നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Explained| ഉത്തരാഖണ്ഡ് ബിജെപിയിൽ പൊട്ടിത്തെറി: മുഖ്യമന്ത്രി റാവത് രാജിവെക്കാനുണ്ടായ അഞ്ച് കാരണങ്ങൾ അറിയാം

  Explained| ഉത്തരാഖണ്ഡ് ബിജെപിയിൽ പൊട്ടിത്തെറി: മുഖ്യമന്ത്രി റാവത് രാജിവെക്കാനുണ്ടായ അഞ്ച് കാരണങ്ങൾ അറിയാം

  2017 ൽ, ഉത്തരാഖണ്ഡ് തെരെഞ്ഞെടുപ്പിൽ 70 ൽ 56 സീറ്റും ജയിച്ചാണ് ബിജെപി ഭരണത്തിലെത്തിയത്. എന്നാൽ ഫലം പുറത്തുവന്ന ശേഷം പരിഗണിക്കപ്പെട്ട ആദ്യത്തെ അഞ്ചു പേരിൽ റാവത്തില്ലായിരുന്നു. ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണയോടെയാണ് റാവത് മുഖ്യമന്ത്രിയായി സത്യപ്തിജ്ഞ ചെയ്തത്.

  Trivendra Singh Rawat

  Trivendra Singh Rawat

  • Share this:
   ഭരണത്തിലേറി നാല് വർഷം പൂർത്തീകരിക്കാ൯ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത് രാജിവെച്ചു. മാർച്ച് 9നാണ് ഗവർണർ ബേബി റാണി മൗര്യയെ കണ്ട് റാവത് രാജി സന്നദ്ധത അറിയിച്ചത്. 2017 ൽ മുഖ്യമന്ത്രി പദം ഏറ്റെടുത്ത ഉടനെ തന്നെ ഇദ്ദേഹത്തിനെതിരെ പാർട്ടിയിൽ പടയൊരുക്കം തുടങ്ങിയിരുന്നുവെങ്കിലും കഴിഞ്ഞ ആഴ്ച്ചയാണ് കൂടുതൽ വിവാദമായത്. പാർട്ടി നേതൃത്വം കഴിഞ്ഞ ദിവസം അദ്ദേഹത്തെ ഡൽഹിയിലേക്ക് വിളിപ്പിച്ചിരുന്നു.

   പഴയ കലിപ്പ്, പുതിയ പ്രക്ഷോഭം 

   2017 ൽ, ഉത്തരാഖണ്ഡ് തെരെഞ്ഞെടുപ്പിൽ 70 ൽ 56 സീറ്റും ജയിച്ചാണ് ബിജെപി ഭരണത്തിലെത്തിയത്. എന്നാൽ ഫലം പുറത്തുവന്ന ശേഷം പരിഗണിക്കപ്പെട്ട ആദ്യത്തെ അഞ്ചു പേരിൽ റാവത്തില്ലായിരുന്നു. ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണയോടെയാണ് റാവത് മുഖ്യമന്ത്രിയായി സത്യപ്തിജ്ഞ ചെയ്തത്. 20 വർഷത്തെ ആർഎസ്എസ് അംഗമായുള്ള പരിചയവും അഭ്യന്തര മന്ത്രി അമിത് ഷായുമായുള്ള അടുത്ത ബന്ധവുമാണ് റാവതിന് അനുകൂലമായി വന്ന ഘടകങ്ങൾ. ഇത് സംസ്ഥാനത്തെ മുതിർന്ന പാർട്ടി നേതാക്കൾക്കിടയിൽ വ൯ എതിർപ്പിന് കാരണമായിത്തീർന്നിരുന്നു. പ്രത്യേകിച്ച് കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ നേതാക്കൾക്കിടയിൽ.

   Also Read- കത്തോലിക്കാ പുരോഹിതൻ സഭ വിട്ട് ബിജെപിയിലേയ്ക്ക്; പുതിയ വഴിത്തിരിവെന്ന് പുരോഹിതൻ

   റാവത്തിന് എതിർപ്പ് വരാനുണ്ടായ അഞ്ച് കാരണങ്ങൾ

   1. മുഖ്യമന്ത്രി  ത്രിവേന്ദ്ര സിംഗ് റാവത് ചില ഉദ്യോഗസ്ഥരോട് പക്ഷപാതിത്വപരമായി പെരുമാറുന്നുവെന്നാണ് സംസ്ഥാനത്തെ പ്രമുഖ മന്ത്രിമാരും എംഎൽഎമാരും ആരോപിക്കുന്നത്.

   2. സംസ്ഥാനത്ത് ഒഴിവ് വന്ന കാബിനറ്റ് പദവി നികത്തുന്ന അവസരത്തിൽ നിരവധി അർഹരായ ആളുകളെ തഴഞ്ഞതും സംസ്ഥാനത്തെ പാർട്ടി നേതൃത്വത്തെ ചൊടിപ്പിച്ചിട്ടുണ്ട്.

   3. 2020 മാർച്ച് 4 ന് ഗെയ്ർസെനെ സംസ്ഥാനത്തെ വേനൽകാല തലസ്ഥാനമായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ആഴ്ച്ച ഈ പ്രദേശത്തെ കുമാവോണിനും ഗെർവാലിനും പുറമെ മൂന്നാമത്തെ അഡ്മിനിസ്ട്രേറ്റീവ് ഡിവിഷനായി പ്രഖ്യാപിച്ചത് പ്രതിപക്ഷത്തിനും, മറ്റു മന്ത്രിമാർക്കും ഇഷ്ടപ്പെട്ടിട്ടില്ല.

   4. സംസ്ഥാന ബജറ്റ് പ്രഖ്യാപനം നടന്നു കൊണ്ടിരിക്കെ അസംബ്ലിക്കു പുറത്ത് ഗെയ്ർസെനിലെ റോഡ് വീതി കൂട്ടണമെന്നാവശ്യപ്പെട്ട് സമരം ചെയ്ത സ്ത്രീകളെ പോലീസ് ക്രൂരമായി ലാത്തി ചാർജ് ചെയ്തത് വ൯ പ്രക്ഷോഭങ്ങൾക്ക് വഴി വെച്ചിരുന്നു.

   5. 2018 ൽ ജനസേവന പരിപാടിക്കിടെ ട്രാ൯സ്ഫർ ആവശ്യപ്പെട്ട അധ്യാപികയോട് റാവത്ത് കയർത്തു സംസാരിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. പൊതു ജനങ്ങളോടുള്ള മുഖ്യമന്ത്രിയുടെ ഇത്തരം സമീപനങ്ങൾ വളരെ മോശമായ ഇമേജാണ് അദ്ദേഹത്തിന് നൽകിയിരിക്കുന്നത്.

   2000 നവംബർ 9 നാണ് ഉത്തരാഖണ്ഡ് സംസ്ഥാനം രൂപീകരിക്കപ്പെട്ടത്. ഇതുപത് വർഷത്തിനുള്ളിൽ ഒ൯പതോളം മുഖ്യമന്ത്രിമാർ സംസഥാനം ഭരിച്ചിട്ടുണ്ട്. എ൯ ഡി തിവാരി മാത്രമാണ് അഞ്ച് വർഷം പൂർത്തിയാക്കിയ സംസ്ഥാനത്തെ ഏക മുഖ്യമന്ത്രി. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് മത്സരിക്കും എന്ന് പ്രഖ്യാപിച്ച ആം ആദ്മി പാർട്ടി മുഖ്യമന്ത്രി റാവതിനെതിരെ ശക്തമായ പ്രചരണവുമായി രംഗത്തെത്തിയതും അദ്ദേഹത്തിന്റെ രാജിക്ക് കാരണമായി എന്ന് വിലയിരുത്തപ്പെടുന്നു. ബിജെപി നേതാക്കൾക്കിടയിലെ ഭിന്നിപ്പ് മുതലെടുക്കാനാണ് ആപ് ശ്രമിക്കുന്നത്. കോണ്ഗ്രസ് വിട്ട് ബിജെപി യിലെത്തിയ നേതാക്കൾക്ക് പാർട്ടിയിൽ വേണ്ടത്ര പരിഗണന ലഭിച്ചിരുന്നില്ല. ഇവർ ആപിലേക്ക് കൂട് മാറിയേക്കാ൯ സാധ്യയുണ്ടെന്നും രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
   Published by:Rajesh V
   First published:
   )}