• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

 ജീവനക്കാരിയോട് കോൺഗ്രസ് എം.എൽ.എ മോശമായി പെരുമാറിയെന്ന് എയർ ഇന്ത്യ

ഛത്തീസ്ഗഡില്‍ നിന്നുള്ള വിനോദ് ചന്ദ്രകറിനെതിരെയാണ് ആരോപണമുയർന്നിരിക്കുന്നത്.

news18-malayalam
Updated: September 11, 2019, 9:32 PM IST
 ജീവനക്കാരിയോട് കോൺഗ്രസ് എം.എൽ.എ മോശമായി പെരുമാറിയെന്ന് എയർ ഇന്ത്യ
Air-India
news18-malayalam
Updated: September 11, 2019, 9:32 PM IST
റായ്പൂര്‍: എയര്‍ ഇന്ത്യ ജീവനക്കാരിയോട് കോണ്‍ഗ്രസ് എംഎല്‍എ മോശമായി പെരുമാറിയെന്നു പരാതി. ഛത്തീസ്ഗഡില്‍ നിന്നുള്ള വിനോദ് ചന്ദ്രകറിനെതിരെയാണ് ആരോപണമുയർന്നിരിക്കുന്നത്. വൈകിയെത്തിയതിനെ തുടർന്ന് വിമാനത്തിൽ കയറുന്നത് തടഞ്ഞതിനാണ് എം.എൽ.എ ജീവനക്കാരിയോട് മോശമായി പെരുമാറിയത്. ഈ മാസം ഏഴിന് റായിപുർ വിമാനത്താവളത്തിലായിരുന്നു സംഭവം.

വിമാനം പുറപ്പേടേണ്ട സമയം ആയപ്പോൾ അഞ്ച് പേർ മാത്രമാണ് എത്താതിരുന്നത്.  5.36 ന് ബോഡിംഗ് പൂർത്തിയാക്കി. എന്നാൽ  6.12 ന് ശേഷമാണ് എംഎല്‍എ ചെക്ക് ഇൻ ചെയ്യാൻ എത്തിയത്. ഇതോടെ എം.എൽ.എയ്ക്ക് ബോഡിംഗ് പാസ് നൽകാൻ ജീവനക്കാരി തയാറായില്ല.  വിമാനം 6 .30 ന് തന്നെ പുറപ്പെട്ടെന്നും എയർ ഇന്ത്യ അധികൃതർ വ്യക്തമാക്കുന്നു.

അതേസമയം ആരോപണങ്ങൾ നിഷേധിച്ച്  എം.എൽ.എയും രംഗത്തെത്തിയിട്ടുണ്ട്. എം.എൽ.എ എന്ന നിലയിൽ ഒരാളോട് എങ്ങനെ പെരുമാറണമെന്ന് തനിക്ക് അറിയാമെന്ന് വാർത്താ ഏജൻസിയായ എ.എൻ.ഐയോട് വിനോദ് പറഞ്ഞു.

5.30-ന് താൻ വിമാനത്താവളത്തിൽ എത്തി. രണ്ടു തവണയാണ് ബാഗുകൽ പരിശോധിച്ചത്. അതൊക്കെ കഴിച്ച് 6.5-ന് അവസാന ഗേറ്റിലെത്തി. എന്നാൽ അവിടെയുണ്ടായിരുന്ന വനിതാ ജീവനക്കാരി അകത്തേക്ക് പ്രവേശിക്കാൻ അനുവദിച്ചില്ല. സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ ജീവനക്കാരിയുടെ പരാതി തെറ്റാണെന്ന് മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു.

Also Read കൊൽക്കത്തയിൽ നിന്ന് നേരിട്ട് ദുബായിലേക്ക് പറക്കാം; പുതിയ സേവനവുമായി എയർ ഇന്ത്യ

First published: September 11, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...