നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • 'പശുവിന്റെ പ്രാധാന്യം മനസിലാക്കിയ അഞ്ചു മുസ്‌ലിം ഭരണാധികാരികളും ഗോവധം നിരോധിച്ചിട്ടുണ്ട്' അലഹബാദ് ഹൈക്കോടതി

    'പശുവിന്റെ പ്രാധാന്യം മനസിലാക്കിയ അഞ്ചു മുസ്‌ലിം ഭരണാധികാരികളും ഗോവധം നിരോധിച്ചിട്ടുണ്ട്' അലഹബാദ് ഹൈക്കോടതി

    പ്രായമായാലും രോഗിയായാലും പശു ഉപകാരമുള്ള മൃഗമാണ്. അതിന്റെ ചാണകവും മൂത്രവും കാര്‍ഷികാവശ്യങ്ങള്‍ക്കും മരുന്ന് നിര്‍മാണത്തിനും ഉപകാരമുള്ളതാണ്.- കോടതി പറഞ്ഞു.

    News18

    News18

    • Share this:
      പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കേണ്ടതാണെന്ന് അലഹബാദ് ഹൈക്കോടതി. പശുവിന് ഭരണഘടനാ അവകാശങ്ങള്‍ നല്‍കുന്ന ബില്‍ പാര്‍ലമെന്റില്‍ കൊണ്ടുവരണമെന്നും കോടതി പറഞ്ഞു. പശുക്കളെ സംരക്ഷിക്കുകയെന്നത് ഹിന്ദുക്കളുടെ മൗലിക അവകാശമാണെന്ന് നിരീക്ഷിച്ച കോടതി പശുക്കളെ ആക്രമിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്നും അഹമ്മദാബാദ് ഹൈക്കോടതിയിലെ സിംഗിള്‍ ബെഞ്ച് ജഡ്ജി ശേഖര്‍ കുമാര്‍ യാദവ് ആവശ്യപ്പെട്ടിട്ടുണ്ട്.

      ഉത്തര്‍പ്രദേശിലെ ഗോവധം തടയല്‍ നിയമം ലംഘിച്ച് പശുമാംസം വിതരണം ചെയ്‌തെന്ന് ആരോപിച്ച് അറസ്റ്റിലായ ജാവേദ് എന്നയാള്‍ക്ക് ജാമ്യം നിഷേധിച്ച് കൊണ്ടായിരുന്നു കോടതിയുടെ ഈ നിരീക്ഷണം. പശു ഇന്ത്യയുടെ സംസ്‌കാരവുമായി ബന്ധപ്പെട്ടതാണെന്നും ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവ് അഭിപ്രായപ്പെട്ടു. അതേ സമയം ഗോസംരക്ഷണം ഏതെങ്കിലും ഒരു മതത്തിന്റെ മാത്രം കടമയല്ലെന്നും എല്ലാ മതത്തിലും ഉള്‍പ്പെട്ട പൗരന്മാരുടെ കടമയാണ്. അതിനാല്‍ പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്നും കോടതി ആവശ്യപ്പെടുന്നു.

      ഇന്ത്യന്‍ സംസ്‌കാരത്തിന്റെ അവിഭാജ്യ ഘടകമാണ് പശു. പശുക്കള്‍ക്ക് ക്ഷേമമുണ്ടായാല്‍ രാജ്യത്തിനും അഭിവൃദ്ധിയുണ്ടാകും. പശുവിനെ അപായപ്പെടുത്തുന്നതിനെക്കുറിച്ച് സംസാരിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്നും' അലഹബാദ് ഹൈക്കോടതി പറയുകയുണ്ടായി.

      പശുവിനെ കശാപ്പ് ചെയ്തതിന് അറസ്റ്റിലായ ജാവേദ് മുന്‍പും ഗോവധം നടത്തിയിട്ടുണ്ടെന്നും ജാമ്യം അനുവദിച്ചാല്‍ സാമൂഹിക പരിസ്ഥിതിക്ക് ദോഷമുണ്ടാക്കുമെന്നും വിലയിരുത്തിയാണ് കോടതി ജാമ്യം നിഷേധിച്ചത്. മൗലികാവകാശം എന്നത് ബീഫ് ഭക്ഷിക്കുന്നവര്‍ക്ക് മാത്രമുള്ളതല്ലെന്നും പശുവിനെ ആരാധിക്കുന്നവര്‍ക്കും അതിലൂടെ സാമ്പത്തികം കൈവരിക്കുന്നവര്‍ക്കും അര്‍ത്ഥവത്തായ ജീവിതം നയിക്കാന്‍ അവകാശമുണ്ടെന്നും കോടതി വ്യക്തമാക്കി. കൊല്ലാനുള്ള അവകാശത്തിന് മുകളിലാണ് ജീവിക്കാനുള്ള അവകാശം. ബീഫ് കഴിക്കുക എന്നത് മൗലികാവകാശമായി കണക്കാക്കാനാകില്ലെന്നും കോടതി നിരീക്ഷിച്ചു.

      പ്രായമായാലും രോഗിയായാലും പശു ഉപകാരമുള്ള മൃഗമാണ്. അതിന്റെ ചാണകവും മൂത്രവും കാര്‍ഷികാവശ്യങ്ങള്‍ക്കും മരുന്ന് നിര്‍മാണത്തിനും ഉപകാരമുള്ളതാണ്. ഇതിനെല്ലാം അപ്പുറം പശുവിനെ മാതാവായി ആരാധിക്കുന്നവര്‍ക്ക് പ്രായമായാലും രോഗിയായാലും അതിനെ കൊല്ലാനുള്ള അവകാശം നല്‍കുന്നില്ലെന്നും കോടതി വ്യക്തമാക്കി.

      ഹിന്ദുക്കള്‍ മാത്രമല്ല പശുവിന്റെ പ്രാധാന്യം മനസ്സിലാക്കിയിട്ടുള്ളത്. ഇന്ത്യയുടെ സംസ്‌കാരം മനസ്സിലാക്കിയ അഞ്ചു മുസ്‌ലിം ഭരണാധികാരികളും പശുവിനെ കശാപ്പ് ചെയ്യുന്നത് നിരോധിച്ചിട്ടുണ്ട്. ബാബര്‍, ഹുമയൂണ്‍, അക്ബര്‍ എന്നിവര്‍ മതചടങ്ങുകളില്‍ പശുവിനെ അറുക്കുന്നത് നിരോധിച്ചിട്ടുണ്ട്. മൈസൂരിലെ നവാബ് ഹൈദര്‍ അലി ശിക്ഷ നല്‍കാവുന്ന കുറ്റമായി പശുവിനെ കശാപ്പ് ചെയ്യുന്നതിനെ കണക്കാക്കിയിട്ടുണ്ടെന്ന് കോടതി പറഞ്ഞു.

      Read also: പശുവിനെ ദേശീയ മൃഗമാക്കണം; പശുപാലനം മൗലിക അവകാശമാക്കണം; അലഹബാദ് ഹൈക്കോടതി

      പശുവിന്റെ സംരക്ഷണത്തെ കുറിച്ചും അഭിവൃദ്ധിയെ കുറിച്ചും സംസാരിക്കുന്നവര്‍ തന്നെ അതിനെ ഭക്ഷിക്കുന്നത് സങ്കടകരമാണെന്നും കോടതി നിരീക്ഷിച്ചു. സര്‍ക്കാര്‍ പശുവിനെ പാര്‍പ്പിക്കാന്‍ ഷെഡുകള്‍ നിര്‍മിക്കുന്നു പക്ഷേ പശുക്കളെ സംരക്ഷിക്കേണ്ട ജനങ്ങള്‍ അക്കാര്യത്തില്‍ വീഴ്ച്ച വരുത്തുന്നതായും കോടതി പറഞ്ഞു.
      Published by:Sarath Mohanan
      First published:
      )}