നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ലോക്ക് ഡൗൺ കഴിഞ്ഞാലും ട്രെയിൻ, വിമാന സർവീസുകൾ ആരംഭിക്കാൻ വൈകും; കുടിയേറ്റ തൊഴിലാളികളെ നാട്ടിലെത്തിക്കാൻ സൗകര്യമൊരുക്കും; കേന്ദ്രം

  ലോക്ക് ഡൗൺ കഴിഞ്ഞാലും ട്രെയിൻ, വിമാന സർവീസുകൾ ആരംഭിക്കാൻ വൈകും; കുടിയേറ്റ തൊഴിലാളികളെ നാട്ടിലെത്തിക്കാൻ സൗകര്യമൊരുക്കും; കേന്ദ്രം

  ഒറ്റപ്പെട്ടുപോയ കുടിയേറ്റ തൊഴിലാളികള്‍ക്കായി തിരുവനന്തപുരം മുതല്‍ ഭുവനേശ്വര്‍ വരെ നോണ്‍ സ്‌റ്റോപ് തീവണ്ടി അനുവദിക്കാനുള്ള സാധ്യതയുമുണ്ട്.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   ന്യൂഡൽഹി: കോവിഡ് വ്യാപനം തടയുന്നതിനായി രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ നീക്കിയാലും ട്രെയിൻ,വ്യോമഗതാഗതം ഉടൻ പുനരാരംഭിക്കില്ലെന്ന് കേന്ദ്ര സർക്കാർ. 40 ദിവസം നീണ്ട ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ മെയിൽ അവസാനിക്കും. അതേസമയം മറ്റിടങ്ങളിൽ‌ കുടുങ്ങിപ്പോയ കുടിയേറ്റ തൊഴിലാളികളെ നാട്ടിലെത്തിക്കാൻ പ്രത്യേക സൗകര്യമൊരുക്കുമെന്നും കേന്ദ്രം അറിയിച്ചിട്ടുണ്ട്.

   മെയ് 15നു ശേഷമേ വ്യോമ ഗതാഗതം പുനരാരംഭിക്കാൻ കഴിയുകയുള്ളൂവെന്ന് പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിമാരുടെ യോഗത്തിൽ തീരുമാനിച്ചതായി ഒരു കേന്ദ്രമന്ത്രി പറഞ്ഞതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

   വനിതാ ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനി, വ്യോമയാന മന്ത്രി ഹര്‍ദീപ് പുരി തുടങ്ങിയവരും ചര്‍ച്ചയിലുണ്ടായിരുന്നു. യോഗത്തിനു ശേഷം ഇവർ പ്രധാനമന്ത്രിയുമായി നടത്തുന്ന കൂടിക്കാഴ്ചയിലേ അന്തിമ തീരുമാനമുണ്ടാകൂ.വിമാനങ്ങൾ പാർക്കു ചെയ്യുന്നത് അധിക ചെലവാണെന്ന് വ്യോമയാന മന്ത്രി യോഗത്തിൽ പറഞ്ഞതായാണ് വിവരം.

   അതേസമയം അന്താരാഷ്ട്ര സർവീസുകൾക്കുള്ള ബുക്കിംഗ് എയർ ഇന്ത്യ 2020 ജൂൺ ഒന്നു മുതൽ ആരംഭിക്കുമെന്നും ചില ആഭ്യന്ത്ര സർവീസുകൾ 2020 മെയ് നാല് മുതൽ ആരംഭിക്കുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ വ്യോമ , റെയിൽ ഗതാഗതം എന്നാരംഭിക്കുമെന്ന് കൃത്യമായി അറിയിച്ചിട്ടില്ല.

   You may also like:പൊതുസ്ഥലത്ത് മലമൂത്രവിസര്‍ജനം നടത്തിയാൽ 500 രൂപ പിഴ; ക്യൂ തെറ്റിച്ചാലും പിഴയൊടുക്കണം
   [NEWS]
   വിദേശനിക്ഷേപ ചട്ടത്തില്‍ ഭേദഗതി; കേന്ദ്രത്തിന്​ നന്ദി അറിയിച്ച്‌​ രാഹുല്‍ ഗാന്ധി
   [NEWS]
   ആദ്യഘട്ടത്തിൽ 55 ലക്ഷം മലേറിയ മരുന്ന് ; കൊറോണ പോരാട്ടത്തിൽ യുഎഇക്ക് ഇന്ത്യൻ സഹായം
   [NEWS]


   ഒറ്റപ്പെട്ടുപോയ കുടിയേറ്റ തൊഴിലാളികള്‍ക്കായി തിരുവനന്തപുരം മുതല്‍ ഭുവനേശ്വര്‍ വരെ നോണ്‍ സ്‌റ്റോപ് തീവണ്ടി അനുവദിക്കാനുള്ള സാധ്യതയുമുണ്ട്. ഇതുസംബന്ധിച്ച നിർദേശങ്ങൾ യോഗത്തിൽ ഉയർന്നു.
   First published:
   )}