പ്രധാനമന്ത്രിയുടെ കൈയ്യിലെ ആ ഉപകരണം എന്താണ്? സസ്പെൻസ് അവസാനിപ്പിച്ച് മോദിയുടെ ട്വീറ്റ്

ചൈനീസ് പ്രസിഡന്റ് ജിന്‍പിങ്ങുമായുള്ള ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി മഹാബലിപുരത്ത് എത്തിയത്.

News18 Malayalam | news18-malayalam
Updated: October 14, 2019, 12:28 PM IST
പ്രധാനമന്ത്രിയുടെ കൈയ്യിലെ ആ ഉപകരണം എന്താണ്? സസ്പെൻസ് അവസാനിപ്പിച്ച് മോദിയുടെ ട്വീറ്റ്
News18
  • Share this:
ന്യൂഡൽഹി:  മഹാബലിപുരം കടല്‍ത്തീരത്തു കൂടി നടക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ  കൈയ്യിലുണ്ടായിരുന്ന ദണ്ഡു പോലുള്ള ആ ഉപകരണം എന്താണ്? ഇതായിരുന്നു കഴിഞ്ഞ മണിക്കൂറുകളിൽ പലരും അന്വേഷിച്ചുകൊണ്ടിരുന്നത്. ഒടുവിൽ ആ സസ്പെൻസ് പൊളിച്ച് പ്രധാനമന്ത്രി തന്നെ രംഗത്തെത്തി. തന്റെ കൈയ്യിലുണ്ടായിരുന്നത് അക്യു പ്രഷര്‍ റോളറാണെന്ന് ട്വിറ്ററിലൂടെയാണ് മോദി വെളിപ്പെടുത്തിയത്.

ചൈനീസ് പ്രസിഡന്റ് ജിന്‍പിങ്ങുമായുള്ള ഉച്ചകോടിയുടെ ഭാഗമായി മഹാബലിപുരത്ത്  എത്തിയ പ്രധാനമന്ത്രി കടല്‍ത്തീരത്ത് നടക്കാനിറങ്ങിയിരുന്നു. ഇതിനിടെ മാലിന്യങ്ങൾ നീക്കം ചെയ്യുകയും ചെയ്തു. അക്യു പ്രഷര്‍ റോളറുമായായിരുന്നു പ്രധാനമന്ത്രിയുടെ കടൽത്തീരത്തെ നടത്തം.

ഇതിനിടയിലാണ് പ്രധാനമന്ത്രിയുടെ കൈയ്യിലുള്ള റോളർ പലരുടെയും ശ്രദ്ധയിൽപ്പെട്ടത്. പ്രധാനമന്ത്രിയുടെ കൈയ്യിൽ ഉണ്ടായിരുന്ന ആ ഉപകരണം എന്താണെന്ന ചർച്ച സമൂഹമാധ്യമങ്ങളിലും സജീവമായി.  ഇതിനുള്ള മറുപടി മോദി തന്നെ ട്വിറ്ററിലൂടെ നല്‍കുകയായിരുന്നു.'ഇന്നലെ മുതല്‍ നിങ്ങളില്‍ പലരും ചോദിക്കുന്നു - കടല്‍ത്തീരത്ത് പോയപ്പോൾ എന്താണ് എന്റെ കൈയ്യിൽ ഉണ്ടായിരുന്നതെന്ന്. ഇത് ഒരു അക്യുപ്രഷര്‍ റോളറാണ്. ഇതു ഞാൻ എപ്പോഴും ഉപയോഗിക്കാറുണ്ട്''- ഇതായിരുന്നു മോദിയുടെ ട്വീറ്റ്.

Also Read മലബാർ ചെമ്മീൻ കറി മുതൽ അടപ്രഥമൻ വരെ; ചൈനീസ് പ്രസിഡന്റിന്റെ മെനു 

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: October 13, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading