• HOME
  • »
  • NEWS
  • »
  • india
  • »
  • Ukraine Crisis| യൂക്രെയ്നിൽ നിന്നും മടങ്ങി വരാൻ ആഗ്രഹിക്കുന്നവർക്ക് വിമാനം ഏർപ്പെടുത്തും; ഇന്ത്യക്കാരുടെ സുരക്ഷ പ്രധാനമെന്ന് വി മുരളീധരൻ

Ukraine Crisis| യൂക്രെയ്നിൽ നിന്നും മടങ്ങി വരാൻ ആഗ്രഹിക്കുന്നവർക്ക് വിമാനം ഏർപ്പെടുത്തും; ഇന്ത്യക്കാരുടെ സുരക്ഷ പ്രധാനമെന്ന് വി മുരളീധരൻ

യൂക്രെയ്നിൽ നിന്ന് മടങ്ങിയെത്താൻ ആഗ്രഹിക്കുന്നവർക്ക് എല്ലാം വിമാന സൗകര്യങ്ങൾ ഉണ്ടാകുമെന്ന് വി മുരളീധരൻ

വി മുരളീധരൻ

വി മുരളീധരൻ

  • Share this:
കോട്ടയം: യുദ്ധഭീതി നിലനിൽക്കുന്ന യൂക്രെയ്നിൽ (Ukraine Crisis)നിന്ന് ഇന്ത്യക്കാരെ സുരക്ഷിതമായ നാട്ടിൽ എത്തിക്കുന്ന പ്രവർത്തനം വിശദീകരിക്കുകയായിരുന്നു കേന്ദ്രമന്ത്രി വി മുരളീധരൻ (V. Muraleedharan). യൂക്രെയ്നിൽ നിന്ന് ആദ്യ വിമാനം ഇന്നലെ രാത്രി ന്യൂഡൽഹിയിൽ എത്തിയതായി കേന്ദ്രമന്ത്രി വി മുരളീധരൻ കോട്ടയത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഭീതിയോടെ കഴിയുന്ന ജനങ്ങൾക്ക് ഏർപ്പെടുത്തുന്ന ക്രമീകരണങ്ങൾ സംബന്ധിച്ചും മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി വി മുരളീധരൻ പ്രതികരിച്ചു.

യൂക്രെയ്നിൽ നിന്ന് മടങ്ങിയെത്താൻ ആഗ്രഹിക്കുന്നവർക്ക് എല്ലാം വിമാന സൗകര്യങ്ങൾ ഉണ്ടാകുമെന്ന് വി മുരളീധരൻ പറഞ്ഞു. കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഇതിനായുള്ള ക്രമീകരണങ്ങൾ ഇതിനകം നടത്തിക്കഴിഞ്ഞു. വ്യോമയാന മന്ത്രാലയം ആയി ആലോചന നടത്തിയാണ് രക്ഷാദൗത്യം ഏർപ്പെടുത്തുന്നത്. മടങ്ങി വരാൻ ആഗ്രഹിക്കുന്ന മുഴുവൻ പേർക്കും വിമാന സൗകര്യം ഉണ്ടാകുമെന്ന് വി മുരളീധരൻ പറഞ്ഞു. എന്നാൽ പലർക്കും ഇപ്പോൾ മടങ്ങിവരാനുള്ള താൽപര്യമില്ല. ഇപ്പോൾ മടങ്ങിപ്പോകാൻ ഇല്ല എന്ന നിലപാടാണ് പല വിദ്യാർത്ഥികളും അറിയിച്ചത് എന്നും വി മുരളീധരൻ കോട്ടയത്ത് പറഞ്ഞു.

Also Read-ഉക്രെയ്ൻ പ്രതിസന്ധിയുടെ നാനാർത്ഥങ്ങൾ; ബൈഡന്റെയും പുടിന്റെയും ലക്ഷ്യമെന്ത്?

യുദ്ധ സാഹചര്യം വിലയിരുത്തിയ ശേഷമായിരിക്കും തുടർ ക്രമീകരണങ്ങൾ ഉണ്ടാക്കുക എന്നും വി മുരളീധരൻ പറഞ്ഞു. ഇന്ത്യക്കാരുടെ സുരക്ഷയിൽ നരേന്ദ്ര മോദി സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും വി മുരളീധരൻ ചൂണ്ടിക്കാട്ടി. ഇരുപതിനായിരത്തോളം ഇന്ത്യക്കാരാണ് യൂക്രെയ്നിൽ കഴിയുന്നത്. ഇതിൽ 18,000 പേരും വിദ്യാർഥികളാണ്.  നിരവധി രക്ഷിതാക്കൾ സഹായമഭ്യർത്ഥിച്ച് തന്നെ വ്യക്തിപരമായി വിളിക്കുന്നുണ്ട് എന്നും വി മുരളീധരൻ പറഞ്ഞു. ഉയൂക്രെയ്നിൽ ഉള്ള മുഴുവൻ ഇന്ത്യക്കാരോടും ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് വിവരങ്ങൾ നൽകാൻ  നിർദ്ദേശം നൽകിയിട്ടുണ്ട്. ഏതെങ്കിലും സാഹചര്യത്തിൽ യുദ്ധമുണ്ടായാൽ എവിടെയാണ് ഇന്ത്യക്കാർ ഉള്ളത് എന്ന് കണ്ടെത്താനാണ് ഇപ്പോൾ തന്നെ ഈ ക്രമീകരണം ഏർപ്പെടുത്തിയത് എന്നും വി മുരളീധരൻ പറഞ്ഞു.

Also Read-കിഴക്കന്‍ യുക്രൈന്‍ വിമത മേഖലകളെ സ്വതന്ത്ര രാജ്യങ്ങളായി പ്രഖ്യാപിച്ച് പുടിന്‍: ആശങ്ക

ആരെയും നിർബന്ധപൂർവ്വം കൊണ്ടുവരാനുള്ള ക്രമീകരണങ്ങൾ സർക്കാർ ചെയ്യില്ല എന്നും വി മുരളീധരൻ വ്യക്തമാക്കി. ഇന്ത്യക്കാരുടെ താത്പര്യമനുസരിച്ച് ആയിരിക്കും  ഇക്കാര്യത്തിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തുക. ഇതിനായി വിദേശകാര്യമന്ത്രാലയം സ്ഥിതിഗതികൾ നിരീക്ഷിച്ചു വരുന്നതായും വി മുരളീധരൻ പറഞ്ഞു. നേരത്തെ ഇറാഖിൽ അകപ്പെട്ട നഴ്സുമാരെ കൊണ്ടുവന്നത് ഉൾപ്പെടെ നിർണായകമായ ഇടപെടലുകൾ കേന്ദ്ര വിദേശകാര്യമന്ത്രാലയം നടത്തിയിരുന്നു.

അന്ന് കേന്ദ്രമന്ത്രിയായിരുന്ന സുഷമാസ്വരാജ് നടത്തിയ ഇടപെടലുകൾ ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. കോവിഡ് മൂലം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒറ്റപ്പെട്ട ഇന്ത്യക്കാർക്കുവേണ്ടി പ്രത്യേക വിമാനം ഏർപ്പെടുത്തിയതാണ് ഇന്ത്യ നടപടികൾ സ്വീകരിച്ചത്. ഏതായാലും യൂക്രെയ്നിൽ സംഭവിക്കുന്നത് എന്ത് എന്നത് സംബന്ധിച്ച അവ്യക്തത ഇപ്പോഴും തുടരുകയാണ്.

യുദ്ധം ഉണ്ടാകുമെന്ന് ഭീതി നിലനിൽക്കുമ്പോഴും ഇക്കാര്യത്തിൽ അന്തിമമായ വ്യക്തത വന്നിട്ടില്ല. യുദ്ധം പൊട്ടിപ്പുറപ്പെട്ടാൽ അടിയന്തരമായി ഇടപെട്ട്  കൂടുതൽ വിമാനങ്ങൾ ഏർപ്പെടുത്തി  പരമാവധി ഇന്ത്യക്കാരെ വേഗത്തിൽ നാട്ടിലെത്തിക്കാനുള്ള ശ്രമം ആകും കേന്ദ്ര സർക്കാർ സ്വീകരിക്കുക.
Published by:Naseeba TC
First published: