മുംബൈ: മുംബൈയില്‍ അഞ്ചുവയസുകാരിയെ അജ്ഞാതന്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊന്നു. മാഹിം എല്‍ജെ റോഡിലെ കുടിലില്‍ മാതാപിതാക്കള്‍ക്കും മൂന്ന് സഹോദരങ്ങള്‍ക്കുമൊപ്പം ഉറങ്ങുകയായിരുന്ന കുട്ടിയെയാണ് തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയത്.
കുട്ടിയെ കാണാനില്ലെന്ന പരാതിയുമായി രക്ഷിതാക്കള്‍ പൊലീസിനെ സമീപിച്ചതിനു പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് സമീപത്തെ റോഡരികില്‍ നിന്നും മൃതദേഹം കണ്ടെത്തുന്നതെന്ന് മുംബൈ പൊലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ വിക്രം പറഞ്ഞു. പെണ്‍കുട്ടി ലൈംഗിക പീഡനത്തിനു ഇരയായിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
Also Read: ലോറി വഴിമാറി ഓടി; നികുതി വകുപ്പ് ചുമത്തിയ 18.9 ലക്ഷം പിഴ കോടതിയിലെത്തിയപ്പോള്‍ 5,000
സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണെന്നും കുറ്റകൃത്യത്തിനു പിന്നില്‍ ഒരാള്‍ മാത്രമാണെന്നാണ് പ്രാഥമിക നിഗമനമെന്നും കമ്മീഷണര്‍ പറയുന്നു. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണെന്നും പൊലീസ് അറിയിച്ചു.
ഇന്ത്യയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ ലൈംഗികാതിക്രമങ്ങള്‍ വര്‍ധിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടെയാണ് മുംബൈയിലെ അഞ്ച് വയസുകാരിയുടെ മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Child abuse, Minor rape case, Pocso, Rape case