    Published by:Naseeba TC
    First published: