അമരാവതി: വൈദ്യുതി കമ്പി ഓട്ടോറിക്ഷയിലേക്കു പൊട്ടിവീണ് തീപിടിച്ച് അഞ്ചു പേര് മരിച്ചു. ഇവര്‍ സഞ്ചരിച്ച ഓട്ടോറിക്ഷയിലേക്ക് വൈദ്യുതി കമ്പി പൊട്ടി വീണ് തീപിടിക്കുകയായിരുന്നു. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് ദാരുണ സംഭവം ഉണ്ടായത്. കര്‍ഷകത്തൊഴിലാളികളുമായി പോയ ഓട്ടോ വൈദ്യുതിത്തൂണില്‍ ഇടിച്ചാണ് അപകടമുണ്ടായത്. മൂന്നു പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വൈദ്യുതി വകുപ്പിലെ ജീവനക്കാര്‍ വൈദ്യുതിബന്ധം വിച്ഛേദിച്ചു. വാഹനത്തിനുള്ളില്‍ തന്നെ തൊഴിലാളികള്‍ വെന്തുമരിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. Also Read-കര്‍ഷകത്തൊഴിലാളികളുമായി പോയ ഓട്ടോ വൈദ്യുതിത്തൂണില്‍ ഇടിച്ചാണ് അപകടമുണ്ടായത്.
Accident | ബൈക്ക് കാറുമായി കൂട്ടിയിടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു; അപകടം ബൈക്കിന്റെ ലോണടച്ചു മടങ്ങവേ കോട്ടയം: എരുമേലിയില്‍ ബൈക്ക് അപകടത്തില്‍ രണ്ടു യുവാക്കള്‍ മരിച്ചു. പ്ലാച്ചേരി സ്വദേശി രാഹുല്‍ സുരേന്ദ്രന്(23), പൊന്തന്‍പുഴ വളകൊടി ചതുപ്പ് സ്വദേശി ശ്യാം സന്തോഷ് (29) എന്നിവരാണ് മരിച്ചത്. ബൈക്കിന്റെ ലോണ്‍ അടച്ച് മടങ്ങവേയായിരുന്നു അപകടം. ശ്യാം സന്തോഷ് സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചിരുന്നു. പരിക്കേറ്റ രാഹുലിനെ കോട്ടയം മെഡിക്കല്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ഇന്നലെ രത്രി പതിനൊന്നു മണിയോടെ രാഹുലും മരിക്കുകയായിരുന്നു. എരുമേലി റാന്നി സംസ്ഥാനപാതയില്‍ ഇന്നലെ രാത്രി ഒന്‍പതു മണിയോടെയായിരുന്നു അപകടം.
റാന്നി നിലക്കല്‍ ഭദ്രാസനം ബിഷപ്പ് സഞ്ചരിച്ചിരുന്ന ഇന്നോവയിലേക്ക് ഇടിച്ചു കയറിയ നിലയിലായിരുന്നു ബൈക്ക്. കരിങ്കല്‍കെട്ട് പണിക്കാരായിരുന്നു മരണപ്പെട്ട യുവാക്കള്‍. ശ്യാമിന്റെ മൃതദേഹം കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലും രാഹുലിന്റേത് കോട്ടയം മെഡിക്കല്‍ കോളേജിലും. എരുമേലി പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.