• HOME
 • »
 • NEWS
 • »
 • india
 • »
 • ക്ഷേത്രക്കുളത്തിൽ വീണ പെൺകുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അഞ്ചുപേർ മുങ്ങിമരിച്ചു; ദുരന്തം തമിഴ്നാട്ടിലെ തിരുവള്ളൂരിൽ

ക്ഷേത്രക്കുളത്തിൽ വീണ പെൺകുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അഞ്ചുപേർ മുങ്ങിമരിച്ചു; ദുരന്തം തമിഴ്നാട്ടിലെ തിരുവള്ളൂരിൽ

ഇന്ന് വൈകിട്ടോടെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. ക്ഷേത്രക്കുളത്തിൽ കുളിക്കാനായി എത്തിയ സംഘത്തിൽ ഉണ്ടായിരുന്ന പെണ്‍കുട്ടിയാണ് ചുഴിയിൽപ്പെട്ടത്

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Share this:
  ചെന്നൈ: ക്ഷേത്രക്കുളത്തില്‍ വീണ പെണ്‍കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അമ്മയും മകളുമടക്കം അഞ്ചു പേര്‍ മുങ്ങി മരിച്ചു. തിരുവള്ളൂര്‍ ജില്ലയിലെ പുതു ഗുമ്മിഡിപ്പൂണ്ടിയിലാണ് നാടിനെ നടുക്കിയ അപകടം ഉണ്ടായത്. അലക്കാനും കുളിക്കാനുമായി അങ്കലമ്മന്‍ ക്ഷേത്രക്കുളത്തിലെത്തിയ അഞ്ച് പേർക്കാൻ ജീവൻ നഷ്ടമായത്.

  ഇന്ന് വൈകിട്ടോടെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. ക്ഷേത്രക്കുളത്തിൽ കുളിക്കാനായി എത്തിയ സംഘത്തിൽ ഉണ്ടായിരുന്ന നര്‍മദ (14) എന്ന പെണ്‍കുട്ടിയാണ് ചുഴിയിൽപ്പെട്ടത്. ഇത് കണ്ട് രക്ഷപെടുത്താൻ ഇറങ്ങിയ നാലുപേരും അപകടത്തിൽപ്പെടുകയായിരുന്നു. നര്‍മദയ്ക്ക് ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളായ ജീവിതയും അശ്വതയും അശ്വതയുടെ അമ്മ സുമതിയും ജ്യോതി എന്ന മറ്റൊരാളുമാണ് മുങ്ങിമരിച്ചത്.

  ഈ സമയത്ത് അപകടത്തിൽപ്പെട്ടവരെ കൂടാതെ അശ്വതയുടെ സഹോദരനായ കൊച്ചുകുട്ടി മാത്രമാണ് സംഭവസ്ഥലത്ത് ഉണ്ടായിരുന്നത്. കുട്ടിയുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയെങ്കിലും ആരെയും രക്ഷപെടുത്താനായില്ല. കുളത്തിന്‍റെ മധ്യഭാഗത്ത് ആഴം കൂടുതലായതിനാൽ ആരും ഇറങ്ങാൻ തയ്യാറായില്ല. പിന്നീട് പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ മൃതദേഹങ്ങള്‍ പുറത്തെടുത്തു. അഞ്ചു പേരുടെയും പോസ്റ്റ്‌മോര്‍ട്ടത്തിനായി പൊന്നേരി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

  ട്രെയിനിന് മുകളിൽ തെങ്ങ് വീണു; കോഴിക്കോട് കൊയിലാണ്ടിയിൽ ഗതാഗതം തടസപ്പെട്ടു

  ശക്തമായ കാറ്റിൽ ട്രെയിന് മുകളിൽ തെങ്ങുവീണ് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. കൊയിലാണ്ടി കൊല്ലത്താണ് സംഭവം. ഇന്നു വൈകിട്ട് ഉണ്ടായ ശക്തമായ കാറ്റിൽ തെങ്ങ് പിഴുത് വീഴുകയായിരുന്നു. റെയിൽവെ വൈദ്യുതി ലൈനിന് മുകളിലൂടെയാണ് തെങ്ങ് വീണത്.

  Also Read- പാരച്യൂട്ട് തകർന്ന് 15,000 അടി ഉയരത്തിൽ നിന്ന് താഴെ വീണ സൈനികൻ അത്ഭുതകരമായി രക്ഷപ്പെട്ടു

  ഇതേ തുടർന്ന് കോഴിക്കോട് - കണ്ണൂർ പാതയിൽ ട്രെയിൻ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. തൊട്ടടുത്ത ട്രാക്കിൽ ഗുഡ്സ് ട്രെയിന്‍റെയും യാത്ര മുടങ്ങി. റെയിൽവെ ഇലട്രിക് ലൈനിലാണ് തെങ്ങ് വീണത്. റെയിൽവെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തെങ്ങ് മുറിച്ച് മാറ്റിയ ശേഷമാണ് ഗതാഗതം പുന:സ്ഥാപിച്ചത്.

  അതേസമയം കോഴിക്കോടിൻറെ കിഴക്കൻ മലയോര മേഖലയിലെ വിവിധ ഇടങ്ങളിൽ ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണു. ഇതേത്തുടർന്ന് ഗതാഗതം തടസ്സപ്പെടുകയും വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. ഓമശ്ശേരി, കൊടിയത്തൂർ , കാരശ്ശേരി, പഞ്ചായത്തുകളിലാണ് മരം കടപുഴകി വീണത്. സംസ്ഥാന പാതയില്‍ ഓമശ്ശേരി മുടൂരില്‍ കാറിനു മുകളിലേക്ക് മരം കടപുഴകി വീണു. ഇലക്ട്രിക് പോസ്റ്റും തകര്‍ന്നു. ആര്‍ക്കും പരുക്കില്ല. ഗതാഗതം തടസ്സപ്പെട്ടു. താമരശ്ശേരി മേഖലയില്‍ വിവിധയിടങ്ങളില്‍ മരം കടപുഴകി വീണു.

  ദേശീയപാതയിൽ ഇരിങ്ങൽ മാങ്ങുൽ പാറയിൽ കൂറ്റൻ മരം കടപുഴകി ഗതാഗതം തടസ്സപ്പെട്ടു.ശക്തമായ കാറ്റിലും മഴയിലുമാണ് മരം വീണത്. ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്ന് മരം മുറിച്ചു മാറ്റി. വാഹനങ്ങൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. രണ്ട് കിലോമീറ്റർ ദൂരത്തിൽ വാഹനങ്ങൾ നിർത്തിയിടേണ്ടി വന്നു. അഞ്ച് മണിയോടെയായിരുന്നു മരം വീണത്.
  Published by:Anuraj GR
  First published: