• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

മണ്ഡലത്തില്‍ ഫ്‌ലക്‌സില്‍ പടം വെച്ചതിന് വിവാദം നടക്കുമ്പോള്‍ വയനാടിന്റെ എംപി എവിടെയായിരുന്നു?

വയനാട്ടില്‍ ഫ്‌ലെക്‌സ് വിവാദം ചൂടുപിടിക്കുമ്പോള്‍ അമേഠിയെ കൈവിടില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് രാഹുല്‍ ഗാന്ധി

news18
Updated: July 10, 2019, 11:03 PM IST
മണ്ഡലത്തില്‍ ഫ്‌ലക്‌സില്‍ പടം വെച്ചതിന് വിവാദം നടക്കുമ്പോള്‍ വയനാടിന്റെ എംപി എവിടെയായിരുന്നു?
rahul-gandhi
  • News18
  • Last Updated: July 10, 2019, 11:03 PM IST IST
  • Share this:
വയനാട്ടിലെ ഫ്‌ലെക്‌സ് വിവാദം വലിയ ചര്‍ച്ചയായി മാറിക്കഴിഞ്ഞു. എന്നാല്‍ ഇതൊന്നുമറിയാതെ, തോറ്റ മണ്ഡലത്തില്‍ സജീവമാകുന്ന തിരക്കിലാണ് രാഹുല്‍ ഗാന്ധി. അമേഠിയെ കൈവിടില്ലെന്നായിരുന്നു ഇന്ന് അവിടെയെത്തിയ രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനം. അമേഠി തനിക്ക് വീടും കുടുംബവുമാണെന്നും അദ്ദേഹം പാര്‍ട്ടി കമ്മിറ്റിയില്‍ പറഞ്ഞതായി സംസ്ഥാന മുന്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ നദീം അഷ്‌റഫ് ജയ്‌സി വ്യക്തമാക്കി.

അമേഠിയിലെ വികസം തടസപ്പെടില്ല. താന്‍ വയനാട്ടിലെ എം.പിയാണെങ്കിലും അമേഠിയുമായുള്ള ബന്ധം മൂന്നു പതിറ്റാണ്ടിലേറെയായി ഉള്ളതാണ്. അമേഠിക്കുവേണ്ടി ഡല്‍ഹിയില്‍ താന്‍ പോരാടുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞതായി പാര്‍ട്ടി നേതാക്കള്‍ വ്യക്തമാക്കുന്നു.

രാഹുലിനെ മുഖ്യാതിഥിയാക്കി ഫ്ളക്സ് അടിച്ച വിവാദം; ഒഴിവാക്കിയിരുന്നെങ്കില്‍ എന്താകുമായിരുന്നു?

തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ജനങ്ങള്‍ തന്റെയൊപ്പം ഉണ്ടായിരുന്നെങ്കിലും പ്രാദേശികനേതാക്കളുടെ പ്രവര്‍ത്തനത്തിലെ പോരായ്മ തോല്‍വിക്ക് കാരണമായി രാഹുല്‍ പറഞ്ഞതായാണ് സൂചന. അതേസമയം അമേഠിയില്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം ദുര്‍ബലമായിരുന്നുവെന്ന പരാതിയും പ്രവര്‍ത്തകര്‍ രാഹുലിനോട് പറഞ്ഞിട്ടുണ്ട്. ചില കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബിജെപിക്കുവേണ്ടി പ്രവര്‍ത്തിച്ചതായും ആരോപണമുണ്ട്. മണ്ഡലത്തിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ ബൂത്ത് പ്രസിഡന്റുമാര്‍ ഉള്‍പ്പടെയുള്ളവരുടെ യോഗമാണ് രാഹുല്‍ വിളിച്ചുചേര്‍ത്തത്.

ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അമേത്തിയിലും വയനാട്ടിലും രാഹുല്‍ ഗാന്ധി ജനവിധി തേടിയിരുന്നു. അമേഠിയില്‍ കേന്ദ്രമന്ത്രിയായിരുന്ന സ്മൃതി ഇറാനിയോട് 55000-ല്‍പ്പരം വോട്ടുകള്‍ക്ക് തോറ്റപ്പോള്‍ വയനാട്ടില്‍ നാലുലക്ഷത്തിലേറെ വോട്ടുകള്‍ക്ക് രാഹുല്‍ ഗാന്ധി ജയിക്കുകയായിരുന്നു. 2004 മുതല്‍ അമേഠിയെ ലോക്‌സഭയില്‍ പ്രതിനിധീകരിച്ചിരുന്ന രാഹുല്‍ ഗാന്ധി തോല്‍വി ഭയന്നാണ് വയനാട്ടില്‍ക്കൂടി മത്സരിച്ചതെന്ന് എതിരാളികള്‍ പരിഹസിച്ചിരുന്നു. എം.പിയായിരുന്ന കാലത്ത് അമേഠിയെ രാഹുല്‍ വേണ്ടവിധം പരിഗണിച്ചിരുന്നില്ലെന്നും അവിടെയെത്തിയിരുന്നത് വിരളമായിട്ടാണെന്നും ബിജെപി ആരോപണം ഉന്നയിച്ചിരുന്നു.

അമേഠിയിൽ നിന്നു പാഠം പഠിക്കേണ്ടതാര്? രാഹുൽ ഗാന്ധിയോ കേരളത്തിലെ ബി ജെ പിയോ?അതേസമയം 2014ല്‍ രാഹുലിനോട് തോറ്റെങ്കിലും രാജ്യസഭയിലൂടെ കേന്ദ്രമന്ത്രിയായ സ്മൃതി ഇറാനി കൃത്യമായ ഇടവേളകളില്‍ അമേഠി സന്ദര്‍ശിക്കുകയും വികസനപ്രവര്‍ത്തനങ്ങളില്‍ ഇടപെടുകയും ചെയ്തിരുന്നു. ചിട്ടയായ ഈ പ്രവര്‍ത്തനങ്ങളാണ് ഇത്തവണ രാഹുല്‍ ഗാന്ധിക്കുമേല്‍ സ്മൃതി ഇറാനിക്ക് വന്‍ ജയം സമ്മാനിച്ചതെന്നും രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു.

എന്നാല്‍ വയനാട്ടില്‍ രാഷ്ട്രീയ എതിരാളികള്‍ ഒരുക്കുന്ന ഫ്‌ലെക്‌സ് കെണിയെ ഏതുവിധത്തില്‍ രാഹുല്‍ നേരിടുമെന്ന് ഉറ്റുനോക്കുകയാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍. നിരന്തരം പരിപാടികളില്‍ രാഹുലിന്റെ പേരും ഫ്‌ലെക്‌സും വെച്ചശേഷം എം.പി മണ്ഡലത്തില്‍ സജീവമല്ലെന്ന പ്രചാരണമാണ് ഇടതുമുന്നണി ലക്ഷ്യമിടുന്നതെന്നാണ് സൂചന.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: July 10, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍