നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Assam Flood അസമില്‍ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും വൻ നാശനഷ്ടം; 107 മരണം

  Assam Flood അസമില്‍ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും വൻ നാശനഷ്ടം; 107 മരണം

  കോവിഡ് ദുരിതം അനുഭവിക്കുന്നതിനിടയിലാണ് ഇപ്പോള്‍ വെള്ളപ്പൊക്കം അസമിനെ ആശങ്കയിലാക്കിയിരിക്കുന്നത്

  Assam Flood

  Assam Flood

  • Share this:
   അസമിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 107 ആയി ഉയര്‍ന്നു. 81 പേരാണ് പ്രളയത്തെ തുടര്‍ന്നുള്ള കെടുതികളില്‍ മരിച്ചത്. 26 പേര്‍ മണ്ണിടിച്ചിലില്‍ മരിച്ചതായും അസം ദുരന്ത നിവാരണ അതോറിറ്റിയുടെ കണക്കുകള്‍ പറയുന്നു.

   36 ലക്ഷത്തോളം ആളുകളെയാണ് വെള്ളപ്പൊക്കം ബാധിച്ചിരിക്കുന്നത്. കോവിഡ് ദുരിതം അനുഭവിക്കുന്നതിനിടയിലാണ് ഇപ്പോള്‍ വെള്ളപ്പൊക്കം അസമിനെ ആശങ്കയിലാക്കിയിരിക്കുന്നത്. അസമിലെ ജനങ്ങളുടെ മാത്രം അല്ല നൂറോളം മൃഗങ്ങളുടെയും ജീവന്‍ ഇപ്പോള്‍ അപകടത്തിലാണ്.
   TRENDING:Covid 19 in Kerala| പ്രതിദിന രോഗബാധിതർ എണ്ണൂറു കടന്നു; 629 പേർക്കു സമ്പർക്കത്തിലൂടെ രോഗം [NEWS]Gold Smuggling Case| അറ്റാഷെക്ക് ഗൺമാനെ നിയമിച്ചതിൽ ഡിജിപിയുടെ പങ്ക് അന്വേഷിക്കണം: വി.ടി ബൽറാം [NEWS]'മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ഇടപാടുകളുടെ ഇടനിലക്കാരന്‍': രൂക്ഷവിമർശനവുമായി കെ.സുരേന്ദ്രന്‍ [NEWS]
   നിരവധി മൃഗങ്ങള്‍ വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് പാര്‍ക്കില്‍ നിന്ന് ഒഴുകി പോയി എന്നാണ് റിപ്പോര്‍ട്ട്. 133 വന്യമൃഗങ്ങളെ രക്ഷപ്പെടുത്തിയിട്ടുണ്ടെന്ന് കാസിരംഗ ദേശീയോദ്യാന അധികൃതര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ദേശീയപാതയിലൂടെ മൃഗങ്ങള്‍ സമീപ ഗ്രാമങ്ങളിലേക്ക് എത്തുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

   സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച 290 ദുരിതാശ്വാസ ക്യാമ്പുകളില്‍ 47,465 പേര്‍ ആണ് ഇപ്പോള്‍ കഴിയുന്നത്. 75 റവന്യൂ സര്‍ക്കിളുകളില്‍ താഴെയുള്ള 2,633 ഗ്രാമങ്ങള്‍ നിലവില്‍ വെള്ളത്തിനടിയിലാണെന്നും 1.14 ലക്ഷം ഹെക്ടര്‍ വിളനിലങ്ങളില്‍ വെള്ളപ്പൊക്കം വെള്ളത്തില്‍ മുങ്ങിയതായും അധികൃതര്‍ പറയുന്നു.
   Published by:user_49
   First published: