നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • Demonetisation | നോട്ട് നിരോധനത്തിന്റെ അഞ്ചാം വാര്‍ഷികം; പണമിടപാടുകള്‍ കുറഞ്ഞു, കള്ളപ്പണവും നികുതിവെട്ടിപ്പും തുടരുന്നു

    Demonetisation | നോട്ട് നിരോധനത്തിന്റെ അഞ്ചാം വാര്‍ഷികം; പണമിടപാടുകള്‍ കുറഞ്ഞു, കള്ളപ്പണവും നികുതിവെട്ടിപ്പും തുടരുന്നു

    രാജ്യത്ത് കഴിഞ്ഞ 7 വര്‍ഷത്തിനുള്ളില്‍ വസ്തു വാങ്ങിയവരില്‍ 70% പേര്‍ വിലയുടെ ഒരു ഭാഗം പണമായി തന്നെ അടച്ചതായാണ് കാണുന്നത്.

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • Share this:
      നോട്ട് നിരോധനം (Demonetization) പ്രഖ്യാപിച്ച് 5 വര്‍ഷം പിന്നിടുമ്പോൾ ഇന്ത്യയില്‍ ഡിജിറ്റല്‍ ഇടപാടുകളുടെ (Digital Transactions) ഉപയോഗം കോവിഡ്-19 മഹാമാരിയെ (Covid 19 pandemic) തുടർന്ന് കുത്തനെ ഉയർന്നു. എങ്കിലും വസ്തു ഇടപാടുകള്‍, പലചരക്ക് സാധനങ്ങള്‍ വാങ്ങല്‍, സേവനങ്ങള്‍ക്കുള്ള പ്രതിഫലം നല്‍കല്‍ എന്നിവയ്ക്കായി ഇപ്പോഴും പണത്തിന്റെ ഉപയോഗം (Cash transactions) വ്യാപകമാണെന്ന് ലോക്കല്‍ സര്‍ക്കിൾ സര്‍വേ ഫലം വ്യക്തമാക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ (Prime Minister Narendra Modi) നേതൃത്വത്തിലുള്ള സര്‍ക്കാര്‍ 2016 നവംബര്‍ 8ന് ഒരു അടിയന്തര പ്രഖ്യാപനത്തിലൂടെ 1000, 500 രൂപ നോട്ടുകള്‍ അസാധുവാക്കിയതോടെയാണ് രാജ്യത്ത് 'നോട്ട് നിരോധനം' (Note Ban) നിലവില്‍ വന്നത്.

      (Image: Local Circles)


      ലോക്കല്‍ സര്‍ക്കിളിന്റെ സര്‍വേ റിപ്പോർട്ട് അനുസരിച്ച് കഴിഞ്ഞ 12 മാസത്തിനുള്ളില്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിന് പണം ഉപയോഗിച്ചവരില്‍ 95% പേരും പലചരക്ക് സാധനങ്ങള്‍ വാങ്ങുന്നതിനും ഭക്ഷണം കഴിക്കുന്നതിനും ഫുഡ് ഡെലിവറിയ്ക്ക് പണം നൽകുന്നതിനുമാണ് പണം ഉപയോഗിച്ചത്.

      അതുപോലെ, ഈ കാലയളവില്‍ സേവനങ്ങള്‍ക്കായി പണം ഉപയോഗിച്ചവരില്‍, 4ല്‍ 3 പേരും വീട്ടുജോലിക്കാർക്കും വീട്ടിലെ അറ്റകുറ്റപ്പണികള്‍ അല്ലെങ്കില്‍ സൗന്ദര്യം/മുടിമുറിക്കല്‍ തുടങ്ങിയ സേവനങ്ങള്‍ക്കുമാണ് പണം നൽകിയിട്ടുള്ളത്.

      കമ്മ്യൂണിറ്റി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ലോക്കല്‍ സര്‍ക്കിളിന്റെ സര്‍വേയിൽ ഇന്ത്യയിലെ 388ലധികം ജില്ലകളില്‍ നിന്ന് 36,000-ത്തിലധികം ആളുകൾ പങ്കെടുത്തു. ഇതില്‍ 44% പേര്‍ ടയര്‍ 1 ജില്ലകളിൽ നിന്നും, 33% ടയര്‍ 2 ജില്ലകളിൽ നിന്നും, 23% പേർ ടയർ 3, 4 വിഭാഗങ്ങളായ റൂറല്‍ ജില്ലകളിലും നിന്നുമുള്ളവരാണ്.

      മൂന്നില്‍ രണ്ട് ഇന്ത്യക്കാര്‍ക്കും, പണമിടപാടുകള്‍ ഇപ്പോള്‍ അവരുടെ മൊത്തം ഇടപാടുകളുടെ 25% ല്‍ താഴെയാണെന്ന് കണ്ടെത്തി. കൂടാതെ, മുന്‍ വര്‍ഷങ്ങളിലെ കണക്കുകൾ താരതമ്യം ചെയ്താല്‍, കഴിഞ്ഞ 12 മാസത്തിനുള്ളില്‍ ഏകദേശം 20% ഇന്ത്യക്കാര്‍ തങ്ങളുടെ പണമിടപാടുകള്‍ കുറച്ചതായും സർവ്വേയിൽ നിന്ന് വ്യക്തമാണ്.

      വസ്തു ഇടപാടുകളിലെ കള്ളപ്പണം

      വസ്തുക്കൾ വാങ്ങുന്നതിനും വില്‍ക്കുന്നതിനും പണം ഇപ്പോഴും വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്നാണ് ലോക്കല്‍ സര്‍ക്കിൾ റിപ്പോർട്ട് വെളിപ്പെടുത്തുന്നത്. ആകെ വിൽപ്പന മൂല്യത്തിന്റെ ഒരു ചെറിയ തുകയിലായിരിക്കും വസ്തുവിന്റെ രജിസ്ട്രേഷന്‍ നടത്തുന്നത്. അതുവഴി നികുതി വെട്ടിപ്പ് നടത്തുന്നു.

      (Image: Local Circles)


      മൊത്തത്തില്‍, കഴിഞ്ഞ 7 വര്‍ഷത്തിനുള്ളില്‍ ഒരു വസ്തു വാങ്ങിയവരില്‍ 70% പേര്‍ വിലയുടെ ഒരു ഭാഗം പണമായി തന്നെ അടച്ചു. അതായത്, 16% പേർ തുകയുടെ പകുതിയിലധികം പണമായി അടച്ചു. സര്‍വേയിലെ ഇത് സംബന്ധിച്ച ചോദ്യത്തിന് 8,920 പ്രതികരണങ്ങളാണ് ലഭിച്ചത്.

      പണമിടപാടുകള്‍ 25%ല്‍ താഴെ

      സര്‍വേയില്‍ പങ്കെടുത്തവരോട് കഴിഞ്ഞ 12 മാസങ്ങളില്‍ രസീതില്ലാതെ നടത്തിയ ശരാശരി പ്രതിമാസ വാങ്ങലുകളുടെ ശതമാനത്തെക്കുറിച്ച് ചോദിച്ചു. പ്രതികരണമായി, 56% പൗരന്മാര്‍ പറഞ്ഞത്, അവരുടെ പ്രതിമാസ വാങ്ങലുകളില്‍ '5-25%' രസീത് ഇല്ലാതെയാണ് എന്നാണ്. 15% പേര്‍ ഇത് '25-50%' ആണെന്നും മറ്റൊരു 15% പേര്‍ ഇത് '50-100%'' ആണെന്നും പറഞ്ഞു.

      (Image: Local Circles)


      ഇതിനര്‍ത്ഥം, മൂന്നില്‍ രണ്ട് ഇന്ത്യക്കാര്‍ക്ക്, അവരുടെ മൊത്തം ഇടപാടുകളുടെ 25% ല്‍ താഴെയാണ് ഇപ്പോള്‍ പണമിടപാടുകള്‍ നടത്തുന്നതെന്നാണ്. സര്‍വേയിലെ ഈ ചോദ്യത്തിന് 9,082 പ്രതികരണങ്ങളാണ് ലഭിച്ചത്.

      ഡിജിറ്റല്‍ പേയ്മെന്റുകളുടെ വർദ്ധനവ്

      2019ലെയും 2020ലെയും സമാനമായ സര്‍വേ ഫലങ്ങളുമായി ഈ കണ്ടെത്തലിനെ താരതമ്യം ചെയ്ത ശേഷം, 2019ല്‍ 27% പൗരന്മാരും 2020ല്‍ 14% പേരും '50-100%' അവരുടെ പ്രതിമാസ വാങ്ങലുകള്‍ രസീതില്ലാതെയാണ് നടത്തിയതെന്ന് കണ്ടെത്തി. എന്നാൽ ഈ വര്‍ഷം, അതായത് 2021ല്‍ ഇത് 15% ആണ്. കഴിഞ്ഞ 12 മാസത്തിനുള്ളില്‍ രസീത് കൂടാതെയുള്ള പ്രതിമാസ വാങ്ങലുകളില്‍ ഭൂരിഭാഗവും നടത്തിയ പൗരന്മാരുടെ എണ്ണത്തില്‍ ഏകദേശം 20% കുറവുണ്ടായിട്ടുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

      (Image: Local Circles)


      പലചരക്ക്, ഭക്ഷണം, ഭക്ഷണവിതരണം എന്നിവയ്ക്കായി പണം ഉപയോഗിക്കുന്നവർ

      സര്‍വേയിലെ ഈ ചോദ്യം, കഴിഞ്ഞ 12 മാസത്തിനുള്ളില്‍, ഏത് വിഭാഗത്തിലുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് വേണ്ടിയാണ് പൗരന്മാര്‍ - പണമായി ചെലവഴിക്കുകയോ പണം നല്‍കുകയോ ചെയ്തതെന്ന് മനസിലാക്കാന്‍ വേണ്ടിയുള്ളതായിരുന്നു. മൊത്തത്തില്‍, കഴിഞ്ഞ 12 മാസത്തിനുള്ളില്‍ പര്‍ച്ചേസുകള്‍ക്കായി പണം ഉപയോഗിച്ചവരില്‍ 95% പേരും പലചരക്ക് സാധനങ്ങള്‍ക്കും ഭക്ഷണം കഴിക്കുന്നതിനും ഫുഡ് ഡെലിവറികള്‍ക്കുമായി പണം നല്‍കിയിട്ടുണ്ട്. സര്‍വേയിലെ ഈ ചോദ്യത്തിന് 9,180 പ്രതികരണങ്ങള്‍ ലഭിച്ചു.

      (Image: Local Circles)


      ഗാഡ്ജെറ്റുകള്‍ വാങ്ങാന്‍ പണം ഉപയോഗിക്കുന്നവർ

      സർവ്വേയിൽ പങ്കെടുത്തവർ നല്‍കിയ കാരണങ്ങള്‍ മുന്‍ഗണനാ ക്രമത്തില്‍ വിലയിരുത്തിയാല്‍, കഴിഞ്ഞ 12 മാസത്തിനിടെ 95% പേര്‍ 'പലചരക്ക് സാധനങ്ങള്‍ വാങ്ങുന്നതിനും, ഭക്ഷണം കഴിക്കുന്നതിനും ' പണം ഉപയോഗിച്ചതായും; 13% ആളുകള്‍ 'സ്മാര്‍ട്ട്ഫോണ്‍, ലാപ്ടോപ്പ് മുതലായ ഗാഡ്ജെറ്റുകള്‍ വാങ്ങുന്നതിന്' പണം ഉപയോഗിച്ചതായും കണ്ടെത്തി. 11% ആളുകള്‍ 'വസ്തു, ആഭരണങ്ങള്‍, ഉപയോഗിച്ച വാഹനം' തുടങ്ങിയ വിലപിടിപ്പുള്ള വസ്തുക്കള്‍ വാങ്ങുന്നതിനായി പണം ഉപയോഗിച്ചതായും കണ്ടെത്തി.

      (Image: Local Circles)


      പണമിടപാട് നടത്തുന്ന മറ്റ് സേവനങ്ങൾ

      കഴിഞ്ഞ 12 മാസത്തിനുള്ളില്‍ ഏത് വിഭാഗത്തിലുള്ള സേവനങ്ങള്‍ക്കാണ് ആളുകൾ പണം നല്‍കിയതെന്ന് മനസിലാക്കാനുള്ള ചോദ്യങ്ങളുമുണ്ടായിരുന്നു ഇക്കൂട്ടത്തിൽ. അതിന് മറുപടിയായി, 20% പേര്‍ ''വീട്ട് ജോലിക്കാരുടെ ശമ്പളം'', 1% പേര്‍ ''യാത്ര'', 19% പേര്‍ ''വ്യക്തിഗത സേവനങ്ങള്‍ അല്ലെങ്കില്‍ വീട് നന്നാക്കല്‍ മുതലായ'' ആവശ്യങ്ങൾക്ക് പണമാണ് നല്‍കിയത്.

      (Image: Local Circles)


      4ല്‍ 3 പേരും വീട്ടു ജോലിക്കാർ, വീടിന്റെ അറ്റകുറ്റപ്പണികള്‍, സൗന്ദര്യം അല്ലെങ്കില്‍ മുടിമുറിക്കല്‍ തുടങ്ങിയ സേവനങ്ങള്‍ക്കായി പണ ഇടപാടുകള്‍ നടത്തിയതായി സര്‍വേ കണ്ടെത്തി. സര്‍വേയിലെ ഈ ചോദ്യത്തിന് 8,927 പ്രതികരണങ്ങളാണ് ലഭിച്ചത്.
      Published by:Naveen
      First published:
      )}