അഞ്ചു വർഷം തടവും ഒരു കോടി രൂപ പിഴയും; വായു മലിനീകരണം ഉണ്ടാക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ നൽകാൻ ഓർഡിനൻസ്

രാഷ്ട്രപതിയുടെ അംഗീകാരത്തിനു ശേഷം ബുധനാഴ്ച രാത്രിയാണ് ഓർഡിനൻസ് പുറപ്പെടുവിച്ചത്

News18 Malayalam
Updated: October 29, 2020, 2:51 PM IST
അഞ്ചു വർഷം തടവും ഒരു കോടി രൂപ പിഴയും; വായു മലിനീകരണം ഉണ്ടാക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ നൽകാൻ ഓർഡിനൻസ്
Delhi
  • Share this:
രാജ്യം നേരിടുന്ന വലിയ പ്രശ്നമായ വായു മലിനീകരണം അഞ്ച് വർഷം വരെ തടവും ഒരു കോടി രൂപ വരെ പിഴയും ലഭിക്കുന്ന കുറ്റമാക്കാൻ ഓർഡിനൻസ് പുറപ്പെടുവിച്ചു കേന്ദ്രസർക്കാർ. രാഷ്ട്രപതിയുടെ അംഗീകാരത്തിനു ശേഷം ബുധനാഴ്ച രാത്രിയാണ് ഓർഡിനൻസ് പുറപ്പെടുവിച്ചത്.

രാജ്യ തലസ്ഥാനത്തും (എൻ‌സി‌ആർ) ദില്ലി, ഹരിയാന, പഞ്ചാബ്, ഉത്തർപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിലുമായി വായു ഗുണനിലവാര മാനേജ്മെൻറ് കമ്മീഷൻ രൂപീകരിക്കാനും തീരുമാനിച്ചു. 18 അംഗ കമ്മീഷന് നേതൃത്വം നൽകുന്നത് മുഴുവൻ സമയ ചെയർപേഴ്‌സണാണ്. അദ്ദേഹം സർക്കാരിന്റെ സെക്രട്ടറിയോ അല്ലെങ്കിൽ ഒരു സംസ്ഥാനത്തിന്റെ ചീഫ് സെക്രട്ടറിയോ ആയിരിക്കും.

Also Read പ്രതി പൂവൻ കോഴി! കോഴിപ്പോര് തടയാൻ ശ്രമിച്ചപ്പോൾ പോലീസ് ഉദ്യോഗസ്ഥനെ കോഴി കൊലപ്പെടുത്തി

കമ്മീഷനിലെ 18 അംഗങ്ങളിൽ 10 പേർ ബ്യൂറോക്രാറ്റുകളും മറ്റുള്ളവർ ഈ മേഖലയിലെ വിദഗ്ധരും ആക്ടിവിസ്റ്റുകളും ആയിരിക്കണം. പരിസ്ഥിതി മന്ത്രിയുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റിയിൽ മറ്റ് മൂന്ന് മന്ത്രിമാരും കാബിനറ്റ് സെക്രട്ടറിയും ഉണ്ടാകും. ഇവരാകും മൂന്ന് വർഷത്തേക്കുള്ള കമ്മീഷൻ അംഗങ്ങളെ നിയമിക്കുക.

വായു മലിനീകരണം നിരീക്ഷിക്കൽ, നിയമങ്ങൾ നടപ്പിലാക്കൽ, ഗവേഷണം എന്നീ മൂന്ന് മേഖലകളാണ് കമ്മീഷൻ പ്രധാനമായും പരിശോധിക്കേണ്ടത്. മൂന്ന് മേഖലകളിലേക്കും കമ്മീഷൻ ഉപസമിതികൾ രൂപീകരിക്കും.
Published by: user_49
First published: October 29, 2020, 2:50 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading