• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

പൈലറ്റിന് സുഖമില്ല; വിമാനം അനന്തമായി വൈകുന്നു

news18india
Updated: August 1, 2018, 9:34 AM IST
പൈലറ്റിന് സുഖമില്ല; വിമാനം അനന്തമായി വൈകുന്നു
news18india
Updated: August 1, 2018, 9:34 AM IST
മംഗലാപുരം: മംഗലാപുരത്ത് നിന്ന് ദുബായിലേക്കുള്ള സ്പൈസ് ജെറ്റ് വിമാനം അനിശ്ചിതമായി വൈകുന്നു. ചൊവ്വാഴ്ച രാത്രി 12 മണിക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനം ഇതുവരേയും പുറപ്പെട്ടില്ല. പൈലറ്റിന് സുഖമില്ലെന്നാണ് സ്പൈസ് ജെറ്റിന്‍റെ വിശദീകരണം. വിമാനം വൈകിയതു മൂലം 187ഓളം യാത്രക്കാരാണ് വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്നതെന്ന് യാത്രക്കാരിൽ ഒരാളായ ഉണ്ണിക്കൃഷ്ണൻ ന്യൂസ് 18നോട് പറഞ്ഞു.

ചൊവ്വാഴ്ച വൈകുന്നേരം ഏഴുമണിക്ക് ചെക്ക് ഇൻ ചെയ്തവരാണ് ഇപ്പോഴും വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്നത്. രാത്രി 12.45ന് പോകേണ്ട വിമാനം രാവിലെ അഞ്ചരയ്ക്ക് ആദ്യം ഷെഡ്യൂൾ ചെയ്തെങ്കിലും പിന്നീട് വൈകുന്നേരം ആറരയിലേക്ക് മാറ്റുകയായിരുന്നു. വിമാനം വൈകുന്നതിന് കാരണം അന്വേഷിച്ചപ്പോൾ പൈലറ്റിന് സുഖമില്ലെന്ന മറുപടിയാണ് യാത്രക്കാർക്ക് ലഭിച്ചത്.

ജയ്പൂരിൽ നിന്നുള്ള പുതിയ ക്രൂ മംഗലാപുരത്ത് എത്തിയതിനു ശേഷമായിരിക്കും വിമാനം യാത്ര പുറപ്പെടുക.
First published: August 1, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍